For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂർണ്ണിമയ്ക്ക് പിറന്നാൾ ആശംസക്കൊപ്പം നന്ദി പറഞ്ഞ് ഇന്ദ്രജിത്ത്, റ്റു ഇൻ വൺ ഓഫര്‍ ആഘോഷമാക്കാൻ അമ്മ മല്ലിക

  |

  മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ഒരു താരകുടുംബമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. നടൻ സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലെങ്കിലും പൂർണ്ണിമയും മക്കളായ പ്രാർത്ഥനയും നക്ഷത്രയുമെല്ലാം സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ഇവർ പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട് . ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സാണ് പൂർണ്ണിമയ്ക്കും മക്കൾക്കുമുള്ളത്.

  മോഹൻലാൽ നൽകിയ ആ അമൂല്യ സമ്മാനം കയ്യിലുണ്ട്, എവിടെ പോയാലും കൊണ്ടു പോകുമെന്ന് സജ്നയും ഫിറോസും

  ഇന്ന് ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടേയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. താരങ്ങളുടെ വിവാഹവാർഷികവും പൂർണ്ണിമയുടെ പിറന്നാളും ഒന്നിച്ച് എത്തിയിരിക്കുകയാണ്. താരങ്ങൾക്ക് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

  പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പിട്ടില്ലെങ്കിലും കാവ്യയ്ക്ക് ഇത് ധാരാളം, കുറിപ്പ് വൈറൽ...

  ആൽബിക്കെതിരെ താൻ പരാതി കൊടുത്തു, സീരിയലിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞു, വഴക്കിനെ കുറിച്ച് അപ്സര

  പൂർണ്ണിമയ്ക്ക് പിറന്നാൾ ആശംസയും വിവാഹവാർഷികവും ആശംസിച്ച് ഇന്ദ്രജിത്ത് എത്തിയിട്ടുണ്ട്. പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇന്ദ്രജിത്ത് ആശംസ നേർന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലും ആയിട്ടുണ്ട്. ''ഹാപ്പി ബര്‍ത്ത് ഡേ റ്റു യൂ, ഹാപ്പി ആനിവേഴ്‌സറി റ്റു അസ് എന്നായിരുന്നു ഇന്ദ്രജിത്തിന്‌റെ വാക്കുകൾ. നീ എപ്പോഴും സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കട്ടെ! വരും വർഷം നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കട്ടെ! ഈ 19 വർഷത്തെ റോളർകോസ്റ്റർ സവാരിക്ക് നന്ദി! ഈ പ്രത്യേക ദിനത്തിൽ നിങ്ങൾക്ക് സ്നേഹവും ഭാഗ്യവും നേരുന്നു എന്ന് നടൻ കുറിച്ചു.

  അമ്മ മല്ലിക സുകുമാരനും പൂർണ്ണിമയ്ക്കും ഇന്ദ്രജിത്തിനും ആശംസ നേർന്ന് രംഗത്ത് എത്തിയിട്ടുണ്ട്. അമ്മയുടെ മോള്‍ക്ക് ഹാപ്പി ബര്‍ത്ത് ഡേ, ഇന്ദ്രന്‍ മോനും മോള്‍ക്കും ഹാപ്പി ആനിവേഴ്‌സറി. റ്റു ഇന്‍ വണ്‍ ഓഫര്‍ ആഘോഷിക്കൂയെന്നായിരുന്നു മല്ലിക സുകുമാരന്റെ കുറിപ്പ്. അമ്മായിയമ്മ മരുമകൾ എന്നതിൽ അപ്പുറത്തെ സ്നേഹബന്ധമാണ് ഇവർ തമ്മിലുള്ളത്. പൂർണ്ണിമയ്ക്കും മക്കൾക്കുമൊപ്പം എല്ലാ കുസൃതികൾക്കും മല്ലിക സുകുമാരനും കൂടാറുണ്ട്. ഇവരുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  ചേച്ചിക്കും ചേട്ടനും ആശംസയുമായി സഹോദരി പ്രിയയും എത്തിയിട്ടുണ്ട്. പൂർണ്ണിമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. നമ്മള്‍ ഹൃദയം കൊണ്ട് അടുത്തവരാണ്, നിന്നെപ്പോലെ എന്നെ വേറാരും സ്‌നേഹിക്കില്ല. എനിക്കേറെ പ്രിയപ്പെട്ടതാണ് നിങ്ങള്‍. സുന്ദരിയും കഴിവുള്ളയാളുമായ നിങ്ങള്‍ ഏരെ സ്‌പെഷലാണ്, ഇനി എനിക്ക് ഈ സാരി കടം തരുമോയെന്നുമായിരുന്നു പ്രിയ മോഹന്‍ ചേച്ചിയെക്കുറിച്ച് കുറിച്ചത്. പ്രിയയുടെ ഭര്‍ത്താവായ നിഹാലും ആശംസയുമായെത്തിയിട്ടുണ്ട്.

  Recommended Video

  Indrajith Response After Aaha Special Show | FilmiBeat Malayalam

  മഞ്ജുവാര്യരും ആശംസയുമായി എത്തിയിട്ടുണ്ട്. ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. . നീ എന്നെ ഇഷ്ടപ്പെടുന്നത് പോലെ ഞാന്‍ നിന്നേയും ഇഷ്ടപ്പെടുന്നു എന്നുമായിരുന്നു മഞ്ജു വാര്യര്‍ കുറിച്ചത്. താരത്തിന്റെ വാക്കും ചിത്രവും വൈറലായിട്ടുണ്ട്. നിരവധി ആരാധകർ മഞ്ജുവിന്റെ പോസ്റ്റിലൂടെ പൂർണ്ണിമയ്ക്ക് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് പൂർണ്ണിമ. തനിക്കൊരാവശ്യം വന്നാല്‍ ആദ്യം ഓടിയെത്തുന്ന ഒരാളാണെന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പൂർണിമയെ ഇരുത്തി കൊണ്ടായിരുന്നു മഞ്ജു അന്ന് പറഞ്ഞത്. തിരിച്ചും അങ്ങനെ തന്നെയാണെന്ന് അന്ന് പൂർണ്ണിമയും പറഞ്ഞിരുന്നു.ഗീതുമോഹൻദാസും പൂർണിമയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. l

  Read more about: poornima indrajith indrajith
  English summary
  On Poornima Indrajith And Indrajith 19th Wedding Anniversary, Here's How Mallika Sukumaran Wished,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X