'വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ, ശേഷം നായികയുമായി വിവാഹം'; ആര്യ-സയേഷ ദാമ്പത്യത്തിന് മൂന്ന് വയസ്!

തെന്നിന്ത്യയിൽ നിരവധി പ്രണയ വിവാഹങ്ങൾ സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടിയ വിവാഹമായിരുന്നു നടൻ ആര്യയുടേയും നടി സയ്യേഷ സൈ​ഗാളിന്റേയും വിവാഹം. മുപ്പത്തൊമ്പത് വയസുവരെ അവിവാഹിതനായിരുന്നു ആര്യ. സുന്ദരിമാരായ പെൺകുട്ടികൾ അടക്കം നിരവധി ആരാധകരുള്ള നടൻ കൂടിയായിരുന്നു ആര്യ. മലയാളിയായ ആര്യ തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധനേടുന്നത്. അറിന്തും അറിയാമലും എന്ന സിനിമയിലൂടെയാണ് ആര്യയുടെ നടനായുള്ള രം​ഗപ്രവേശം. 2005ൽ ആയിരുന്നു ആര്യയുടെ ആദ്യ സിനിമ റിലീസ് ചെയ്തത്. താരത്തിന്റെ യഥാർഥ പേര് ജംഷാദ് എന്നാണ്. സിനിമയിൽ മുഖം കാണിച്ച് തുടങ്ങിയ ശേഷമാണ് അത് ആര്യ എന്നാക്കി മാറ്റിയത്.

കളഭ കാതലൻ, മായ കണ്ണാടി, നാൻ‍ കടവുൾ, ബോസ് എൻ​ഗിര ഭാസ്കരൻ, സേട്ടയ്, രാജാ റാണി, കാപ്പാൻ, ടെഡി, സാർപട്ട പരമ്പരയ്, എനിമി തുടങ്ങിയവയാണ് ആര്യയുടേതായി റിലീസ് ചെയ്ത സിനിമകളിൽ‍ പ്രധാനപ്പെട്ടത്. സുഹൃത്തുക്കളെല്ലാം വിവാഹം ചെയ്തിട്ടും ആര്യ വിവാഹിതനായിരുന്നില്ല. പിന്നീട് പെട്ടന്നൊരു ദിവസമാണ് നടൻ ആര്യയ്ക്ക് വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ എൻ​ഗവീട്ടു മാപ്പിളൈ എന്ന പേരിൽ നടത്താൻ പോകുന്നുവെന്ന അറിയിപ്പ് വന്നത്. കളേഴ്സ് തമിഴിലാണ് 2018ൽ ഈ റിയാലിറ്റി ഷോ അരങ്ങേറിയത്.

വധുവിനെ തിരഞ്ഞ് നടന്ന ആര്യ

തെന്നിന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി നിരവധി പേർ മത്സരത്തിൽ‍ പങ്കെടുത്തു. അവസാനം ഫൈനലിസ്റ്റുകൾ മൂന്നായി ചുരുങ്ങി. എന്നാൽ അവസാന റൗണ്ടിലെത്തിയ പെൺകുട്ടികളിൽ നിന്നും വധുവിനെ കണ്ടെത്താൻ‍ സാധിക്കാതെ ആര്യ പെടുന്നനെ റിയാലിറ്റി ഷോ അവസാനിപ്പിച്ചു. അതിന്റെ പേരിൽ വലിയ വിവാ​ദങ്ങളും ഉണ്ടായിരുന്നു. വിവാദങ്ങൾ ചെറുതായി ഒന്ന് ശമിച്ചപ്പോഴാണ് സയേഷയെ വിവാഹം ചെയ്യാൻ പോവുകയാണെന്ന് ആര്യ അറിയിച്ചത്. കോളിവുഡിലെ ഏറെ താരപ്പകിട്ടാർന്ന വിവാഹമായിരുന്നു ആര്യ-സയേഷ താരങ്ങളുടേത്. 2019 മാർച്ച് 11ന് ഹൈദരാബാദിലെ ഫലക്നുമ കൊട്ടരത്തിലായിരുന്ന ഇവരുടെ താരപ്പകിട്ടാർന്ന വിവാഹാഘോഷ ചടങ്ങുകൾ നടന്നത്. മുപ്പത്തിയൊമ്പതുകാരനായ ആര്യ 22 കാരിയായ സയേഷയെ വിവാ​ഹം ചെയ്യുന്നതും അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇരുവരുടേയും പ്രായ വ്യത്യാസം തന്നെയായിരുന്നു സംഭവം ചർച്ചയിലേക്ക് നീങ്ങാൻ കാരണമായതും.

