നിക്കി ഗല്‍റാണിയെ എടുത്ത് പൊക്കി കിളി പോയ നായകന്‍! ധമാക്ക ലൊക്കേഷനിലെ രസകരമായ വീഡിയോ
ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം ധമാക്ക ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മാസം ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലെക്കോഷനില്‍ നിന്നും രസകരമായ വീഡിയോസ് സംവിധായകന്‍ തന്നെ പുറത്ത് വിട്ടിരുന്നു. അതില്‍ നടി നിക്കി ഗല്‍റാണിയ്ക്കും നേഹ സക്‌സേനയ്‌ക്കൊപ്പമുള്ള ക്രിക്കറ്റ് കളിയൊക്കെ ഉണ്ടായിരുന്നു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്.

ഇപ്പോഴിതാ ഷൂട്ടിംഗിനിടെയില്‍ നിന്നും വേറൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു. സിനിമയിലെ നായകനായ അരുണ്‍ കുമാര്‍ നായികയായ നിക്കിയെ എടുത്ത് പൊക്കി കറങ്ങുന്നതാണ് രംഗം. ഓടി വന്ന നായകന്‍ നായികയെ എടുത്ത് പൊക്കി കറങ്ങുന്നു. ഒന്ന് രണ്ട് വട്ടത്തില്‍ കൂടി കറങ്ങിയതിന് ശേഷം കിളി പോയ അവസ്ഥയിലായിരുന്നു അരുണ്‍ കുമാറും നിക്കിയും.
അണിയറ പ്രവര്‍ത്തകര്‍ ഓടി വന്ന് ഇരുവരെയും പിടിച്ച് നിര്‍ത്തുകയായിരുന്നു. ഈ വീഡിയോ ആണ് ഇന്നലെ വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അരുണ്‍ കുമാറാണ് ധമാക്കയില്‍ നായകനായിട്ടെത്തുന്നത്. ഉര്‍വശി, മുകേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ഇന്നസെന്റ്, ഇടവേള ബാബു, എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











