പെണ്‍കുട്ടി പ്രണയം നിരസിച്ചാലുള്ള ഈഗോ സഹിക്കില്ല! പ്രണയം ഇല്ലാത്തതിനെ പറ്റി സിദ്ദിഖ് പറഞ്ഞത് വൈറല്‍

നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ കേസ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടനെതിരെ പരാതിയുമായി യുവനടി രംഗത്ത് വരുന്നത്. പിന്നീട് കേസില്‍ കൂടുതല്‍ വിവരമൊന്നുമില്ലാതെയായി. എന്നാല്‍ കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് ഗുരുതരമായ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്ന് വന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി കളഞ്ഞിരുന്നു. ഇനി സുപ്രീംകോടതിയെ സമീപിക്കാനാണ് നടന്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല നടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതിനിടെ സിദ്ദിഖിന്റെ പഴയ ചില അഭിമുഖങ്ങളും വൈറലാവുകയാണ്.

siddique

മുന്‍പ് നേരെ ചൊവ്വ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ജീവിതത്തിലുണ്ടായ പ്രണയങ്ങളെ പറ്റിയുള്ള ചോദ്യത്തിന് തനിക്ക് സീരിയസായിട്ടുള്ള പ്രണയം ഉണ്ടായിരുന്നില്ലെന്നും അങ്ങനെ പ്രണയിക്കാതിരുന്നതിന്റെ കാരണമെന്താണെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.

'ജീവിതത്തില്‍ അങ്ങനെ സീരിയസായി പ്രണയം ഉള്ള ആളല്ല ഞാന്‍. സീരിയസായിട്ടുള്ള പ്രണയങ്ങളൊന്നും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പ്രണയമുണ്ടായതിന് ശേഷമുണ്ടാവുന്ന നിരാശയെക്കാളും നല്ലതാണ് പ്രണയമില്ലാത്തതിന്റേത്. പിന്നെ എന്റെ ഒരു ഈഗോ കാരണമാണ് പ്രണയമില്ലാതെ പോയതിന് കാരണമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ഞാനൊരു പെണ്‍കുട്ടിയുടെ അടുത്ത് ചെന്നിട്ട് എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് പറയുന്നു. അപ്പോള്‍ ആ പെണ്‍കുട്ടി എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്ന എങ്ങാനും പറഞ്ഞാല്‍ അതെനിക്ക് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. ഞാനെപ്പോഴും അതിനെക്കാളും മികച്ച ആളാണെന്നാണ് ഞാന്‍ എന്നെ പറ്റി വിചാരിച്ച് കൊണ്ടിരിക്കുന്നത്.

തിരസ്‌കരിക്കപ്പെടുമോന്ന് മാത്രമല്ല പല ഭയങ്ങളും എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ പോലും ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ കഥാപാത്രം സ്‌ക്രീനില്‍ കാണുമ്പോള്‍ ആളുകള്‍ കളിയാക്കുമോ എന്ന ഭയമെനിക്കുണ്ട്. ആ കളിയാക്കലിനെ മറികടക്കാനാണ് ബാക്കിയുള്ള കാര്യങ്ങളെയൊക്കെ ഇടപ്പെടുത്താന്‍ ശ്രമിക്കുന്നത്.

siddique

ഇപ്പോള്‍ പോലും എന്ത് കാര്യംചെയ്യുമ്പോഴും ആളുകള്‍ എന്നെ കളിയാക്കുമോ എന്ന പേടിയാണ്. എന്റെയുള്ളില്‍ ഒരു ഭീരുവുണ്ട്. എന്ത് കാര്യത്തിലും എന്നെ ഭരിക്കുന്നത് ആ ഭീരുവാണ്. നീ അത് സൂക്ഷിക്കണം, ഇവിടെ ശ്രദ്ധിക്കണം എന്നൊക്കെ പറയുന്നൊരാള്‍ എന്റെയുള്ളില്‍ എപ്പോഴുമുണ്ടെന്നാണ്' സിദ്ദിഖ് പറയുന്നത്.

അതേ സമയം യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒളിവിലാണ് നടന്‍ സിദ്ദിഖിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ദിഖ് തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് നടി രംഗത്ത് വന്നത്. ശേഷം ഇതൊരു ആരോപണം മാത്രമായി ഒതുങ്ങി പോയി. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് നടി എത്തുന്നത്.

സിദ്ദിഖ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അതില്‍ തര്‍ക്കം ഒന്നുമില്ലെന്നാണ് ആരാധകരും പറയുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് സിദ്ദിഖ് ഒളിവിലാണ്. സുപ്രീം കോടതിയില്‍ ജാമ്യത്തിന് വേണ്ടി ശ്രമിക്കുകയാണ് താരം. മാത്രമല്ല നടന്‍ രാജ്യം വിട്ട് പോകാതിരിക്കാനായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

More from Filmibeat

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X