ഓണത്തിന് പൊളിച്ചടുക്കിയത് നിവിന്‍ പോളിയും മോഹന്‍ലാലും! ലേറ്റസ്റ്റ് കളക്ഷന്‍ വിവരം പുറത്ത്
Recommended Video
ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. നാല് മലയാള സിനിമകളാണ് ഇത്തവണ ഓണം സമയത്ത് എത്തിയിരുന്നത്. ഇത്തവണയും മുന്‍നിര താരങ്ങള്‍ തമ്മിലുളള പോരാട്ടമായിരുന്നു എല്ലാവരും കണ്ടത്. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ ആദ്യം തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോള്‍ പിന്നാലെയാണ് മറ്റു ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നത്.

മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, പൃഥ്വിരാജ് സുകുമാരന്റെ ബ്രദേഴ്‌സ് ഡേ, രജിഷ വിജയന്റെ ഫൈനല്‍സ് തുടങ്ങിയവയായിരുന്നു മറ്റു ചിത്രങ്ങള്‍. നാല് സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. നാല് നവാഗത സംവിധായകരായിരുന്നു ഇത്തവണ പുതിയ സിനിമകളുമായി എത്തിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ഈ ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

ഓണം റിലീസ് സിനിമകളുടെ പുതിയ കളക്ഷന്‍ വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ബോക്‌സോഫീസ് കളക്ഷന്റ കാര്യത്തില്‍ മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. രണ്ടു സിനിമകളും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തൃശ്ശൂര്‍കാരനായിട്ടാണ് ലാലേട്ടന്‍ എത്തിയിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിച്ചിരുന്നത്. ഓണം റിലീസ് ചിത്രങ്ങളില്‍ മോശമില്ലാത്ത കളക്ഷന്‍ നേടിക്കൊണ്ടാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നുളള ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ കളക്ഷന്‍ വിവരം പുറത്തുവന്നിരുന്നു.

റിലീസ് ചെയ്ത് ഏട്ട് ദിവസംകൊണ്ട് സിനിമ 47,26 ലക്ഷം കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 4.85 ലക്ഷം കളക്ഷനാണ് ഇട്ടിമാണി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നായി സ്വന്തമാക്കിയിരുന്നത്. 81% ഒക്യൂപന്‍സിയോടെയാണ സിനിമ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഇട്ടിമാണി നവാഗതരായ ജിബി ജോജുവാണ് സംവിധാനം ചെയ്തിരുന്നത്.

കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമയാണ് മുന്നിട്ടുനില്‍ക്കുന്നത്. 9 ദിവസം കൊണ്ട് സിനിമ 49,58 ലക്ഷം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.കഴിഞ്ഞ ദിവസം 6.07 ലക്ഷം കളക്ഷനാണ് ലവ് ആക്ഷന്‍ ഡ്രാമ നേടിയത്. 82%ഒക്യൂപന്‍സിയോടെയാണ് സിനിമയുടെ ഈ നേട്ടം.

മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ മൂന്നാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേയുളളത്. ഏട്ട് ദിവസംകൊണ്ട് 21.65 ലക്ഷം കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 1.76ലക്ഷം കളക്ഷനാണ് സിനിമ നേടിയത്. 62% ഒക്യൂപന്‍സിയോടെ ആണിത്. ഫോറം കേരളമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.


Click it and Unblock the Notifications











