»   » തിയറ്ററോ, ഷോയോ കുറഞ്ഞില്ല, എന്നിട്ടും 'പുള്ളിക്കാരന്‍' താഴെ പോയി! നേട്ടം കൊയ്തത് ഈ ചിത്രങ്ങള്‍...

തിയറ്ററോ, ഷോയോ കുറഞ്ഞില്ല, എന്നിട്ടും 'പുള്ളിക്കാരന്‍' താഴെ പോയി! നേട്ടം കൊയ്തത് ഈ ചിത്രങ്ങള്‍...

Posted By: Karthi
Subscribe to Filmibeat Malayalam

ആറോളം ചിത്രങ്ങളുമായി ഇക്കുറി ഓണം തിയറ്ററുകളില്‍ ആഘോഷമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നാല് ചിത്രങ്ങള്‍ മാത്രമാണ് തിയറ്ററില്‍ എത്തിയത്. നിവിന്‍ പോളി, പൃഥ്വിരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ ഒന്നിച്ചെത്തിയ ഓണം പ്രക്ഷകര്‍ക്ക് സമ്മാനിച്ചത് ഒരു ദൃശ്യവിരുന്നായിരുന്നു. 

പതിനാറാം വയസില്‍ തന്നെ പീഡിപ്പിച്ചത് അച്ഛനേക്കാള്‍ പ്രായമുള്ള നടന്‍... ഞെട്ടിച്ച് കങ്കണ!!!

ഭര്‍ത്താവിനൊപ്പം ചിയേഴ്‌സ്, മലയാളി സംവിധായിക വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് ഭര്‍ത്താവ് ഞെട്ടി...

നാല് ചിത്രങ്ങളുടേയും ബോക്‌സ് ഓഫീസിലെ രണ്ട് ദിവസത്തെ പ്രകടനത്തിന്റെ ഏകദേശ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം ഈ ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ അനുസരിച്ച് ആരാണ് ഓണം നേട്ടമാക്കിയതെന്ന് തീരുമാനിക്കാം. എന്നാല്‍ യഥാര്‍ത്ഥ വിധി പുറത്ത് വരാന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും പിന്നിടണം.

ഒരു ദിവസം മുന്നേ എത്തിയ ഇടിക്കുള

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകമാണ് ആദ്യം തിയറ്ററിലെത്തിയത്. ഒറ്റയ്ക്ക് തിയറ്ററിലെത്തിയതിന്റെ ഗുണം ചിത്രത്തിന് ലഭിക്കുകയും ചെയ്തു. മറ്റ് ചിത്രങ്ങളേക്കാള്‍ ഇരട്ടിയോളം പ്രദര്‍ശനങ്ങള്‍ ആദ്യ ദിനം ചിത്രത്തിന് ലഭിച്ചു.

വെള്ളിയാഴ്ച നാല് ചിത്രങ്ങള്‍

വെള്ളിയാഴ്ച മറ്റ് മൂന്ന് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തി. ആദ്യ ദിനം മികച്ച കളക്ഷന്‍ നേടാനായെങ്കിലും വെളിപാടിന്റെ പുസ്തകത്തിന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനായില്ല എന്ന പരിഭവം പ്രേക്ഷകരില്‍ നിന്നും ഉണ്ടായിരുന്നു. ആദം ജോണ്‍, ഞണ്ടുകളുടെ നാട്ടില്‍ എന്നിവ മികച്ച അഭിപ്രായം നേടി.

മുന്നില്‍ ഇടിക്കുള തന്നെ

നാല് ചിത്രങ്ങളും ഒരുമിച്ചെത്തിയ വെള്ളിയാഴ്ച നേട്ടം കൊയ്തത് വെളിപാടിന്റെ പുസ്തകമായിരുന്നു. ചിത്രത്തേക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പ്രചരിക്കുമ്പോഴും മറ്റ് ചിത്രങ്ങളേക്കാള്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു. രണ്ട് കോടിക്ക് മുകളില്‍ ചിത്രം രണ്ടാം ദിനം നേടി.

തിരിച്ചടി മമ്മൂട്ടിക്ക്

ഫീല്‍ ഗുഡ് കുടുംബ ചിത്രം എന്ന ലേബലില്‍ ഇറങ്ങിയ പുള്ളിക്കാരന്‍ സ്റ്റാറാ ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തി. നാല് ചിത്രങ്ങളില്‍ വച്ചേറ്റവും കുറവ് കളക്ഷന്‍ നേടിയ ചിത്രത്തിന് രണ്ടാം ദിനം പ്രേക്ഷക പ്രാതിനിധ്യത്തിലും കുറവുണ്ടായി.

നേട്ടം കൊയ്ത് പൃഥ്വിരാജും നിവിനും

ഓണച്ചിത്രങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ നേട്ടമായത് നിവിന്‍ പോളിക്കും പൃഥ്വിരാജിനുമാണ്. ഇരുവരുടേയും ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടുക മാത്രമല്ല പ്രേക്ഷക പ്രാതിനിധ്യത്തിലും കളക്ഷനിലും ആദ്യ ദിനത്തേക്കാള്‍ മുന്നേറ്റം നടത്തുകയും ചെയ്തു.

രണ്ട് ദിവസത്തെ കളക്ഷന്‍

നാല് ചിത്രങ്ങളും രണ്ട് ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററില്‍ നിന്ന് മാത്രം നേടിയത് 13.09 കോടിയാണ്. ഇതില്‍ 5.82 കോടി വെളിപാടിന്റെ പുസ്തകവും 3.24 കോടി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും 2.28 കോടി ആദം ജോണും നേടിയപ്പോള്‍ പുള്ളിക്കാരന്‍ സ്റ്റാറാ നേടിയത് 1.75 കോടി മാത്രം.

സ്റ്റാറ് വേണ്ട, കഥ വേണം

താര കേന്ദ്രീകൃതമാണ് മലയാള സിനിമ എന്ന് പറയുമ്പോഴും പ്രേക്ഷകര്‍ താരങ്ങളില്‍ നിന്നും അകന്ന് നല് സിനമകളോട് അടുക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കാണുന്നത്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമൊന്നും ആയിരുന്നില്ല ഇത്തവണത്തെ ഓണക്കാലവും.

English summary
Velipadinte Pusthakam leading Kerala box office among the Onam releases.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam