For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയും ടൊവിനോയും തുടക്കമിടും! മമ്മൂട്ടി കൂടെച്ചേരും! ഓണം റിലീസുകളുടെ പുതുക്കിയ തീയതി കാണൂ!

  By Nimisha
  |

  ഉത്സവ സീസണുകള്‍ സിനിമാപ്രവര്‍ത്തകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഏതൊരു ആഘോഷത്തിനിടയിലും കുടുംബസമേതം തിയേറ്ററുകളിലേക്കെത്തുന്ന പതിവ് മലയാളികള്‍ക്കുണ്ട്. കിട്ടികളും കുടുംബപ്രേക്ഷകരെയും ലക്ഷ്യമാക്കിയാണ് പല സിനിമകളും ഒരുങ്ങിയത്. ശക്തമായ താരപോരാട്ടത്തിനായിരുന്നു ഇത്തവണത്തെ ഓണം സാക്ഷ്യം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മഴക്കെടുതിയില്‍ കാര്യങ്ങളെല്ലാം മാറി മറിയുകയായിരുന്നു.

  ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമകളും റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളുമൊക്കെ പാതിവഴിയില്‍ രൃകുരുങ്ങിയിരിക്കുകയായിരുന്നു. ഓണത്തിന് പുതിയ സിനിമകള്‍ റിവീസ് ചെയ്യേണ്ടെന്ന തീരുമാനം നേരത്തെയുണ്ടായിരുന്നു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമൊക്കെയായി കേരളജനത ആകെ വിറുങ്ങലിച്ച് നില്‍ക്കുന്നതിനിടയില്‍ സിനിമയെക്കുറിച്ചൊക്കെ ചിന്തിക്കുന്നത് തന്നെ പ്രയാസകരമായ കാര്യമാണ്. മോഹന്‍ലാല്‍, നിവിന്‍ പോളി, മമ്മൂട്ടി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ബിജു മേനോന്‍ തുടങ്ങിയവരുടെ സിനിമകളുടെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്. അതേക്കുറിച്ച് കൂടുതലറിയാനും പുതുക്കിയ റിലീസിനെക്കുറിച്ചുമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മഴക്കെടുതിയില്‍ മലയാള സിനിമയും

  മഴക്കെടുതിയില്‍ മലയാള സിനിമയും

  നേരത്തെ പ്ലാന്‍ ചെയ്തതിന് വിഘാതമായി മഴയെത്തിയപ്പോള്‍ മലയാള സിനിമയ്ക്ക് കടുത്ത നഷ്ടമാണ് സംഭവിച്ചത്. പല സിനിമകളുടെയും ഷെഡ്യൂളുകളെല്ലാം മാറ്റേണ്ടി വന്നു.റിലീസ് തീയതിയും മാറ്റി, കോടിക്കണക്കിന് രൂപയാണ് നഷ്ടമായത്. മഴക്കെടുതിയില്‍ നിന്നും കേരളം കഷ്ടിച്ച് കരകയറി വരുന്നതേയുള്ളൂ. രക്ഷാപ്രവര്‍ത്തനത്തിനായി താരങ്ങള്‍ അണിനിരന്നിരുന്നു എന്ന് മാത്രമല്ല, ധനസഹായവും അവശ്യ വസ്തുക്കളുമായും താരങ്ങള്‍ എത്തിയിരുന്നു.

  10 ലക്ഷം രൂപ ധനസഹായം

  10 ലക്ഷം രൂപ ധനസഹായം

  മഴക്കെടുതിയില്‍പ്പെട്ട കേരളജനതയെ സഹായിക്കാനായി ഫിലിം ചേംബറില്‍ ഉള്‍പ്പെടുന്ന സംഘടനകളെല്ലാം ചേര്‍ന്ന് 10 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യോഗത്തിനിടയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഓണം പ്രമാണിച്ച് റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസും മാറ്റിയിട്ടുണ്ട്. മുടക്കുമുതല്‍ തിരിച്ചുകിട്ടാത്ത അവസ്ഥയാവും ഇപ്പോള്‍ റിലീസ് ചെയ്താല്‍ എന്ന വിലയിരുത്തലുകളെത്തുടര്‍ന്നാണ് ഈ തീരുമാനം.

