For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാവി ഭാര്യയ്ക്ക് ഈ മൂന്ന് കാര്യങ്ങൾ‌ നിർബന്ധമായും വേണമെന്ന് വാശിയായിരുന്നു'; എ.ആർ റഹ്മാൻ‌-സൈറ ബാനു പ്രണയകഥ!

  |

  ആരാധകർക്ക് എന്നും വിസ്മയമാണ് എ.ആർ റഹ്‌മാൻറെ സംഗീതവും അതേപോലെ തന്നെ അദ്ദേഹത്തിൻറെ ജീവിതവും. 1967 ജനുവരി 6ന് ചെന്നൈയിലായിരുന്നു എ.ആർ റഹ്‌മാൻറെ ജനനം. മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്ന ആർ.കെ ശേഖറിൻറെ മകനായി ജനനം. കുട്ടിക്കാലത്ത് അദ്ദേഹത്തിൻറെ പേര് ദിലീപ് കുമാർ എന്നായിരുന്നു. അച്ഛനും സംഗീത സംവിധായകനുമായ ആർ.കെ ശേഖറിൻറെ മരണ ശേഷമാണ് അദ്ദേഹവും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചത്. ഒപ്പം അദ്ദേഹം എ.ആർ റഹ്‌മാൻ എന്ന പേരും സ്വീകരിച്ചു.

  'സിനിമകൾ ശ്രമിക്കുന്ന കാലത്താണ് ആ ചിത്രം ചെയ്തത്'; മരക്കാറിലെ കഥാപാത്രത്തിന് ലഭിച്ച പരിഹാസത്തെ കുറിച്ച് വീണ!

  ഇസ്ലാം വിശ്വാസം സ്വീകരിച്ച ശേഷം ദിലീപ് കുമാറെന്ന പേര് റഹ്‌മാൻ എന്നാക്കിയത് താരത്തിന്റെ അമ്മ കരീമാ ബീഗത്തിൻറെ അഭ്യർഥന പ്രകാരമായിരുന്നു. ഹിറ്റ് ചിത്രമായ റോജയുടെ ഫിലിം ക്രഡിറ്റിൽ മാതാവ് കരീമാ ബീഗത്തിൻറെ നിർദേശപ്രകാരമാണ് ദിലീപ് കുമാറിന് പകരം എ.ആർ റഹ്‌മാൻ എന്ന് ചേർത്തത് എന്ന് അദ്ദേഹത്തെ കുറിച്ചുള്ള നോട്ട്‌സ് ഓഫ് എ ഡ്രീം എന്ന ആത്മകഥാപരമായ പുസ്തകത്തിൽ പറയുന്നുണ്ട്. ആദ്യ ചിത്രത്തിലെ സംഗീതത്തിന് തന്നെ ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് അങ്ങോട്ട് നിരവധി ഗാനങ്ങളും ഈണങ്ങളും അദ്ദേഹത്തിലൂടെ സംഗീതാസ്വാദകർക്ക് ലഭിച്ചു.

  'നൂറ് രൂപയായിരുന്നു ആദ്യ ശമ്പളം, 15 വർഷം എടുത്തു ഇന്ന് കാണുന്ന ‍ഞാനാകാൻ'; ലക്ഷ്മി നക്ഷത്ര!

  എ.ആർ റഹ്മാനെ ലോകത്തെമ്പാടുമുള്ള ആരാധകർ സ്‌നേഹത്തോടെ മദ്രാസ് മൊസാർട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരുവട്ടമെങ്കിലും റഹ്മാന്റെ പാട്ടുകൾ മൂളാത്ത സംഗീതപ്രേമികൾ ഉണ്ടാകില്ല. മൂന്ന് പതിറ്റാണ്ടായി ഇന്ത്യൻ സിനിമാ ലോകത്തെ കോരിത്തരിപ്പിക്കുന്ന, കരയിക്കുന്ന, ആവേശം കൊള്ളിക്കുന്ന പല പാട്ടുകളും റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ നിന്നും പറവിയെടുത്തു. സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീത സം‌വിധാനത്തിന്‌ 2009ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ റഹ്‌മാന്‌ ലഭിച്ചു. ഈ ചിത്രത്തിന് തന്നെ 2009ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു. ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സംഗീതം എന്നെന്നും കാതുകൾക്ക് ഇമ്പമേകുമ്പോൾ ആരാധകരും ആവേശത്തിലാണ്.

