For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രുതി ഹാസനും നാഗ ചൈതന്യയും വേര്‍പിരിയാന്‍ സഹോദരിയെ ഒപ്പം കൂട്ടാത്തത്; നാഗയുടെ പ്രണയകഥകള്‍ വീണ്ടും വൈറല്‍

  |

  തെന്നിന്ത്യന്‍ നടന്‍ നാഗ ചൈതന്യ തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരത്തിന് ആശംസാപ്രവാഹമാണ്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് നാഗ അഭിനയിക്കുന്ന പുത്തന്‍ സിനിമയില്‍ നിന്നുള്ള ടീസര്‍ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം ഇത്തവണത്തെ നാഗയുടെ ജീവിതത്തിലെ ഏറ്റവും മോശം ജന്മദിനമാണെന്നാണ് ചിലര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷമൊക്കെ വലിയ ആഘോഷമായിരുന്നെങ്കിലും ഇത്തവണ അങ്ങനെ ഉണ്ടാവാന്‍ സാധ്യത കുറവാണെന്നാണ് ആരാധകര്‍ സൂചിപ്പിക്കുന്നത്.

  നാഗയുടെ ഭാര്യയും നടിയുമായ സാമന്ത അക്കിനേനിയുമായി താരം വേര്‍പിരിഞ്ഞിട്ട് അധിക നാളുകള്‍ ആയിട്ടില്ല എന്നതാണ് അതിന്റെ പ്രധാന കാരണം. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ മാസമാണ് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ നാഗചൈതന്യയുടെ പേരിനൊപ്പം കമല്‍ ഹാസന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ ശ്രുതി ഹാസന്റെ പേര് ചര്‍ച്ചയാവുകയാണ്. മുന്‍പ് പ്രണയത്തിലായിരുന്ന ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോവുകയാണോ എന്ന പ്രചരണങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.

  2013 ല്‍ ഒരു പൊതുസുഹൃത്ത് വഴിയാണ് ശ്രുതി ഹാസനും നാഗ ചൈതന്യയും പരിചയപ്പെടുന്നത്. രണ്ടാളും തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടന്മാര്‍ക്ക് ജനിച്ച മക്കളായത് കൊണ്ട് താരമൂല്യം ചെറുപ്പത്തിലെ ലഭിച്ചവരാണ്. സിനിമയിലേക്കുള്ള വരവും ഏകദേശം ഒരുപോലെയാണ്. പരിചയം പിന്നാലെ ഇഷ്ടമായി മാറിയതോടെ രണ്ടാളും ഡേറ്റിങ് ആരംഭിച്ചു. പരസ്പരം കാണാതിരിക്കാന്‍ പോലും സാധിക്കാത്ത അത്രയും ആഴത്തിലുള്ള പ്രണയമായിരുന്നു ശ്രുതിയും നാഗചൈതന്യയും തമ്മിലെന്നാണ് അടുത്തിടെ പുറത്ത് വന്നൊരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. 2013 ലെ സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാര വേദിയിലെത്തിയപ്പോള്‍ ഇരുവരും തമ്മിലുള്ള അടുപ്പം ചര്‍ച്ചയാവുകയും ചെയ്തു.

  ശ്രുതിയും നാഗയും വിവാഹിതരാവുമെന്ന് തന്നെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഒരിക്കല്‍ ശ്രുതി ഹാസനും നാഗ ചൈതന്യയ്ക്കും ഒപ്പം നടിയുടെ ഇളയ സഹോദരി അക്ഷര ഹാസനും ഒരു ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അവിടെ വെച്ച് ശ്രുതിയ്ക്ക് സ്റ്റേജില്‍ പെര്‍ഫോം ചെയ്യേണ്ടത് കൊണ്ട് സഹോദരിയെ കൂടെ കൂട്ടണമെന്ന് നാഗയോട് പറയുകയും ചെയ്തു. എന്നാല്‍ ചില സമയം ഇല്ലാത്തത് കാരണം അക്ഷരയെ കൂട്ടാതെ നാഗ ഒറ്റയ്ക്ക് പോയി. ഇതിന് പിന്നാലെ ശ്രുതിയും നാഗയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും രണ്ടാളും വേര്‍പിരിയുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു.

  2015 ല്‍ നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള ഒരു സെല്‍ഫി സാമന്ത പങ്കുവെച്ചതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ആരാധകര്‍ കരുതിയെങ്കിലും കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. പ്രണയം വേണ്ടെന്ന് വെച്ചെങ്കിലും രണ്ടാളും ശത്രുക്കളെ പോലെ പെരുമാറിയില്ല. 2016 ല്‍ പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ ശ്രുതി ഹാസനും നാഗ ചൈതന്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. നാഗയും ശ്രുതിയും വേര്‍പിരിഞ്ഞ് നില്‍ക്കുന്ന സമയത്താണ് നടി സാമന്ത രുത്പ്രഭു നടന്‍ സിദ്ധാര്‍ഥും തമ്മില്‍ വേര്‍പിരിയുന്നത്. വൈകാതെ സാമന്തയും നാഗയും തമ്മില്‍ അടുപ്പത്തിലായി. ഇരുവരെയും കുറിച്ച് നിരവധി ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും 2016 ലാണ് അത് സത്യമാണെന്ന് സാമന്ത അറിയിച്ചത്.

  വിന്റേജ് ഉര്‍വശിയാണെന്നൊക്കെ പറയുന്നത് ലേശം കടുപ്പമാണ്; നിവിനെ പോലും നിഷ്പ്രഭമാക്കി, ഗ്രേസിനെ കുറിച്ച് ആരാധകൻ

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  അങ്ങനെ 2017 ജനുവരിയില്‍ താരങ്ങളുടെ വിവാഹനിശ്ചയം നടത്തുകയും അതേ വര്‍ഷം ഒകടോബര്‍ ആറിന് വിവാഹിചതരാവകുയും ചെയ്തു. ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷമുള്ള ആദ്യ സുഹൃത്തും പിന്നീടും അതേ സൗഹൃദം കാത്തുസൂക്ഷിച്ച ആദ്യത്തെ ആള്‍ നാഗയാണെന്ന് സാമന്ത പറഞ്ഞിട്ടുണ്ട്. അതേ സമയം നേരത്തെ പ്രണയം അവസാനിപ്പിച്ച ശ്രുതിയും നാഗയും വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യവും ഉയര്‍ന്ന് വരികയാണിപ്പോള്‍. അടുത്തിടെ നാഗയും അനുഷ്‌ക ഷെട്ടിയും വിവാഹിതരായേക്കും എന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്തായാലും നടന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അനേകം വാര്‍ത്തകളാണ് വരുന്നത്.

  പെട്ടെന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല, സ്വകാര്യ ജീവിതം പരസ്യമാക്കുന്നില്ലെന്നും രാകുൽ പ്രീത് സിംഗ്

  English summary
  On Naga Chaitanya's 35th Birthday His Love Story With Shruti Haasan Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X