twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആനയുടെ നോട്ടം കണ്ടോ, അതെന്നെ ആക്രമിക്കും', മോഹന്‍ലാല്‍ ഭയപ്പെട്ടതിനെ കുറിച്ച് ഷാജി കൈലാസ്

    |

    തലമുറ വ്യത്യാസമില്ലാതെയാണ് മോഹന്‍ലാല്‍ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. കിലുക്കവും നരസിംഹവും ആറാം തമ്പുരാനും രാവണപ്രഭുവുമൊക്കെ ഇന്നും കാഴ്ചക്കാരെ നേടുന്നുണ്ട്. സിനമ ആകെ മൊത്തം മാറിയിട്ടും മോഹന്‍ലാലിന്റെ മാസ് ചിത്രങ്ങള്‍ കാണാന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രത്യേകം താല്‍പര്യമാണ്.

     Also Read:ബിഗ് ബോസ് ഷോയില്‍ നിന്ന് അപര്‍ണ്ണ പുറത്ത്, ഈ എവിക്ഷന്‍ പലര്‍ക്കുമുള്ള മുന്നറിയിപ്പ്... Also Read:ബിഗ് ബോസ് ഷോയില്‍ നിന്ന് അപര്‍ണ്ണ പുറത്ത്, ഈ എവിക്ഷന്‍ പലര്‍ക്കുമുള്ള മുന്നറിയിപ്പ്...

    പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രമാണ് നരസിംഹം. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്, 2000 പുറത്ത് ഇറങ്ങിയ സിനിമ ഇന്നും കാഴ്ചക്കാരെ നേടുന്നുണ്ട്. പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തെയാണ് നരസിംഹത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിത്. ഇന്ദുചൂഡന്റെ മാസ് സംഘടനത്തിനോടൊപ്പം തന്നെ ആ മീശ പിരിയും അന്ന് കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ആ മീശപിരി രംഗം ഉണ്ടായതെങ്ങനെ എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഒപ്പം തന്നെ മോഹന്‍ലാലിന്റെ ആന ഭയത്തെ കുറിച്ചും പറയുന്നുണ്ട്. നാനയ്ക്ക് നല്‍കിയ പ്രത്യേകം അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    Also Read: ബലിശമായ കാര്യങ്ങള്‍ക്ക് അടികൂടും; പിടിവാശിയാണ്, സുചിത്രയുടെ മോശം സ്വഭാവത്തെ കുറിച്ച് അഖില്‍Also Read: ബലിശമായ കാര്യങ്ങള്‍ക്ക് അടികൂടും; പിടിവാശിയാണ്, സുചിത്രയുടെ മോശം സ്വഭാവത്തെ കുറിച്ച് അഖില്‍

    നരസിംഹം

    അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'നരസിംഹത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ഞാനത് ശ്രദ്ധിച്ചത്. അദ്ദേഹം രണ്ടു വിരല്‍ കൊണ്ടുമാത്രം മീശയിങ്ങനെ ചലിപ്പിക്കുന്നത്. അതുകണ്ടപ്പോള്‍ അതൊരു ഷോട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. അപ്പോള്‍ ചിരിച്ചുകൊണ്ട് ലാല്‍ പറഞ്ഞു.അണ്ണാ, മീശയില്‍ വെള്ളമായിട്ട് അത് തുടച്ചുകളയാന്‍ വേണ്ടി ചെയ്തതാണ്. പക്ഷേ ഷോട്ടില്‍ അതുണ്ടാക്കിയ ഇംപാക്ട് സിനിമയിലുടനീളം നാം കണ്ടതാണല്ലോ';ഷാജി കൈലാസ് പറയുന്നു.

     കണ്ണിറക്കുന്ന രംഗം

    ഇതുപോലെ ആറാതമ്പൂരാനിലെ 'ഹരീമുരളീരവം' എന്ന ഗാനം പാടുമ്പോഴുള്ള കണ്ണിറക്കുന്ന രംഗം വന്നതിനെ കുറിച്ചും സംവിധായകന്‍ പറയുന്നു. 'റിഹേഴ്‌സല്‍ സമയത്ത് ലാല്‍ എന്നെ നോക്കി കാട്ടിയ ഒരു കുസൃതിയാണ് അത്. ഇത്രയും മതിയോ എന്ന ധ്വനിയായിരുന്നു അതിന്. എനിക്ക് എന്തോ അത് ഭയങ്കര ഇഷ്ടമായി. ഷോട്ടിലും അതുപയോഗിക്കാന്‍ ലാലിനോട് പറഞ്ഞു. ഒരു കുസൃതിച്ചിരിയോടെ ലാല്‍ അത് ഷോട്ടിലും ചെയ്തിട്ടുണ്ട്' - ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

    ആനയെ ഭയം

    മോഹന്‍ലാലിന് ആനയെ ഭയമാണെന്നും ഷാജി കൈലാസ് അഭിമുഖത്തിലൂടെ വ്യക്തമാക്കി. ആനയെ പോലെ തന്നെ ആള്‍ക്കൂട്ടത്തേയും ഭയമാണ്.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...''ആറാം തമ്പുരാന്റെ' ക്ലൈമാക്‌സ് സീനില്‍ ഒന്‍പതു ആനകളെ വച്ചാണ് ഷൂട്ട് ചെയ്തത്. അപ്പോഴൊന്നും ലാല്‍ അതിന്റെ മുമ്പില്‍ പോലും എത്തിയിട്ടില്ല. പകരം എന്റെ പിറകില്‍ വന്ന്, എന്നെപിടിച്ചു നിന്നുകൊണ്ട് അദ്ദേഹം പറയും, ' ആ ആനയുടെ നോട്ടം കണ്ടോ, അതെന്നെ ആക്രമിക്കും'. അതുപോലെ ആള്‍ക്കൂട്ടത്തേയും ലാലിനു ഭയമാണ്. ഒരുപാട് ആള്‍ക്കൂട്ടമുണ്ടായാല്‍ അദ്ദേഹം വന്നവഴിയേ പോകും. അവിടെ അദ്ദേഹത്തിനു ഡിസ്‌കംഫേര്‍ട്ടാണ്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്ന് അഭിനയിക്കുന്നതിലല്ല മറിച്ച് ഞെങ്ങിഞെരുങ്ങി നിന്ന് അവര്‍ ഷൂട്ടിംഗ് കാണുന്നത് എന്തോ ശ്വാസംമുട്ടലു പോലെയാണ് മോഹന്‍ലാലിന്' സംവിധായകന്‍ പറഞ്ഞു.

    Recommended Video

    12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam
     പിറന്നാള്‍

    മലയാളത്തില്‍ മോഹന്‍ലാലിനെ വെച്ച് ചിത്രീകരിക്കാന്‍ കഴിഞ്ഞ എല്ലാ സംവിധായകരും മഹാഭാഗ്യവാന്‍മാരാണ് എന്നാണ് എന്റെ പക്ഷം. ആ ഭാഗ്യത്തിലെ പങ്കുകാരനാണ് ഞാനും. ലാല്‍ ഒരേസമയം പ്രതിഭയും പ്രതിഭാസവുമാകുന്നു' എന്ന് പറഞ്ഞു കൊണ്ട് ഷാജി കൈലാസ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചു.

    ഇന്ന് (മെയ് 21 ന് ) മോഹന്‍ലാന്റെ 62ാം പിറന്നാളാണ്. താരത്തിന് ആശംസ നേര്‍ന്ന് മലയാള സിനിമാ ലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്്. ജന്മദിനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരാധകര്‍ ആേേഘാഷം തുടങ്ങിയിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ബിജു മേനോന്‍, സൗബിന്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ മലയാള സിനിമയിലെ മിക്ക താരങ്ങളും അദ്ദേഹത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്.

    English summary
    Shaji Kailas Shares A Incident about Mohanlal's Elephant scare , went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X