തന്റെ ഏറ്റവും വലിയ ആഗ്രഹം അതാണ്, സ്വപ്നയാത്രയെ കുറിച്ച് വെളിപ്പെടുത്തി മോഹൻലാൽ

സിനിമ എന്നത് ഒരു അത്ഭുത ലോകമാണ്. നിങ്ങൾ ചെയ്യുന്നത് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അവിടെ തീർന്നു. സിനിമയെ പറ്റിയുള്ള മോഹൻലാലിന്റെ വാക്കുകളാണിത്. സിനിമയെ പ്രാണവായുവായി കൊണ്ട് നടക്കുന്ന ലാലിന് അഭിനയം പോലെ പ്രിയപ്പെട്ടതാണ് യാത്ര. ഇപ്പോഴിത ജീവിതത്തിലെ സ്വപ്ന യാത്രയെ കുറിച്ച് തുറന്ന് പറയുകയാണ് മോഹൻലാൽ. മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

mohanlal

ഒരുപാട് ഇഷ്ടപ്പെടുന്ന കാര്യമാണ് യാത്രകള്‍. ഞാന്‍ ഞാനായി ജീവിക്കുന്നത് ഇത്തരം യാത്രകളിലായിരിക്കും. ഒരു കഥാപാത്രവുമാകാതെ അങ്ങനെ, അലക്ഷ്യമായി, കുറെ സഞ്ചരിച്ചിട്ടുണ്ട്. ഇനിയുമെത്രയോ ദൂരം കാത്തിരിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യ. എനിക്ക് കണ്ടുതീര്‍ക്കാനുളളത് ഇന്ത്യയാണ്. എന്നെങ്കിലും സാധിക്കുമായിരിക്കും. ഞാനും കുടുംബവും ഈ സമയത്ത് ജപ്പാനില്‍ ഇരിക്കേണ്ടവരായിരുന്നു. ഞങ്ങളൊരു വെക്കേഷന്‍ പ്ലാന്‍ ചെയ്തതായിരുന്നു. ഞങ്ങളിപ്പോള്‍ ചെന്നൈയിലെ വീട്ടിലാണുള്ളത്. പുറത്തിറങ്ങിയിട്ട് രണ്ട് മാസത്തില്‍ അധികമായി- മോഹൻലാൽ പറയുന്നു.

സിനിമ എന്നത് അത്ഭുതലോകമാണ്. നിങ്ങള്‍ ചെയ്യുന്നത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എല്ലാം തീര്‍ന്നു. ആളുകള്‍ക്ക് ആസ്വാദ്യകരമാവുക എന്നതും ഏറെ പ്രയാസകരമായ കാര്യമാണ്. ഒരു തിയേറ്ററില്‍ ഒരേ സമയം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് വിവിധ രുചി വൈവിധ്യമുളള മനുഷ്യരാണ്. ഒരേ സമയം അവരെയെല്ലാം തൃപ്തിപ്പെടുത്തണം. അതിന് കുറുക്കുവഴികളൊന്നുമില്ല. ഇത്രയും കാലം ഒരുപരിധിവരെ അതിന് സാധിച്ചു. അതുതന്നെ വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വേറെ കാര്യങ്ങളെക്കുറിച്ച് വളരെ പരിമിതമായ ധാരണമാത്രമാണ് ഉള്ളത്.ഒരുപാട് നിയന്ത്രണങ്ങള്‍ക്കുളളിലാണ് ഇത്രയും കാലം ജീവിച്ചത്. മാനസികമായി ഈ ഏകാന്തതയോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇനി മറ്റൊരു ജോലി എന്നത് അസാധ്യമാണ്. ഇപ്പോള്‍ ചെയ്യുന്ന ജോലിയുടെ ഉളളടക്കത്തിലും രൂപത്തിലുമൊക്കെ കുറച്ച് മാറ്റങ്ങള്‍ വരാം. അത് തീര്‍ച്ചയായും ആസ്വദിക്കും. അതിനായി ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് കാര്യമെന്നും അദ്ദേഹം പറയുന്നു. അഭിനേതാവിൽ നിന്ന് സംവിധായകന്റെ കുപ്പായം ധരിക്കാൻ താരം തയ്യാറെടുക്കുകയാണ്. ആദ്യ സംവിധാന സംരംഭത്തിന് ബറോസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ലാലും എത്തുന്നുണ്ട്. ബറോസുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടക്കവെയാണ് ലോക്ക് ഡൗണും കൊറോണയും കാര്യങ്ങൾ മാറ്റി മറിച്ചത്.

മോഹൻലാൽ 60 ലേയ്ക്ക് നടന്നു കയറുകയാണ്. താരരാജാവിന് പിറന്നാൾ ആശംസയുമായി സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഒരു ദിവസം മുൻപ് തന്നെ പിറന്നാൾ ആഘോഷം തുടങ്ങിയിരുന്നു.

Read more about: mohanlal മോഹൻലാൽ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X