ശക്തിമാനായി മുകേഷ്! അന്തസ്സുള്ള ശക്തിമാനാണെന്ന് ഒമര്‍ ലുലു, സൂപ്പര്‍ ഹീറോയുടെ ചിത്രം തരംഗമാവുന്നു
Recommended Video
നായകന്‍, വില്ലന്‍, കോമേഡിയന്‍ എന്നിങ്ങനെ ഏത് വേഷവും മനോഹരമായി അവതരിപ്പിക്കാന്‍ മുകേഷിന് കഴിയാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ പല റോളുകളിലെത്തി താരം അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അതില്‍ ശക്തിമാന്റെ വേഷത്തിലും അഭിനയിക്കുന്നുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലാണ് മുകേഷ് തൊണ്ണൂറുകളിലെ സൂപ്പര്‍ ഹീറോ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അന്തസ്സുള്ള ശക്തിമാന്‍ എന്ന തലക്കെട്ടോട് കൂടി സംവിധായകന്‍ ഒമര്‍ ലുലു ആണ് ഫേസ്ബുക്ക് പേജിലൂടെ ധമാക്കയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ചിത്രം സോഷ്യല്‍ മീഡിയ വഴി തരംഗമായി മാറിയിരിക്കുകയാണ്. ശക്തിമാനെ വീണ്ടും കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ആരാധകര്‍ പങ്കുവെച്ചു.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ധമാക്ക. ചങ്ക്സിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മുകേഷിനൊപ്പം ഉര്‍വശിയും ചിത്രത്തിലുണ്ട്. ഇരുവരെയും ഒന്നിച്ച് കൊണ്ട് വരാന്‍ കഴിയുന്നതിന്റെ സന്തോഷം നേരത്തെ സംവിധായകന്‍ പങ്കുവെച്ചിരുന്നു.
ഒളിംപ്യന്‍ അന്തോണി ആദത്തിലൂടെ വെള്ളിത്തിരയിലെത്തിയ അരുണ്‍ കുമാറാണ് ധമാക്കയിലെ നായകന്‍. നിക്കി ഗല്‍റാണി, നേഹ സക്‌സേന, ഷാലിന്‍ സോയ, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നു. സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications