ദിലീപിന് അക്കാര്യത്തിൽ മഞ്ജുവും പിന്തുണ നൽകി, മീനാക്ഷിക്കായി പോരാടാൻ തീരുമാനിച്ച നിമിഷം; ഫോട്ടോയുമായി മീനൂട്ടി
സോഷ്യൽമീഡിയ മുഴുവനും ഫാദേഴ്സ് ഡെയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളും വീഡിയോകളുമെല്ലാമായി നിറഞ്ഞിരിക്കുകയാണ്. സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം അച്ഛനുമായി ബന്ധപ്പെട്ട ഓർമകളും മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളുമെല്ലാം പങ്കിട്ട് എത്തിയിട്ടുണ്ട്. കുറച്ച് വൈകിയെങ്കിലും ഫാദേഴ്സ് ഡെയിൽ അച്ഛൻ ദിലീപിന് ആശംസകളുമായി മീനാക്ഷിയും എത്തി.
ഒട്ടുമിക്ക സെലിബ്രിറ്റികളും ഫാദേഴ്സ് ഡെയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവെച്ചുവെങ്കിലും മീനാക്ഷിയുടെ പോസ്റ്റ് കാണാതെയായപ്പോൾ ജോലി തിരക്കിനിടയിൽ വിട്ടുപോയതാകുമെന്നാണ് ആരാധകർ കരുതിയത്. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് ഫാദേഴ്സ് ഡെയിൽ മീനാക്ഷി പങ്കുവെച്ചത്. ഹൗസ് ബോട്ടിൽ അച്ഛനോട് ചേർന്ന് നിന്ന് കായൽ കാഴ്ചകൾ ആസ്വദിക്കുന്ന കുട്ടി മീനാക്ഷിയെ കാണാം.

മീനാക്ഷിക്ക് അഞ്ചോ, ആറോ വയസ് മാത്രം പ്രായമുള്ളപ്പോൾ പകർത്തിയതാണ് ചിത്രമെന്നത് വ്യക്തം. രണ്ട് സൈഡിലും പോണി ടെയ്ൽ സ്റ്റൈലിൽ മുടി കെട്ടി മോഡേൺ ലുക്കിലാണ് മീനാക്ഷി. വയലറ്റ് നിറത്തിലുള്ള ഷർട്ടും പാന്റുമാണ് ദിലീപിന്റെ വേഷം. തന്റെ ലോകം തന്നെ അച്ഛനാണെന്നാണ് മീനാക്ഷി ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. കൂടാതെ ചുവന്ന ഹാർട്ടിന്റെ ഇമോജിയും താരപുത്രി അച്ഛനോടുള്ള സ്നേഹം അറിയിച്ച് ഫോട്ടോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.
അച്ഛന്റെ ഉയർച്ചയിലും താഴ്ചയിലും എപ്പോഴും ഒപ്പം നിന്നിട്ടുള്ള മകളാണ് മീനാക്ഷി. തന്റെ കരുത്ത് മീനൂട്ടിയാണെന്നത് ദിലീപും പലയിടത്തും തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. മീനാക്ഷിക്ക് പതിനാല് വയസുള്ളപ്പോഴാണ് ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരാകുന്നത്. വേർപിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛനായ ദിലീപിന് ഒപ്പം പോകാനാണ് താൽപര്യം പ്രകടിപ്പിച്ചത്.
മഞ്ജു വാശിപിടിച്ചതുമില്ല. പൂർണ്ണ മനസോടെ അത് സമ്മതിക്കുകയും മകളുടെ ഇഷ്ടത്തിന് അനുസരിച്ച് നീങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. മഞ്ജുവിന്റെ ജീവൻ തന്നെ മകൾ മീനാക്ഷിയാണ്. അത്രത്തോളം പ്രിയപ്പെട്ട മകളെ മഞ്ജു ദിലീപിന് വിട്ടുകൊടുക്കണമെങ്കിൽ അച്ഛനായ ദിലീപിനെ നടിക്ക് അത്രത്തോളം വിശ്വസമുള്ളതുകൊണ്ടാകണം. പിതാവ് എന്ന നിലയിൽ ദിലീപിന് മഞ്ജുവും നൂറിൽ നൂറ് മാർക്കാണ് നൽകിയിട്ടുള്ളത്.
പല അഭിമുങ്ങളിലും ദിലീപിലെ അച്ഛനെ കുറിച്ച് മഞ്ജുവും മനസ് തുറന്നിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ദിലീപ് നല്ല ഒരു അച്ഛനാണ്. അതുകൊണ്ട് തന്നെയാണ് മീനാക്ഷി ഇന്നും ദിലീപിനോട് ഒപ്പം ഉള്ളത്, നല്ലൊരു ഭർത്താവ് ആയതിനുശേഷം തന്നെയാണ് ഒരു അച്ഛൻ ആകുന്നത്. പിന്നെ പൊരുത്തപ്പെട്ടുപോകാത്തത് അവരുടെ വ്യക്തിപരമായ കാര്യങ്ങൾ. അമ്മയ്ക്ക് അച്ഛനോടുള്ള സ്നേഹമാണ് മക്കൾക്കും അച്ഛനോടുണ്ടാകുന്നത്.

അമ്മ അച്ഛനെ സ്നേഹികുന്നത് കണ്ടുകൊണ്ടാണ് മക്കൾ വളരുന്നത്. അതുകൊണ്ട് മഞ്ജുവിന് ദിലീപിനോടുള്ള സ്നേഹം കണ്ടിട്ടാകും മീനാക്ഷിക്കും അച്ഛൻ ഇത്രയേറെ പ്രിയപ്പെട്ടതായത് എന്നിങ്ങനെയാണ് ദിലീപിന്റെയും മീനാക്ഷിയുടേയും ചിത്രങ്ങൾക്ക് വന്ന കമന്റുകൾ. വിവാഹമോചിതയായശേഷം ഒരിടത്ത് പോലും മഞ്ജു മകൾക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടില്ല.
പക്ഷെ മകളെ മഞ്ജു സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുകയും മീനാക്ഷി പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കുമെല്ലാം സ്നേഹം അറിയിച്ച് എത്താറുമുണ്ട്. ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം സിംഗിൾ ലൈഫാണ് മഞ്ജുവിന്റേത്. ദിലീപിന്റെ ജീവിതത്തിലേക്ക് പിന്നീട് കാവ്യ വന്നു. ഇരുവർക്കും മഹാലക്ഷ്മി എന്നൊര മകൾ കൂടിയുണ്ട്. ഉർവശിയും മകൾ കുഞ്ഞാറ്റയുമെല്ലാം ഒന്നിച്ചതുപോലെ മഞ്ജുവുമായുള്ള മീനാക്ഷിയുടെ റീ യൂണിയൻ കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
മെഡിസിൻ പൂർത്തിയാക്കിയ മീനാക്ഷി ആസ്റ്ററിൽ ജോലി ചെയ്ത് വരികയാണ്. ഇടയ്ക്ക് മോഡലിങ്ങും ഡാൻസും എല്ലാം ചെയ്യാറുണ്ട്. മഞ്ജുവിന് നൃത്തത്തോടുള്ള പ്രിയം അതേപടി മീനാക്ഷിക്കും പകർന്ന് കിട്ടിയിട്ടുണ്ട്. ചെന്നൈയിലാണ് ദിലീപ് കഴിഞ്ഞ കുറേ കാലങ്ങളായി കുടുംബസമേതം സെറ്റിലായിരിക്കുന്നത്. അമ്മയ്ക്കൊപ്പമാണ് മഞ്ജു വാര്യരുടെ താമസം. മീനാക്ഷി സിനിമയിലേക്ക് എത്തുമെന്ന പ്രതീക്ഷയും പ്രേക്ഷകർക്കുണ്ട്.


Click it and Unblock the Notifications