For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ പിറകെ നടക്കണം, പൃഥിരാജ് ആദ്യം പറയുക എനിക്കിത്ര വേണം എന്ന്; ഒമർ ലുലു

  |

  ചെറിയ മുടക്ക് മുതലിൽ സിനിമ ചെയ്ത് ലാഭം കൊയ്യുന്ന സംവിധായകനാണ് ഒമർ ലുലു. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്ത് താര സിനിമകളേക്കാൾ ജനശ്രദ്ധ റിലീസ് മുമ്പേ ആകർഷിക്കാനും ഒമർ ലുലുവിന്റെ സിനിമകൾക്ക് കഴിയുന്നു. നല്ല സമയം ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.

  ഇപ്പോഴിതാ മലയാളത്തിലെ താരങ്ങളെക്കുറിച്ചും തന്റെ സിനിമകൾക്കെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഒമർ ലുലു. പോപ്പർ സ്റ്റോപ് മലയാളത്തോടാണ് പ്രതികരണം.

  Also Read: ആറാം ക്ലാസിലെ ബോയ്ഫ്രണ്ടാണ് ഭര്‍ത്താവായത്; ഡിവോഴ്‌സിന് പോയി നിന്നപ്പോഴും തമാശയായിരുന്നെന്ന് ലെന

  'മമ്മൂക്കയെ പോലെ ഒരു ആർട്ടിസ്റ്റിനെ കിട്ടിയിട്ട് മുടക്ക് മുതൽ കിട്ടിയില്ലെങ്കിൽ അയാൾ പൂർണ പരാജയം ആണെന്ന് ഞാൻ പറയും. കാരണം ഞാനൊരു ആർട്ടിസ്റ്റ് ഇല്ലാതെയാണ് ഈ സിനിമകൾ ചെയ്യുന്നത്'

  'മമ്മൂക്കയെ പോലെ ഒരാളെ കിട്ടിയിട്ട് ക്രൗഡിനെ പമ്പ് ചെയ്യാൻ പറ്റിയില്ലെന്ന് പറഞ്ഞാൽ പിന്നെ അതിനെ പറ്റി ചർച്ച ചെയ്യേണ്ട കാര്യമില്ല. എനിക്ക് വലിയൊരു താരത്തെ കിട്ടിയാൽ ബോക്സ് ഓഫീസ് ഞാൻ ഇളക്കി മറിക്കും. എങ്ങനെ വന്നാലും ആദ്യ ദിവസം തന്നെ മുടക്കിയ പൈസ കിട്ടും'

  Omar Lulu About Mammootty

  'എനിക്ക് ഒരാളുടെ പിറകെ നടക്കാൻ പറ്റില്ല. മമ്മൂക്കയുടെ പുറകെ നടക്കുക എന്നത് തന്നെ കുറെ പ്രോസസ് ആണ്. അവിടെ നിന്ന് ഇവിടെ നിന്ന്... എനിക്കപ്പോൾ തന്നെ മടുക്കും. ഹാപ്പി വെഡിം​ഗ് കഴിഞ്ഞ് മമ്മൂക്കയുടെ അടുത്ത് ലൊക്കേഷനിൽ സ്റ്റോറി പറയാൻ പോയിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടമായി. പിന്നെ അതിന്റെ പിറകെ നടന്നു'

  'ആ ലൊക്കേഷനിൽ വെച്ചാണ് മാർത്താണ്ഡൻ ചേട്ടനും അജയ് ചേട്ടനെയും കാണുന്നത്. അവിടെ വെച്ച് ഹാപ്പി വെഡിം​ഗ് പോലെയൊരു സിനിമ ചെയ്താലോ എന്ന് ആലോചിച്ചാണ് ചങ്ക്സ് ചെയ്യുന്നത്. നല്ല സമയം ബോധവൽക്കരണത്തിന് വേണ്ടിയുള്ള പടം അല്ല. ഇവിടത്തെ ഏറ്റവും വലിയ ഡ്ര​ഗ് മതം ആണ്. നമ്മളുടെ യുക്തിയിൽ ജീവിക്കണം. ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ യുക്തിയിൽ ഇട്ട് വേണം ചെയ്യാൻ'

  Omar Lulu

  ​ടീച്ചർമാരെ ചുറ്റിപ്പറ്റിയുള്ള സെക്സ് ജോക്കുകൾ തന്റെ സിനിമയിൽ വരുന്നതിനെക്കുറിച്ചും ഒമർ ലുലു സംസാരിച്ചു. 'പ്രേമം സിനിമയിൽ എന്താണ്? ടീച്ചറെ പ്രേമിക്കുകയാണ്. മമ്മൂക്കയുടെ മഴയെത്തും മുൻപേ എന്ന സിനിമ. ഒരു സാറിനോട് ഒരു കുട്ടിക്ക് പ്രണയം തോന്നുന്നു'

  'സീനിയേഴ്സ് പടത്തിലും ഉണ്ട്. മധുരുരാജയിൽ മമ്മൂക്ക അനുശ്രീയോട് എന്താണ് ചോദിക്കുന്നത്. നമുക്ക് രണ്ടാൾക്കും ഒരു ജെട്ടി യൂസ് ചെയ്ത് കൂടെ എന്ന് ചോദിക്കുന്നുണ്ട്. അത് ഡബിൾ മീനിം​ഗിൽ അല്ലേ,

  Also Read: ശ്രീനിവാസന്‍ തീര്‍ന്നു, ഉറക്കം നഷ്ടമായി! പക്ഷെ അച്ഛന്‍ അവസാന അഞ്ച് മിനുറ്റില്‍ ഞെട്ടിച്ചുവെന്ന് ധ്യാന്‍

  'എന്റെ സിനിമയിലല്ല ആദ്യമായി ഡബിൾ മീനിം​ഗ് വരുന്നത്. ദിലീപേട്ടന്റെ എത്ര പടത്തിൽ ഉണ്ട്. റാംജി റാവുവിൽ ഉണ്ട്. എല്ലാ തരം ആളുകളെയും എന്റർടെയ്ൻ ചെയ്യിക്കുക എന്ന് പറയുമ്പോൾ എല്ലാ തരം സാധനങ്ങളും വിളമ്പേണ്ടി വരും. എല്ലാവരുടെയും ആ​ഗ്രഹം മുടക്ക് മുതൽ തിരിച്ച് കിട്ടണം എന്ന് തന്നെയാണ്.

  'കല എന്ന് പറയുന്നതൊക്കെ ഉണ്ടാവും. സിനിമ ഇന്ന് കോടികൾ വെച്ചുള്ള ബിസിനസ് ആണ്. പൃഥിരാജ് ആയാലും നിങ്ങൾ പോയി സംസാരിക്കുമ്പോൾ ആദ്യം പറയുന്നത് എനിക്കിത്ര ബിസിനസ് ഉണ്ടെന്നാണ്. പൃഥിയല്ല എല്ലാവരും. ഞാനൊരു ഉദാഹരണം പറഞ്ഞതാണ്,' ഒമർ ലുലു പറഞ്ഞു.

  Read more about: omar lulu
  English summary
  Omar Lulu Slams Criticization Against His Movies; Says Even Prithviraj Works For Economical Profit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X