  ഒരേയൊരു മലയാള ചിത്രമെത്തും

  ഒരേയൊരു മലയാള ചിത്രമെത്തും

  അന്യഭാഷാ ചിത്രങ്ങളാണ് ഇത്തവണത്തെ ഓണത്തിന് കേരളത്തില്‍ മത്സരിക്കാനെത്തിയത്. നിസാര്‍ സംവിധാനം ചെയ്ത ലാഫിംഗ് അപാര്‍ട്ട്‌മെന്‌റ് എന്ന മലയാള ചിത്രവും തിയേറ്ററുകളിലേക്കെത്തിയിട്ടുണ്ട്. കോട്ടയം നസീര്‍, ധര്‍മ്മജന്‍, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി തുടങ്ങിയവരെ അണിനിരത്തി ഹാസ്യപ്രാധാന്യമുള്ള സിനിമയുമായാണ് അദ്ദേഹം എത്തിയിട്ടുള്ളത്.

  പൃഥ്വിയും ടൊവിനോയും ഒരുമിച്ചെത്തും

  പൃഥ്വിയും ടൊവിനോയും ഒരുമിച്ചെത്തും

  സിനിമാസംഘടനകളുമായി ചേര്‍ന്ന യോഗത്തിനൊടുവിലാണ് റിലീസ് മാറ്റുന്നതിനെക്കുറിച്ച് തീരുമാനിച്ചത്. ഈ മാസം റിലീസ് ചെയ്യാനിരുന്ന സിനിമകളെല്ലാം അടുത്ത മാസം തിയേറ്ററുകളിലേക്കെത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പൃഥ്വിരാജും ടൊവിനോ തോമസുമാണ് റിലീസുകള്‍ക്ക് തുടക്കമിടുന്നത്. സെപ്റ്റംബര്‍ 7നാണ് ഇരുവരും സിനിമകളുമായെത്തുന്നത്.

  മമ്മൂട്ടിയും ബിജു മേനോനും

  മമ്മൂട്ടിയും ബിജു മേനോനും

  മമ്മൂട്ടിയുടെയും ബിജു മേനോന്റെയും സിനിമകള്‍ സെപ്റ്റംബര്‍ 14നാണ് റിലീസ് ചെയ്യുന്നതെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. നാളുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരുടേയും സിനിമകള്‍ ഒരേ ദിനത്തില്‍ എത്തുന്നത്. പടയോട്ടവും കുട്ടനാടന്‍ ബ്ലോഗും മത്സരിച്ചാല്‍ ഇവരിലാരായിക്കും നേടുന്നതെന്നാണ് മറ്റൊരു ചോദ്യം. എന്തായാലും നമുക്ക് റിലീസ് ദിനത്തിനായി കാത്തിരിക്കാം.

  ചാക്കോച്ചനൊപ്പം ഫഹദും

  ചാക്കോച്ചനൊപ്പം ഫഹദും

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയരായ രണ്ട് താരങ്ങള്‍. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമെത്തി തങ്ങളുടേതായ ഇടം നേടി മുന്നേറുന്നവര്‍. ആലപ്പുഴയുടെ അഭിമാന താരങ്ങളായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും സെപ്റ്റംബര്‍ 20 നാണ് സിനിമകളുമായെത്തുന്നത്. ജോണി ജോണി യേസ് അപ്പയുമായി ചാക്കോച്ചനും വരത്തനുമായി ഫഹദുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  സൗബിനും വിനയനും

  സൗബിനും വിനയനും

  സൗബിന്‍ ഷാഹിറിന്റെ പുതിയ സിനിമയായ അമ്പിളിയും വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതിയും ഒരുമിച്ച് തിയേറ്ററുകളിലേക്കെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം നേടിയ സിനിമകളാണ് ഇവയെല്ലാം. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതാത് താരങ്ങളുടെ ആരാധകരാവട്ടെ റിലീസ് ദിനത്തിനായി കാത്തിരിക്കുയുമാണ്.

  കൊച്ചുണ്ണിയുടെ കാര്യത്തില്‍ തീരുമാനമായില്ല

  കൊച്ചുണ്ണിയുടെ കാര്യത്തില്‍ തീരുമാനമായില്ല

  മോഹന്‍ലാലും നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒരുമിച്ചെത്തുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ റിലീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ചിത്രം ഒക്ടോബറിലേക്ക് മാറ്റാനുള്ള നീക്കത്തിലാണെന്നും എന്നാല്‍ അതേ സമയമാണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്. ഇരു ചിത്രങ്ങളുടേയും അണിയറപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് ഫിലിം ചേംബര്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  ഒടിയന്റെ വരവിനെ ബാധിക്കുമോ?

