For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പ്രവചനം പിന്നീട് സത്യമായി..., നടി അസിനേയും ഭർത്താവ് രാ​ഹുലിനേയും ഒന്നിപ്പിച്ചത് ആ നടൻ, പ്രണയകഥ ഇങ്ങനെ!

  |

  അസിൻ തോട്ടുങ്കലെന്ന നടിയെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടി ബോളിവുഡിലും പിന്നീട് താരമൂല്യമുള്ള നടിയായി മാറി.

  സത്യൻ അന്തിക്കാട് സം‌വിധാനം നിർവഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. 2001ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനായിരുന്നു.

  Also Read: ബിന്ദുവിനെ വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു; മകന്റെ വിവാഹത്തെ കുറിച്ച് ഹരീഷ് പേരടി

  നടി സംയുക്ത വർമയും ഒരു പ്രധാന വേഷം ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പ് നിരവധി പരസ്യ ചിത്രങ്ങളിലും അസിൻ അഭിനയിച്ചിരുന്നു. കൂടാതെ മോഡലിങിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവിടെ നിന്നാണ് സിനിമ അവസരങ്ങൾ അസിനെ തേടി വരുന്നത്.

  അസിന്റെ അച്ഛൻ ഒരു ബിസിനസുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഏകമകളാണ് അസിൻ. കൊച്ചിയിലെ സെന്റ് തെരേസാസ് കോളജിൽ നിന്ന് ബിരുദം നേടിയ അസിൻ പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് താമസം മാറ്റി.

  Also Read: എനിക്കായി പിറന്നവന്‍, ജീവിതത്തില്‍ നീയുള്ളതില്‍ കടപ്പെട്ടിരിക്കുന്നു; റോബിന് ആരതിയുടെ പിറന്നാളാശംസ

  മുംബൈയിലെ ലോകണ്ട്‌വാലയിലും അസിന് വീടുണ്ട്. നടിയാവുന്നതിന് മുമ്പ് അസിൻ ബിസിനസിലും സജീവമായിരുന്നു. നരേന്ദ്രൻ മകൻ ജയകാന്തൻ വക സിനിമ ചെയ്ത ശേഷം അസിന് തെലു‌ങ്കിൽ നിന്നും നിരവധി അവസരങ്ങൾ വന്നു.

  പിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറിയതിനാൽ ആ ഒരു മലയാള സിനിമയോടെ അസിൻ മലയാളം വിട്ടു. കുറഞ്ഞ വർഷത്തെ സിനിമ ജീവിതത്തിനിടയിൽ സൂപ്പർഹിറ്റായ സിനിമകളും കഥാപാത്രങ്ങളും ചെയ്യാൻ അസിന് കഴിഞ്ഞതിനാൽ സിനിമാപ്രേമികൾ എന്നും അസിനെ ഓർമിക്കുന്നു.

  Also Read: ലിപ് ലോക്ക് ചെയ്യുമ്പോള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീലല്ല കിട്ടുന്നത്; തുറന്ന് പറഞ്ഞ് സ്വാസിക

  മുപ്പത്തിയേഴാം പിറന്നാളാണ് അസിൻ ഇന്ന് ആഘോഷിക്കുന്നത്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ അസിന്റെ പ്രണയകഥയും കുടുംബ ജീവിതവും വീണ്ടും ആരാധകർക്കിടയിൽ വൈറലാവുകയാണ്.

  മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമ്മയാണ് അസിന്റെ ജീവിത പങ്കാളി. 2016 ജനുവരിയിലാണ് ആഢംബരമായി ഇരുവരുടേയും വിവാഹം നടന്നത്. അതൊരു പ്രണയ വിവാഹമായിരുന്നു. അസിൻ-രാഹുൽ പ്രണയം തുടങ്ങാൻ കാരണം ഒരു നടനാണ്.

  ഹൗസ്ഫുൾ 2 എന്ന ബോളിവുഡ് സിനിമയുടെ പ്രൊമോഷൻ തിരക്കിലായിരുന്ന സമയത്ത് അസിൻ ബം​ഗ്ലാദേശിലെ ധാക്കയിൽ പ്രചാരണത്തിന് എത്തിയിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട രാഹുലിനെ അസിൻ അഭിവാദ്യം ചെയ്തു. നടൻ അക്ഷയ് കുമാറാണ് അന്ന് അസിനേയും രാഹുലിനെയും പരസ്പരം പരിചയപ്പെടുത്തിയത്.

  ഇവർ ഭാവിയിൽ വിവാഹിതരാകുമെന്ന് അക്ഷയ് കുമാർ അന്നേ പ്രവചിച്ചിരുന്നു. അക്ഷയ് തമാശ പറഞ്ഞതാവുമെന്നാണ് അസിൻ അന്ന് കരുതി. എന്നാൽ ആ പ്രവചനം സത്യമായി. രാഹുലും അസിനും ഭാര്യാ ഭർത്താക്കന്മാരായി.

  വിവാഹത്തോടെ സിനിമാ ജീവിതത്തോട് അസിൻ ബൈ പറഞ്ഞു. പൂർണ്ണമായും കുടുംബിനിയായി മാറി. അറിൻ എന്നൊരു അ‍ഞ്ച് വയസുകാരി മകൾ അസിനുണ്ട്. മകളുടെ ചിത്രങ്ങളും യാത്രകളുടെ ചിത്രങ്ങളും. പഴയ ഷൂട്ടിങ് ഓർമകളുമെല്ലാം സോഷ്യൽമീഡിയ വഴി അസിൻ പങ്കുവെക്കാറുണ്ട്.

  വിവാഹശേഷം അസിൻ അഭിമുഖങ്ങളിൽ‌ പോലും വളരെ വി‌രളമായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്. മകളാണ് ഇപ്പോൾ അസിന്റെ ലോകം. അസിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എല്ലാവരും വളറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

  കഴിഞ്ഞ ദിവസം മകൾ അറിന്റെ അ‍ഞ്ചാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ അസിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ വലിയ രീതിയിൽ വൈറലായിരുന്നു. ഡോള്‍ഡന്‍-വൈറ്റ് നിറത്തിലുള്ള ഫ്രോക്കാണ് പിറന്നാളിന് അറിന്‍ ധരിച്ചത്.

  ആസ്ട്രോണട്ട് തീമിലായിരുന്നു ആഘോഷം. ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച മുറിയില്‍ സ്പേസ് റോക്കറ്റും ആസ്ട്രോണട്ട് തീമിലുള്ള കേക്കും ബാക്ക്ഗ്രൗണ്ടില്‍ കാണാം. മകളുടെ ചിത്രം പങ്കുവെച്ച് ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം എന്നാണ് അസിന്‍ കുറിച്ചത്.

  Read more about: asin
  English summary
  On Asin's 37th Birthday, Her Love Story With Rahul Sharma Goes Viral And Trending Again-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X