സണ്ണി ലിയോണിനൊപ്പമുള്ള സിനിമ ഉപേക്ഷിച്ചതിന് പിന്നിലെ കാരണം ഇത്! വെളിപ്പെടുത്തലുമായി ഒമര്‍ ലുലു!
വ്യത്യസ്തമായ സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ സംവിധായകരിലൊരാളാണ് ഒമര്‍ ലുലു. അഡാര്‍ ലവിന് പിന്നാലെയായി അടുത്ത ചിത്രമായ ധമാക്കയുമായാണ് ഇനി അദ്ദേഹം എത്തുന്നത്. ബാലതാരമായി അരങ്ങേറിയ അരുണ്‍ നായകനായി എത്തുന്ന ചിത്രമാണിത്. സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. റിലീസിന് മുന്‍പ് തന്നെ ഒമര്‍ ലുലുവിന്റ സിനിമകള്‍ ശ്രദ്ധ നേടാറുണ്ട്. ട്രോളര്‍മാരാണ് പല കാര്യങ്ങളും ആഘോഷമാക്കി മാറ്റാറുള്ളത്. അരുണിനെ നായകനാക്കിയൊരുക്കാനിരുന്ന ചിത്രമായിരുന്നു അഡാര്‍ ലവ്. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ക്കൊടുവില്‍ അരുണിനെ മാറ്റുകയായിരുന്നു. അടുത്ത ചിത്രത്തിലെ നായകന്‍ നീയായിരിക്കും എന്ന വാക്ക് അദ്ദേഹത്തിന് നല്‍കിയിരുന്നതായി സംവിധായകന്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
സണ്ണി ലിയോണിനെ നായികയാക്കി ഒമര്‍ ലുലു സിനിമയെടുക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നു. ആ സിനിമ താന്‍ ഉപേക്ഷിച്ചുവെന്ന് ഒമര്‍ ലുലു പറയുന്നു. അഡാര്‍ ലവിന്റെ സമയത്തായിരുന്നു ഈ സിനിമയെക്കുറിച്ച് തീരുമാനിച്ചത്. ജയറാമായിരുന്നു നായകനായി മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ അഡാര്‍ ലവ് അനിശ്ചിതമായി നീണ്ടതോടെ ഈ തീരുമാനത്തില്‍ താന്‍ പിന്‍വാങ്ങുകയായിരുന്നു. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നായിരുന്നു അഡാര്‍ ലവ് തീരാന്‍ വൈകിയത്. ഇതോടെ താരങ്ങളുടെ ഡേറ്റും പ്രശ്‌നമായി മാറുകയായിരുന്നു. ഇതോടെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

സണ്ണി ലിയോണിനെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിക്കാനായിരുന്നു ശ്രമിച്ചത്. തന്റെ ശ്രമം പാളിയെങ്കിലും മധുരരാജയിലൂടെ അവര്‍ മലയാളത്തിലേക്ക് എത്തിയല്ലോയെന്നും അദ്ദേഹം പറയുന്നു. ട്രോളുകള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ തന്നെ വിഷമിപ്പിക്കാറുണ്ടെന്നും ഒമര്‍ ലുലു പറയുന്നു. ബാബു ആന്റണിക്കൊപ്പമുള്ള മാസ് സിനിമയാണ് ഇനി ഒരുക്കുന്നത്.


Click it and Unblock the Notifications