  ഒടിയന്റെ വരവിനെ ബാധിക്കുമോ?

  ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാലും വിഎ ശ്രീകുമാര്‍ മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ഒടിയന്റെ ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിനായി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്കനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രഭയായി മഞ്ജു വാര്യരും രാവുണ്ണിയായി പ്രകാശ് രാജു എത്തും.

  രണവുമായി പൃഥ്വിരാജ്

  രണവുമായി പൃഥ്വിരാജ്

  പൃഥ്വിരാജും നിര്‍മ്മല്‍ സഹദേവും ഒരുമിച്ചെത്തുന്ന ആക്ഷന്‍ ത്രില്ലറായ രണത്തിന്റെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ആക്ഷന്‍ കിങ് ഈസ് ബാക്കെന്നായിരുന്നു ആരാധകര്‍ വിലലയിരുത്തിയത്. സിനിമയുടെ ഡബ്ബിംഗിനായി ഓടിയെത്തിയ പൃഥ്വിയുടെ ആത്മാര്‍ത്ഥതയെക്കുറിച്ച് സംവിധായകന്‍ വാചാലനായിരുന്നു.

  ടൊവിനോയുടെ തീവണ്ടി

  ടൊവിനോയുടെ തീവണ്ടി

  ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച ടൊവിനോ തോമസ് ചിത്രമായ തീവണ്ടിക്കായുള്‌ല കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. ഫെലിനി ടിപി സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ചെയിന്‍ സ്‌മോക്കറായെത്തുന്ന ടൊവിനോയെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  കുട്ടനാടന്‍ ബ്ലോഗുമായി മമ്മൂട്ടി

  കുട്ടനാടന്‍ ബ്ലോഗുമായി മമ്മൂട്ടി

  തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ഒരു കുട്ടനാടന്‍ ബ്ലോഗ് ഓണത്തിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയേട്ടനായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി, അനു സിത്താര, ഷംന കാസിം ഉള്‍പ്പടെ മൂന്ന് നായികമാര്‍ അണിനിരന്നിട്ടുണ്ട്. സിനിമയിലെ ഗാനങ്ങളും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ വൈറലായിരുന്നു. ഈ ഓണം മമ്മൂട്ടിയുടേതെന്ന തരത്തിലായിരുന്നു വിലയിരുത്തലുകളെല്ലാം.

  ബിജു മേനോന്റെ പടയോട്ടം

  ബിജു മേനോന്റെ പടയോട്ടം

  ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ച് മുന്നേറുന്ന താരമായ ബിജു മേനോന്റെ പടയോട്ടവും ഓണച്ചിത്രങ്ങളിലുണ്ടായിരുന്നു. അപ്രതീക്ഷിതമായെത്തിയ പേമാരിയെത്തുടര്‍ന്ന് ഈ സിനിമയുടെ റിലീസും മാറ്റുകയായിരുന്നു.റഫീഖ് ഇബ്രാഹിം, നിതിന്‍ മൈക്കല്‍ എന്നിവരാണ് ചിത്രം ഒരുക്കിയത്. ബിജു മേനോന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ജോണി ജോണി യേസ് അപ്പയുമായി ചാക്കോച്ചന്‍

  ജോണി ജോണി യേസ് അപ്പയുമായി ചാക്കോച്ചന്‍

  പാവാടയ്ക്ക് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത സിനിമായാ ജോണി ജോണി യേസ് അപ്പയും ഇത്തവണത്തെ ലിസ്റ്റിലുണ്ടായിരുന്നു. ജോജി തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലാണ് സിനിമയെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

  ഫഹദിന്റെ വരത്തന്‍

  ഫഹദിന്റെ വരത്തന്‍

  മായാനദിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഐശ്വര്യ ലക്ഷ്മിയും ഫഹദും ഒരുമിച്ചെത്തുന്ന ചിത്രമാണ് വരത്തന്‍. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ റിലീസും മാറ്റിയിട്ടുണ്ട്. അമല്‍നീരദാണ് ഈ ചിത്രം സംവിധാനം ചെയ്തത്. സൗബിന്റെ സിനിമയായ അമ്പിളിയുടെയും വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ റിലീസും മാറ്റിവെച്ചിട്ടുണ്ട്.

  English summary
  Here is the new release date of onam films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X