14ാം വയസ്സിലെ വിവാഹവും ഓടിപ്പോവലും; ഇന്നും ദുരൂഹമായി തുടരുന്ന സിൽക് സ്മിതയുടെ ജീവിതം

ഇന്ത്യൻ സിനിമാ ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത നടിയാണ് സിൽക് സ്മിത.സിനിമകളിലെ മാദക താരമായി തിളങ്ങിയ സിൽക് സ്മിതയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. നടിയുടെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയുമെല്ലാം ഒരു സിനിമയേക്കാൾ നാടകീയത നിറഞ്ഞതുമാണ്. സിനിമകളിൽ നിറഞ്ഞ് നിന്ന സിൽക് സ്മിതയ്ക്ക് കരിയറിലേക്കുള്ള കടന്ന് വരവും അവസാന നാളുകളുമായിരുന്നു ഏറ്റവും ദുരിതം നിറഞ്ഞത്.

80 കളിലെ താരമായുള്ള സിൽക്കിന്റെ വളർച്ച അവിടം മുതലായിരുന്നു

ഒരു മേക്ക് അപ്പ് ആർട്ടിസ്റ്റിന്റെ സഹായി ആയിരുന്നു സ്മിതയാണ് പിന്നീട് ബി​ഗ് സ്ക്രീനിലെ സിൽക് സ്മിത ആയി മാറിയത്. അഭിനയ മികവോ, നൃത്തത്തിലുള്ള അറിവോ തുടക്ക കാലത്ത് ഇല്ലായിരുന്നെങ്കിലും സിനിമകളിൽ എങ്ങനെയെങ്കിലും താരമാവണം എന്ന സ്വപ്നം സിൽക് സ്മിതയ്ക്ക് വഴികാട്ടിയായി. 1979 ലെ വണ്ടിച്ചക്രം എന്ന സിനിമയിലൂടെയാണ് സിൽക് സ്മിതയുടെ കടന്ന് വരവ്. 80 കളിലെ താരമായുള്ള സിൽക്കിന്റെ വളർച്ച അവിടം മുതലായിരുന്നു.

വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ സിൽക് സ്മിത ഒരു കാലഘട്ടത്തിലും തയ്യാറായിട്ടില്ല

ആന്ധ്രപ്രദേശിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് സിൽക് സ്മിത ജനിച്ചത്. രാമല്ലു, സരസമ്മ എന്നീ ദമ്പതികളാണ് സിൽക് സ്മിതയുടെ മാതാപിതാക്കൾ. സാമ്പത്തിക പ്രതിസന്ധികൾ മൂലം 10 വയസ്സുള്ളപ്പോൾ സിൽക് സ്മിത പഠനം നിർത്തി. 14ാം വയസ്സിൽ സിൽക് സ്മിതയുടെ വിവാഹവും നടന്നു.

സ്മിതയുടെ സമ്മതം ഇല്ലാതെ ആയിരുന്നു വിവാഹം നടന്നത്. ഭർത്താവിൽ നിന്നും ഭർത‍ൃവീട്ടുകാരിൽ നിന്നുമുണ്ടായ മോശം പെരുമാറ്റം മൂലം സിൽക് വളരെ പെട്ടെന്ന് തന്നെ ഈ വിവാഹ ബന്ധം ഉപേക്ഷിച്ച് ചെന്നെെയിലേക്ക് പോയി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ സിൽക് സ്മിത ഒരു കാലഘട്ടത്തിലും തയ്യാറായിട്ടില്ല.

സിൽക് വളരെ കഷ്ടപ്പെട്ടാണ് ആ നിലയിൽ എത്തിയത്

നടിയായി വളർന്ന് വരുന്ന കാലഘട്ടത്തിലോ, താരറാണി ആയി മാറിയപ്പോഴോ, പിന്നീട് കരിയറിൽ തിരിച്ചടികൾ നേരിട്ട് പിടിച്ച് നിൽക്കാൻ ബു​ദ്ധിമുട്ടിയ കാലഘട്ടത്തിലോ ഇതേക്കുറിച്ച് സംസാരിക്കാൻ സിൽക് സ്മിത തയ്യാറായിരുന്നില്ല. തന്റെ അടുത്ത സുഹൃത്തുക്കളിൽ നിന്ന് പോലും സിൽക് സ്മിത ഇത് മറച്ച് വെച്ചു.

മുമ്പൊരിക്കൽ സിൽക് സ്മിതയുടെ ഈ സ്വഭാവത്തെക്കുറിച്ച് നടി സുഹൃത്തുമായിരുന്ന അനുരാധ സംസാരിച്ചിരുന്നു. സിൽക് വളരെ കഷ്ടപ്പെട്ടാണ് ആ നിലയിൽ എത്തിയത്. അതിനാൽ തന്നെ മറ്റുള്ളവരുമായി കൂടുതൽ അടുത്താൽ അവർ തന്നെ താഴേക്ക് വലിച്ചിടുമെന്ന് അവർ കരുതി. അതിനാൽ തന്നെ ആരോടും അടുക്കുന്ന സ്വഭാവം സിൽക് സ്മിതയ്ക്കില്ലായിരുന്നെന്നാണ് അനുരാധ പറഞ്ഞത്.

സാമ്പത്തിക പ്രശ്നങ്ങൾ സിൽക്കിനെ ബാധിച്ചിരുന്നു

1996 ലാണ് സിൽക് സ്മിത മരിക്കുന്നത്. സ്മിതയുടെ മരണം ഇന്നും ഒരു നി​ഗൂഡതയായി തുടരുകയാണ്. ചെന്നെെയിൽ വാടക വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു സിൽക് സ്മിത. എന്താണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമല്ല. സാമ്പത്തിക പ്രശ്നങ്ങൾ സിൽക്കിനെ ബാധിച്ചിരുന്നു. കരിയറിൽ‌ തകർച്ച നേരിടുകയും ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യം സിൽക് സ്മിതയ്ക്കുണ്ടായി.

രഹസ്യ സ്വഭാവം സിൽക്കിന്റെ ജീവിതാവസാനം വരെയും പിന്തുടർന്നു

ഇതൊക്കെയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ജീവിതത്തിൽ സൂക്ഷിച്ച രഹസ്യ സ്വഭാവം സിൽക്കിന്റെ ജീവിതാവസാനം വരെയും പിന്തുടർന്നു. സിൽക്ക് സ്മിതയ്ക്ക് ശേഷം ഷക്കീല ഉൾപ്പെടെ നിരവധി നടിമാർ മാദക നടിമാരായി തിളങ്ങിയെങ്കിലും സിൽക്ക് സിനിമാ ലോകത്തും ആരാധകർക്കിടയിലും ഒരു ഐക്കൺ ആയിരുന്നു.

Read more about: silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X