നായികയെ ഔട്ട് ആക്കി ഒമര്‍ ലുലു! ധമാക്ക സെറ്റില്‍ നിന്നും നിക്കിയ്‌ക്കൊപ്പം ക്രിക്കറ്റ് വീഡിയോ
ചങ്ക്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒമര്‍ ലുലു ഒരുക്കുന്ന ധമാക്കയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരുന്നത്. പല പ്രമുഖ നടിമാരും ചിത്രത്തിലുണ്ടാവുമെന്ന് പ്രചരണങ്ങള്‍ വന്നിരുന്നു. ഒടുവില്‍ നിക്കി ഗല്‍റാണിയാണ് നായികയായിട്ടെത്തുന്നത്.
ഷൂട്ടിംഗ് ആരംഭിച്ചതോടെ ധമാക്ക സെറ്റിലെ രസകരമായ സംഭവങ്ങള്‍ പങ്കുവെച്ച് സംവിധായകനും എത്തി. ആദ്യം ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ സ്റ്റൈലിഷ് മേക്കോവര്‍ പുറത്ത് വന്നു. പിന്നാലെ നിക്കി ഗല്‍റാണിയ്ക്ക് കൊടുത്ത സര്‍പ്രൈസ് വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയിലൂടെ തരംഗമായത്. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നും താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് വന്നിരിക്കുന്നത്.

സംവിധായകന്‍ ഒമര്‍ ലുലു ബൗളിംഗ് ചെയ്യുമ്പോള്‍ നടി നിക്കി ഗല്‍റാണി ആണ് ബാറ്റിംഗ്. ആദ്യ ബോളില്‍ തന്നെ നിക്കിയെ അനായാസമായി സ്റ്റംപ് ഔട്ട് ആക്കുകയാണ് ഒമര്‍ ലുലു. നടി അത് സമ്മതിക്കാന്‍ തയ്യാറാവാത്തതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഷൂട്ടിംഗിന്റെ ഇടവേള താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ആഘോഷമാക്കുകയാണ്.
ഒളിപ്യംന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടെത്തിയ അരുണ്‍ കുമാറാണ് നായകന്‍. വലിയ വീട്ടിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ശേഷം നായകന്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ധമാക്കയ്ക്കുടെ ഇതിവൃത്തം. ഒരു കളര്‍ഫുള്‍ എന്റര്‍ടെയിനറായി ഒരുക്കുന്ന സിനിമ യുവാക്കള്‍ക്കുള്ള വലിയൊരു സന്ദേശവും നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്. തൃശൂര്‍ നിന്നുമാണ് പ്രധാന ലൊക്കേഷന്‍. തായ്‌ലാന്‍ഡില്‍ നിന്നും ഷൂട്ടിംഗുണ്ട്.


Click it and Unblock the Notifications