  അദ്ദേഹത്തിന്റെ സം​ഗീതം പോലെ മനോഹരമാണ് അദ്ദേ​ഹത്തിന്റെ വിവാഹ ജീവിതവും. അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്റെ സങ്കൽപത്തിലുള്ള പെൺകുട്ടിയെ കണ്ടെത്തിയത് ഉമ്മയാണ്. ഉമ്മ വിപാഹത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ മൂന്ന് നിബന്ധനകളാണ് റഹ്മാൻ മുന്നോട്ട് വെച്ചത്. ആ നിബന്ധനകൾ ഇ‌ണങ്ങിയ പെൺകുട്ടിയെ തന്നെയാണ് മകനുവേണ്ടി ആ ഉമ്മ കണ്ടുപിടിച്ചതും. സൈറ ബാനുവിനെ റഹ്മാൻ ജീവിത സഖിയാക്കിയിട്ട് ഇരുപത്തേഴ് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വിവാഹത്തിന് മുമ്പ് തന്നെ പരസ്പരം മനസിലാക്കണമെന്ന നിർബന്ധ ബുദ്ധി എ.ആർ റഹ്മാനുണ്ടായിരുന്നു. തന്റെ ഭാര്യയോട് വിവാഹത്തിന് മുമ്പായി തന്റെ രീതികളെ കുറിച്ചും മറ്റും പറഞ്ഞിട്ടുണ്ടെന്നും ഇല്ലായിരുന്നെങ്കിൽ തങ്ങൾ നേരത്തെ തന്നെ പിരിയുമായിരുന്നെന്നും പലപ്പോഴും റഹ്മാൻ തന്നെ പറഞ്ഞിട്ടുണ്ട്.

  വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന നിബന്ധനകളായിരുന്നു അമ്മ കരീമ ബീഗത്തോട് റഹ്മാൻ മുന്നോട്ട് വെച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്യത്വം ഇത് മൂന്നുമായിരുന്നു പങ്കാളിയെ കുറിച്ചുള്ള റഹ്മാന്റെ സങ്കൽപങ്ങൾ. റഹ്മാന്റെ ആദ്യത്തെ രണ്ടുകാര്യവും അമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ നിബന്ധന മനസിലാക്കി പെൺകുട്ടിയെ തിരയാൻ അമ്മയ്ക്ക് അൽപം പ്രയാസമായിരുന്നു. അതായിരുന്നു റഹ്മാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും. അങ്ങനെ ഒരു ദിവസം പള്ളിയിൽ പ്രാർഥനാ നിർഭരയായി നിൽക്കുന്ന ഒരു പെൺകുട്ടിയെ കരീമ ബിഗം കണ്ടു. സൈറയുടെ സഹോദരി മെഹർ ആയിരുന്നു അത്.

  Recommended Video

  ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി

  തുടർന്ന് കരീമ ബീഗം റഹ്മാന്റെ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തി. അപ്പോഴാണ് മെഹർ വിവാഹിതയാണെന്ന് അറിഞ്ഞത്. ആ വീട്ടിലെത്തിയ കരീമ ബീഗം അവിടെവച്ച് മെഹറിന്റെ സഹോദരി സൈറ ബാനുവിനെ കണ്ടു. റഹ്മാന് ഇണങ്ങിയ വധുവാണ് സൈറയെന്ന് അമ്മയ്ക്ക് ബോധ്യമായി. അങ്ങനെയായിരുന്നു റഹ്മാൻ സൈറയെ വിവാഹം കഴിക്കുന്നത്. മറ്റുള്ള താരപത്നിമാരെപ്പോലെ അധികം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത വ്യക്തിയാണ് സൈറ ബാനു. അമ്മയ്ക്ക് ശേഷം റഹ്മാന്റെ ജീവിതത്തിൽ ശക്തി കേന്ദ്രമായി പ്രവർത്തിച്ചിട്ടുള്ളവരിൽ പ്രധാനിയും ഭാര്യ സൈറ ബാനു തന്നെയാണ്. സൈറയെ വിവാ​ഹം ചെയ്യുമ്പോൾ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം.

  Read more about: rahman
  English summary
  On AR Rahman's 27th Wedding Anniversary, Did You Know? Rahman Once Demanded These Qualities In Future Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X