twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പെണ്ണുകാണാൻ ഞാൻ പോയിരുന്നില്ല, പണക്കാരിയായിരുന്നു ഭാര്യ, സിനിമയിൽ പോയതിന് ഡിവോഴ്സ് ചെയ്തു'; ടി.പി മാധവൻ

    |

    ഒരു കാലത്ത് മലയാള സിനിമാരംