For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സിനിമയ്ക്കും അശ്വതിക്കുമൊപ്പം കൂടിയിട്ട് 34 വർഷം'; പറഞ്ഞാൽ തീരാ‍ത്ത കടപ്പാടുണ്ടെന്ന് ജയറാം!

  |

  ജയറാം മലയാള സിനിമയുടെ ഭാ​ഗമായിച്ച് 34 വർഷങ്ങൾ പിന്നിടുകയാണ്. അപരൻ എന്ന പത്മരാജൻ സിനിമയിലൂടെയാണ് ജയറാം സിനിമയിലേക്ക് എത്തുന്നത്. മിമിക്രി അവതരിപ്പിച്ചുകൊണ്ടായിരുന്നു ജയറാമിന്റെ തുടക്കം. പത്മരാജന്റെ നായകനാകാൻ പലവട്ടം ഭാ​ഗ്യം ലഭിച്ച നടൻ കൂടിയാണ് ജയറാം. പ്രേക്ഷകരുടെ ആസ്വദന ശീലങ്ങളെ മാറ്റിമറിച്ച സിനിമയായിരുന്നു പത്മരാജൻ സംവിധാനം നിർവഹിച്ച അപരൻ. തനിക്ക് സാദൃശ്യമുള്ള അപരനെത്തേടി നടക്കുന്ന നായകന്റെ കഥ പറയുന്ന അപരൻ ജയറാമിന്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. അപരൻ എന്ന സിനിമയിൽ ഒപ്പമുണ്ടായിരുന്ന പാർവ്വതി ജയറാമിന്റെ ജീവിതത്തിലും ഒപ്പം വന്നു.

  Also Read: 'കലാകാരനാണെന്ന് പറഞ്ഞ് പറ്റിച്ച് എന്നെ വീഴ്ത്തിയതാണ്'; പ്രണയകഥ പറഞ്ഞ് ആതിര മാധവ്!

  അപരനിൽ ജയറാമിന്റെ സഹോദരിയായിരുന്നു പാർവതി. പിന്നീട് ഇവർ പ്രണയത്തിലായി. രഹസ്യമായി കൊണ്ട് നടന്ന ആ പ്രണയം പുറം ലോകത്തെത്തിച്ചത് ശ്രീനിവാസനാണ്. ജയറാമും പാർവതിയും തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന് മലയാള സിനിമയിൽ ചർച്ച തുടങ്ങിയ സമയത്താണ് തലയണമന്ത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. സത്യൻ അന്തിക്കാടാണ് ഈ സംശയം ആദ്യം പ്രകടിപ്പിച്ചത്. ശേഷം ശ്രീനിവാസൻ അത് കണ്ടുപിടിച്ചു. പത്മരാജൻ എന്ന പ്രതിഭയില്ലായിരുന്നെങ്കിൽ താൻ സ്‌ക്രീനിലേക്കെത്തിപ്പെടില്ലായിരുന്നെന്ന് ജയറാം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  Also Read: 'ദുൽഖറിന്റെ അമ്മ വേഷം ചെയ്യേണ്ടിയിരുന്നില്ലായെന്ന് പിന്നീട് തോന്നിയിരുന്നു'; നടി അഞ്ജലി നായർ

  സിനിമാ ജീവിതം മുപ്പത്തിനാല് വർഷത്തിൽ എത്തിയതിന്റെ സന്തോഷം സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജയറാമിപ്പോൾ. 'ഫെബ്രുവരി 18.... ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം.... അശ്വതിയെ കണ്ടുമുട്ടിയ ദിവസം.... 34 വർഷം കടന്നുപോകുന്നു... കടപ്പാട് ഒരുപാട് പേരോട്... നിങ്ങളോട്.....' ജയറാം കുറിച്ചു. മധു, എം.ജി സോമൻ, ശോഭന, പാർവതി, മുകേഷ്, സുകുമാരി, ജഗതി, ഇന്നസെൻറ് തുടങ്ങി നിരവധി താരങ്ങളാണ് അപരൻ എന്ന ചിത്രത്തിലുണ്ടായിരുന്നത്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് ജയറാം പാർവതിയെ വിവാഹം ചെയ്തത്. മലയാള സിനിമയിൽ പാർവതി കത്തി നിൽക്കുമ്പോഴാണ് ജയറാം താരത്തെ വിവാഹം ചെയ്തത്. വിവാഹത്തോടെ പാർവതി സിനിമയിൽ നിന്നും വിട്ടുനിന്നു. നൃത്തം അഭ്യസിച്ചിട്ടുള്ള പാർവതി ഇടയ്ക്ക് നൃത്തം ചെയ്യാറുണ്ട്.

  കാളിദാസ്, മാളവിക എന്നിവരാണ് ഇരുവരുടേയും മക്കൾ. കാളിദാസ് ഇതിനകം തെന്നിന്ത്യയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ്. മാളിക പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയിലേക്ക് അരങ്ങേറിയിട്ടില്ല. മലയാളത്തിലെ കുടുംബനായകനാണ് ജയറാം. എൺപതുകളിലേയും തൊണ്ണൂറുകളിലേയും ജയറാം ചിത്രങ്ങൾ കാണുന്നത് പോലും മലയാളിക്ക് നൊസ്റ്റാൾജിയയാണ്. കാളിദാസും ചുരുങ്ങിയ സിനിമകളിലൂടെ തന്നെ അഭിനയത്തിലുള്ള തന്റെ അഭിരുചി വ്യക്തമാക്കി കഴിഞ്ഞു. ബാക്ക് പാക്കേഴ്സാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത കാളിദാസ് സിനിമ. ജാക്ക് ആന്റ് ജിൽ, രജനി തുടങ്ങിയ സിനിമകളാണ് ഇനി വരനുള്ള കാളിദാസ് സിനിമകൾ. 2020ൽ പുറത്തിറങ്ങിയ ആന്തോളജിയായ ഒരു പക്ക കഥൈയിലൂടെ ജയറാമും കാളിദാസും ഒരുമിച്ച് ഒരു സിനിമയുടെ ഭാ​ഗമായിരുന്നു. ഇനി വരാനിരിക്കുന്ന ജയറാം സിനിമ സത്യൻ അന്തിക്കാട് ചിത്രം മകൾ ആണ്.

  മീര ജാസ്മിൻ നായികയായി അഞ്ച് വർ‍ഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്ന സിനിമ കൂടിയാണ് മകൾ. ഞാൻ പ്രകാശനിലൂടെയെത്തി ശ്രദ്ധേയയായ ദേവിക സഞ്ജയും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് പുതിയ പോസ്റ്റർ പങ്കുവെച്ച് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 'മകൾ ഒരുങ്ങുകയാണ്. കോവിഡിൻറെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്ത് വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തീയേറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തീയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ. മകൾ കാത്തിരുന്നത് അതിന് വേണ്ടിയാണ്' സത്യൻ അന്തിക്കാട് കുറിച്ചു.

  Read more about: jayaram
  English summary
  On Aparna's 34th Year, Jayaram Recall The Moment He Met Parvathy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X