For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജുവിൻ്റെ ചലച്ചിത്ര യാത്ര വിജയിച്ച ബുദ്ധിമാനായ, ഒരു സിനിമാക്കാരന്റെ യാത്രയാണ്; ആശംസയുമായി ഷാജി കൈലാസ്

  |

  മലയാള സിനിമയുടെ നട്ടെല്ലുള്ള നടന്‍ എന്ന പേരിലറിയപ്പെടുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. നായകനായി വെള്ളിത്തിരയിലെത്തി പിന്നീട് ഗായകനും നിര്‍മാതാവും ഒടുവില്‍ സംവിധായകന്റെ റോളിലേക്ക് വരെ പൃഥ്വി എത്തി. ശരീരഭാരം കുറച്ചും വമ്പന്‍ മേക്കോവര്‍ നടത്തിയും സിനിമയ്ക്ക് വേണ്ടി പൃഥ്വി എടുക്കുന്ന ത്യാഗങ്ങള്‍ അധികമാര്‍ക്കും സാധിക്കാത്തതാണ്. ഇന്നിതാ നടന്റെ ജന്മദിനമാണെന്ന സന്തോഷത്തിലാണ് ആരാധകര്‍. 1982 ഒക്ടോബര്‍ പതിനാറിന് ജനിച്ച പൃഥ്വിരാജ് തന്റെ മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുകയാണിന്ന്.

  സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ച് കൊണ്ട് ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍ സംവിധായകന്‍ ഷാജി കൈലാസിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. താരത്തിന് ജന്മദിന സന്ദേശം അറിയിച്ചതിനൊപ്പം പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന സിനിമ ഒരുക്കുന്ന സന്തോഷവും ഷാജി കൈലാസ് പങ്കുവെച്ചിരിക്കുകയാണ്. രാജുവിന്റെ ചലച്ചിത്ര യാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടമെന്നാണ് സംവിധായകന്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  ''രാജുവില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ. ഓരോ ലെന്‍സിന്റെയും പ്രത്യേകത... ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങള്‍. എല്ലാം രാജു മനപ്പാഠമാക്കുന്നു... കാലികമാക്കുന്നു. കഥ കേള്‍ക്കുമ്പോള്‍ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ രാജു കാണിക്കുന്ന സൂക്ഷ്മതയും ജാഗ്രതയും പ്രശംസനീയമാണ്.

  നന്ദനത്തില്‍ തുടങ്ങി കടുവയില്‍ എത്തി നില്‍ക്കുന്ന രാജുവിന്റെ ചലച്ചിത്ര യാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊര്‍ജത്തെ ആവാഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

  എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താന്‍ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് ഞാന്‍. രാജുവിന് ദീര്‍ഘായുസ്സ്... ഒരുപാട് കാലം രാജുവിന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങള്‍ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും... ഹാപ്പി ബര്‍ത്ത് ഡേ രാജൂ.. കടുവയുടെ നാമത്തില്‍ താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു..


  അതേ സമയം ഷാജി കൈലാസിന്റെ പോസ്റ്റിന് താഴെ പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. സംവിധായകന്‍ സൂചിപ്പിച്ചത് പോലെ പൃഥ്വി നന്ദനത്തിലല്ല തുടങ്ങിയത് തുടക്കം 'നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയാണെന്ന് പറയുകയാണ് ഒരു ആരാധകന്‍. എന്നാല്‍ രാജുവേട്ടന്റെ പിറന്നാള്‍ ആയിട്ട് കടുവയുടെ ഒരു പോസ്റ്റര്‍ എങ്കിലും പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു അപ്പോള്‍ അതില്ലേ എന്ന് മറ്റ് ചിലര്‍ ചോദിക്കുന്നു.

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  പൃഥ്വിരാജ് സുകുമാരന്‍ അഭിനയം മതിയാക്കി ഓസ്ട്രേയിലയിലേക് തിരിച്ചു പോകാന്‍ ഒരുങ്ങിയ കഥയും ഒരാള്‍ പോസ്റ്റിന് താഴെ പങ്കുവെച്ചിരുന്നു. അത്ഭുതദ്വീപ് എടുക്കുന്ന സമയത്ത് പൃഥ്വിരാജ് എന്ന നടന്‍ വിലക്കുള്ള, ബാന്‍ ചെയ്ത നടന്നിരുന്നു. ആ സമയത്ത് ചെയ്‌തോണ്ടിരുന്നു മൂന്നു സിനിമ വളരെ പെട്ടന്ന് ഇല്ലാതെയായി. ആദ്യമായി കരിയറില്‍ ഇനിയൊരു സിനിമ ഇല്ല എന്ന രീതിയില്‍ ഒരു ഗ്യാപ്പ്. പൃഥ്വിരാജ് ഡയലോഗ് പറയാന്‍ തുടങ്ങുമ്പോള്‍ കൂവും. ഇത് ഡയലോഗ് പറയാന്‍ തുടങ്ങുമ്പോള്‍ കുവിയാല്‍, നീ ഇവിടെ ഡയലോഗ് പറയേണ്ടടാ എന്നാണ്.

