'37 വയസിനിടെ ഇതാദ്യം; നിന്നോടൊപ്പം ഓരോ നിമിഷവും സന്തോഷിച്ചു'; മറുപടിയുമായി മഹാലക്ഷ്മിയും

തമിഴ് വിനോദ ലോകത്ത് അടുത്തിടെ വലിയ രീതിയിൽ ചർച്ചയായ സംഭവം ആയിരുന്നു നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം. വിവാഹ ദിവസം ഇരുവരും പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വലിയ തോതിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. രവീന്ദറിന്റെ ശരീര വണ്ണം ആയിരുന്നു ഇതിന് കാരണം.

രവീന്ദറിന് നേരെ വ്യാപകമായി ബോഡി ഷെയ്മിം​ഗ് ആക്രമണങ്ങളും നടന്നു. രവീന്ദറും മഹാലക്ഷ്മിയും മറ്റൊരു വിവാഹം കഴിക്കുകയും പിന്നീട് വേർപിരിഞ്ഞതുമാണ്. ഇതും സൈബർ ആക്രമണത്തിന് ആക്കം കൂട്ടി.

എന്നാൽ ഇത്തരം ആക്രമണങ്ങൾ ഒന്നും ഇരുവരെയും ബാധിച്ചില്ല

വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായ മഹാലക്ഷ്മി രവീന്ദറിന്റെ പണം കണ്ടിട്ടാണ് വിവാഹം കഴിച്ചതെന്ന് വരെ ആരോപണം ഉയർന്നു. എന്നാൽ ഇത്തരം ആക്രമണങ്ങൾ ഒന്നും ഇരുവരെയും ബാധിച്ചില്ല. സൈബർ ആക്രമണങ്ങളെ ചിരിച്ച് തള്ളുകയാണ് ഇരുവരും ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ രണ്ട് പേരും തങ്ങളുടെ സന്തോഷകരമായ വിവാഹ ജീവിതത്തിലെ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 എനിക്ക് നാടകീയമായി ഒന്നും എഴുതാൻ പറ്റുന്നില്ല

ഇപ്പോഴിതാ രവീന്ദർ‌ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. വിവാഹം കഴിഞ്ഞ് 100 ദിവസങ്ങൾ പൂർത്തിയായിരിക്കെയാണ് രവീന്ദറിന്റെ പോസ്റ്റ്.

'അമ്മു, പോസ്റ്റിന് വേണ്ടി നല്ല ക്യാപ്ഷന് ഞാൻ പരമാവധി ശ്രമിച്ചു. എനിക്ക് നാടകീയമായി ഒന്നും എഴുതാൻ പറ്റുന്നില്ല. എനിക്ക് തോന്നിയത് എഴുതുന്നു. 37 വർഷങ്ങൾക്ക് ശേഷം 100 ദിവസം ഓരോ നിമിഷവും ഹാപ്പിയായി ഞാൻ ജീവിച്ചു. അതേ സ്നേഹത്തോടെയും കെയ്റോടെയും തമാശയോടെ വഴക്കോടെയും മുന്നോട്ട് പോവുന്നു. അമ്മു നീ കാരണം എനിക്ക് വളരെ സന്തോഷമുണ്ട്,' എന്നാണ് രവീന്ദറിന്റെ പോസ്റ്റ്.

സൈബർ ട്രോളുകൾ വകവെക്കാതെ ജീവിക്കുന്ന രണ്ട് പേരെയും ആരാധകർ അഭിനന്ദിക്കുന്നു

രവീന്ദറിന്റെ പോസ്റ്റിന് മഹാലക്ഷ്മി മറുപടിയും നൽകി. നിങ്ങളെക്കുറിച്ച് മാത്രമാണ് എന്റെ ചിന്ത, എന്റെ ഹൃദയത്തിലെ സ്നേ​ഹം മുഴുവൻ നിങ്ങളാണ്. എന്റെ പുരുഷാ, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നാണ് മഹാലക്ഷ്മിയുടെ കമന്റ്. ഇരുവർക്കും ആശംസകളുമായി നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.

രൂക്ഷമായ സൈബർ ട്രോളുകൾ വകവെക്കാതെ ജീവിക്കുന്ന രണ്ട് പേരെയും ആരാധകർ അഭിനന്ദിക്കുന്നു. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തങ്ങൾക്ക് നേരെ വരുന്ന ട്രോളുകൾക്കെതിരെ മഹാലക്ഷ്മിയും രവീന്ദറും സംസാരിച്ചിരുന്നു.

ഭർ‌ത്താവിനെ ഇഷ്ടപ്പെട്ട് തന്നെയാണ് വിവാഹം കഴിച്ചത്

അനാവശ്യമായ ട്രോളുകൾ വകവെക്കാറില്ല. പരസ്പരം എല്ലാം മനസ്സിലാക്കിയാണ് വിവാഹം കഴിച്ചത്. മഹാലക്ഷ്മിയെ താൻ തട്ടിക്കൊണ്ട് വന്നത് പോലെയാണ് ചിലരുടെ കമന്റുകളെന്നും രവീന്ദർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭർ‌ത്താവിനെ ഇഷ്ടപ്പെട്ട് തന്നെയാണ് വിവാഹം കഴിച്ചത്. ഭർത്താവിന്റെ വണ്ണം തനിക്ക് പ്രശ്നമല്ലെന്നും മഹാലക്ഷ്മിയും വ്യക്തമാക്കിയിരുന്നു.

 മ​ഹാലക്ഷ്മിയാണ് അത് വേണ്ടെന്ന് പറഞ്ഞതെന്നും ഇദ്ദേഹം വ്യക്തമാക്കി

രവീന്ദറാണ് മഹാലക്ഷ്മിയോട് ആദ്യം പ്രൊപ്പോസൽ നടത്തുന്നത്. അന്ന് മഹാലക്ഷ്മി അത് നിരസിച്ചു. പിന്നീട് സുഹൃത്തുക്കളായ ശേഷം രവീന്ദറിനെ ഇഷ്ടപ്പെടുകയും വിവാഹത്തിന് സമ്മതം പറയുകയും ആയിരുന്നു. വിവാഹം കഴിക്കുമ്പോൾ തന്റെ തടിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു എന്ന് രവീന്ദർ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

വിദേശത്ത് പോയി തടി കുറച്ച് ചികിത്സ നടത്താം എന്ന് വരെ കരുതിയാണ്. എന്നാൽ മ​ഹാലക്ഷ്മിയാണ് അത് വേണ്ടെന്ന് പറഞ്ഞതെന്നും ഇദ്ദേഹം വ്യക്തമാക്കി. നിങ്ങൾ എങ്ങനെയാണോ അങ്ങനെ എനിക്ക് ഇഷ്ടമാണെന്നായിരുന്നത്രെ മഹാലക്ഷ്മിയുടെ മറുപടി. തമിഴ് സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് മഹാലക്ഷ്മി.

Read more about: tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X