twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപി അന്ന് അച്ഛന്റേയും അമ്മയുടേയും വാക്ക് കേട്ടു, രാധികയുമായുളള വിവാഹം നടക്കുന്നത് ഇങ്ങനെ...

    |

    തലമുറ വ്യത്യാസമില്ലാതെ യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് സുരേഷ് ഗോപി. ഓടയിൽ നിന്നും എന്ന ചിത്രത്തിലൂടൊണ് സുരേഷ് ഗോപി തന്റെ കരിയർ ആരംഭിക്കുന്നത്. ബാലതാരമായിട്ടായിരുന്നു നടൻ സിനിമയിൽ എത്തിയത്. 1986 ൽ റിലീസ് ചെയ്ത യുവജനോത്സവം എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി അരങ്ങറ്റം കുറിക്കുന്നത്. പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ശക്തനായ നടനായി മാറുകയായിരുന്നു.

    മലയാള സിനിമയുടെ പവർ ഫുൾ നായകനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഇരുപതാം നൂറ്റാണ്ട്, കാശ്മീരം, കമ്മീഷണർ ,വാഴുന്നോർ , പ്രണയവർണങ്ങൾ, കളിയാട്ടം, പത്രം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും നടന്റെ പഴയ ചിത്രങ്ങൾക്കെല്ലാം മികച്ച കാഴ്ചക്കാരുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയിൽ സജീവമായിരിക്കുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടൊണ് നടൻ മടങ്ങി എത്തിയത്. വൻ വിജയമായിരുന്നു ചിത്രം. നടന്റേതായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

    പിറന്നാൾ

    സുരേഷ് ഗോപിയുടെ 63ാം പിറന്നാളാണിന്ന്. നടന് പിറന്നാൾ ആശംസ നേർന്ന് കുംടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. പിറന്നാളിനെ തുടർന്ന് നടന്റേയും ഭാര്യ രാധികയുടേയും വിവാഹ കഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 1990 ഫെബ്രുവരി 8 നായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും വിവാഹം. വിവാഹനിശ്ചയ കഴിഞ്ഞതിന് ശേഷമാണ് രാധികയും സുരേഷ് ഗോപിയും നേരിട്ട കാണുന്നത്. വീട്ടുകാർ കണ്ടെത്തിയ വിവാഹമായിരുന്നു ഇവരുടേത്

    അച്ഛൻരെ വാക്കുകൾ

    നടൻ പല അവസരത്തിൽ തങ്ങളുടെ വിവാഹ കഥ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിത സുരേഷ് ഗോപിയുടെ ഒരു അഭിമുഖത്തിലെ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. 1989 നവംബർ 18ാം തീയതി ഒരുക്കം എന്ന സിനിമ സെറ്റിൽ വെച്ചാണ് രാധികയെ കുറിച്ച് പിതാവ് ഗോപിനാഥൻ പിള്ള സുരേഷ് ഗോപിയോട് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ... '1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ 'ഒരുക്കം' എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, 'ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി' നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണമെന്ന്.

    അച്ഛന്റെ അമ്മയുടേയും ആഗ്രഹം

    ഇതുകേട്ട ഉടനെ അച്ഛനോട് ഞാൻ പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ ആഗ്രഹത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്നായിരുന്നു സുരേഷ് ഗോപി പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു' . -സുരേഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞു.

    Recommended Video

    സുരേഷ് ഗോപിയുടെ കാവല്‍ ഒരൊന്നൊന്നര സിനിമ | FilmiBeat Malayalam
    കുടിംബനാഥൻ

    സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ താരം മികച്ച കുടുംബനാഥൻ കൂടിയാണ്. തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പമിരിക്കാൻ സമയം കണ്ടെത്താറുണ്ട്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി , മാധവ് എന്നിവരാണ് മക്കൾ. ഗോകുൽ സിനിമയിൽ സജീവമാണ്. മാധവ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ഒരു ചെറിയ സീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

    English summary
    On Suresh Gopi's 63rd Birthday, A Lookback At The Love Story And Marriage Of Suresh Gopi And Radhika
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X