പ്രായവ്യത്യാസം ചൂണ്ടികാട്ടി കളിയാക്കലുകൾ

പ്രായവ്യത്യാസം ചൂണ്ടികാട്ടി താരങ്ങളെ ആളുകളും ആരാധകരും പരിഹസിച്ചെങ്കിലും അതൊന്നും വക വെക്കാതെ മൂന്ന് വർഷമായി മനോഹര ദാമ്പത്യ ജീവിതം നയിക്കുകയാണ് ആരര്യയും സയേഷയും. ഗജിനികാന്ത് എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് പലരും കരുതിയത്. എന്നാൽ സിനിമയുടെ ചിത്രീകരണ വേളയിൽ ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ഗജിനികാന്തിന് ശേഷമാണ് താൻ സയേഷയുമായി പ്രണയത്തിലായതെന്ന് ഒരു അഭിമുഖത്തിൽ ആര്യ വെളിപ്പെടുത്തിയത്. സയേഷയുടെ പക്വതയാണ് ആര്യയെ ആകർഷിച്ചത് എന്നും ആര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്യയുടെയും സയേഷയുടെയും പ്രണയ വിവാഹമാണെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ സത്യാവസ്ഥ അങ്ങനെയല്ല. ആര്യയ്ക്ക് ഒരു താൽപര്യം തോന്നിയപ്പോൾ വീട്ടുകാർ വഴി ആലോചിച്ചു. ശേഷം ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി. ഔദ്യോഗിക വിവാഹാലോചനയ്ക്ക് ശേഷം മാത്രമാണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചതെന്ന് ഒരു കുടുംബാംഗം വെളിപ്പെടുത്തിയിരുന്നു. ആര്യയുടെ മാതാപിതാക്കളാണ് വിവാഹ ആലോചനയുമായി സയേഷയുടെ വീട്ടിലേക്ക് പോയത്.

Recommended Video

ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
മൂന്ന് വർഷം പൂർത്തിയാക്കി ദാമ്പത്യ ജീവിതം

2019ലെ പ്രണയ ദിനത്തിലായിരുന്നു ദമ്പതികൾ തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടത്. 'ഞങ്ങളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും അനുഗ്രഹത്തോടെ.... ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ മാർച്ചിൽ ഞങ്ങൾ വിവാഹിതരാകുന്നു.... സന്തോഷത്തിന്റെയും ഒരുമയുടെയും പുതിയ യാത്രയിൽ ഞങ്ങൾ നിങ്ങളുടെ സ്നേഹവും അനുഗ്രഹവും തേടുന്നു' എന്നാണ് ഇരുവരും കുറിച്ചത്. മൂന്നാം വിവാ​ഹ വാർഷികത്തിൽ പരസ്പരം ആശംസകൾ നേർന്ന് ആര്യയും സയേഷയും സോഷ്യൽ‍മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. 'ഞാൻ എന്നേക്കും സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിക്ക് വാർഷിക ആശംസകൾ.... എന്റേതായതിന് നന്ദി. ഈ ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനും നിങ്ങളാണ്. എന്നന്നേക്കുമായി നിങ്ങളെ മുറുകെ പിടിക്കുന്നു' എന്നായിരുന്നു സയേഷ കുറിച്ചത്. 'എന്റെ ഏറ്റവും നല്ല പങ്കാളിക്ക് ആശംസകൾ' എന്നാണ് ആര്യ കുറിച്ചത്. ഇരുവർക്കും ഇപ്പോൾ ഒരു പെൺകു‍ഞ്ഞ് ഉണ്ട്. ഗർഭിണിയായതിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു സയേഷ. മകൾ ജനിച്ചതിന് ശേഷം തടി കൂടിയിരുന്നുവെന്നും കൃത്യമായ ഡയറ്റും വർക്കൗട്ടുമൊക്കെ ചെയ്തതിന് ശേഷമായാണ് താൻ മെലിഞ്ഞതെന്നും സയേഷ പറഞ്ഞിരുന്നു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X