  അയാള്‍ പലരുടെയും ടാര്‍ഗറ്റ് ആയിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രത്തില്‍ മറ്റൊരും അഭിനയിക്കില്ല എന്ന രീതിയിലായി. അവസാനം കല്‍പനയാണ് പറഞ്ഞത് പക്രുവാണ് അത്ഭുതദ്വീപിലെ നായകനെന്ന് അന്ന് ആ ചെറുപ്പക്കാരന്‍ സിനിമയിലും ജീവിതത്തിലും ഒറ്റയ്ക്ക് നടത്തിയ പോരാട്ടമാണ് ഇന്ന് കാണുന്ന പൃഥ്വിരാജ്. അദ്ദേഹം പറഞ്ഞ വാക്കുകള്‍ വെറും വാക്കല്ല എന്ന് കാലങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ സിനിമയിലൂടെ തന്നെ അദ്ദേഹം തെളിയിച്ചു.

  അത് ക്യാമറക്ക് മുന്നില്‍ നിന്നും പിന്നില്‍ നിന്നും. ഇന്നും മലയാള സിനിമയുടെ മുന്നേറ്റം മാത്രം ആഗ്രഹിച്ചു സിനിമകള്‍ തിരഞ്ഞെടുത്തു ചെയ്യുന്ന നടന്‍. പിന്നീട് നമ്മള്‍ കണ്ടത് മലയാളം വിട്ട് പല ഭാഷകളിലേക്കും പൃഥ്വിരാജ് എന്ന് താരത്തെ നമ്മള്‍ കണ്ടു. ഇന്ന് ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ഒരു നടനായി മാറി. അന്ന് ഏത് ക്യാമറയാണ് ഷൂട്ടിങ് എന്ന് ചോദിച്ചതിന് ഡയറക്ടര്‍ നിറുത്തി അപമാനിച്ചു. പക്ഷെ ഇന്ന് ക്യാമറ ലെന്‍സിന്റെ അളവ് വീട്ടില്‍ കൊണ്ടു പോയി കൊടുക്കും.

  മലയാള സിനിമയുടെ അടുത്ത 20 വര്‍ഷം കൂടി പൃഥ്വിരാജ് തന്നെയായിരിക്കും മുന്‍പന്തിയിലെന്ന് പറയുകയാണ് ആരാധകര്‍. 'ഓരോ ചിത്രം കഴിയുമ്പോഴും രാജുവിന്റെ ശരീരഭാഷയുടെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു' എന്ന് സഹോദരനും നടനുമായ ഇന്ദ്രജിത്ത് 'സ്വപ്നക്കൂട്' എന്ന ചിത്രം റിലീസ് ചെയ്ത അവസരത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. അങ്ങനെ മാറ്റങ്ങളിലൂടെ സഞ്ചരിക്കുകയാണ് പൃഥ്വിരാജ്. എന്നാല്‍ പൃഥ്വിയോട് ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അച്ഛനേക്കളും നല്ല കഴിവുള്ള നടനാണ് പൃഥ്വിരാജ്. എന്നിട്ടും തിരഞ്ഞെടുക്കുന്ന സിനിമ വളരെ മോശമായി പോവുകയാണ്. ഈ വര്‍ഷം തന്നെ എത്ര സിനിമകള്‍ വന്നു. എന്തെങ്കിലും വ്യത്യസ്തത ഉണ്ടോ? ലേശമെങ്കിലും ആശ്വാസം കുരുതി എന്ന സിനിമയാണ്. കടുവ ഒരു വേറിട്ട ചിത്രമായിരിക്കും എന്ന് വിശ്വസിക്കുകയാണെന്നും ഒരാള്‍ ആരാധകര്‍ പറയുന്നു. അതേ സമയം പൃഥ്വിരാജ് സുകുമാരന് ജന്മദിന സന്ദേശങ്ങളുമായി ആയിരക്കണക്കിന് ആരാധകരാണ് എത്തിയിരിക്കുന്നത്.

  English summary
  On Prithviraj Sukumaran's 39th Birthday Shaji Kailas Opens Up Why He Is Successful
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X