ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും ആ സ്‌നേഹമുണ്ട്; രഘുവരന്റെ പിറന്നാളിന് ഫോട്ടോ പോസ്റ്റ് ചെയ്ത് നടി രോഹിണി

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത നടന്മാരില്‍ ഒരാളാണ് രഘുവരന്‍. തമിഴിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളം, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും നായകനും വില്ലനുമൊക്കെയായി തിളങ്ങി. 2008 ലാണ ്താരം അന്തരിച്ചത്. ഡിസംബര്‍ പതിനൊന്നിന് രഘുവരന്റെ ജന്മദിനമാണെന്ന കാര്യം അധികമാരും അറിയാതെ പോയി.

എന്നാല്‍ താരത്തിന്റെ ഭാര്യയും നടിയുമായ രോഹിണി പിറന്നാള്‍ സന്ദേശവുമായി എത്തിയിരിക്കുകയാണ്. രഘുവരനും മകനുമൊപ്പമുള്ള പഴയൊരു ചിത്രം ട്വിറ്റര്‍ പേജിലൂടെയാണ് രോഹിണി പങ്കുവെച്ചത്. 'പിറന്നാള്‍ ആശംസകള്‍ രഘുവരന്‍' എന്നും നടി ക്യാപ്ഷനായി കൊടുത്തിരുന്നു. 1996 ലായിരുന്നു രോഹിണിയും രഘുവും തമ്മിലുള്ള വിവാഹം നടക്കുന്നത്.

 raghuvaran

1998 ല്‍ മകന്‍ റിഷി ജനിച്ചു. 2004 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ നാല് വര്‍ഷത്തിനുള്ളില്‍ താരം ഈ ലോകത്തോട് വിട പറഞ്ഞു. രഘുവരനുമായി വേര്‍പിരിഞ്ഞെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ രോഹിണി പലപ്പോഴും പങ്കുവെക്കാറുണ്ട്. രഘുവരനുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും രോഹിണി തിരിച്ച് വന്നിരുന്നു. രഘുവരന്‍ വലിയൊരു പ്രതിഭയായിരുന്നു.

പക്ഷേ നല്ല കഴിവുണ്ടായിട്ടും അതെല്ലാം ധൂര്‍ത്തടിച്ച് തീര്‍ക്കുകയായിരുന്നു അദ്ദേഹം. അതൊന്നും എന്റെ കൈയില്‍ നില്‍ക്കുന്ന കാര്യങ്ങള്‍ അല്ലായിരുന്നു. എന്നും ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം. അതില്‍ വേറൊരാള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് രോഹിണി പറയുന്നു.

 raghuvaran

ആരുടെ കാര്യത്തിലാണെങ്കിലും ഇങ്ങനെയാണ്. തന്നെ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ സ്വയം ചെയ്തില്ലേല്‍ മറ്റൊരാള്‍ക്ക് അത് ചെയ്ത് തരാന്‍ പറ്റിയെന്ന് വരില്ല. അവനവന്റെ ശരീരം അവനവന്‍ തന്നെ ശ്രദ്ധിക്കണമെന്ന് പലപ്പോഴും ഞാന്‍ പറയുമായിരുന്നു. പക്ഷേ ആര് കേള്‍ക്കാന്‍. പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഒരടി മാറാന്‍ രഘുവരന്‍ തയ്യാറല്ലായിരുന്നു. ഇടയ്ക്ക് മകന്‍ പറഞ്ഞാല്‍ കേള്‍ക്കുമായിരുന്നു.

രഘുവരനുമായി വേര്‍പിരിഞ്ഞതിന് ശേഷമുള്ള ജീവിതം മകനെ സന്തോഷത്തോടെ വളര്‍ത്തുക എന്നതായിരുന്നു. മകന് ഞാന്‍ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാന്‍ പറ്റുന്നൊരു അവസ്ഥയിലെത്തി. അങ്ങനെ അവന്‍ കുറേ സംസാരിക്കാന്‍ തുടങ്ങി. ദേഷ്യമായാലും പിണക്കമായാലും എന്നോട് പറയും. ആ കമ്യൂണിക്കേഷന്‍ വളരെ പ്രധാനമാണ്. ഋഷി അങ്ങനെ മാറിയപ്പോള്‍ എനിക്ക് കാര്യങ്ങള്‍ ഈസിയായെന്നും മുന്‍പൊരു അഭിമുഖത്തില്‍ രോഹിണി പറഞ്ഞിരുന്നു.

Recommended Video

2021ല്‍ മലയാളികള്‍ കാത്തിരിക്കുന്ന 10 സിനിമകള്‍ | FilmiBeat Malayalam

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

More from Filmibeat

Read more about: rohini രോഹിണി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X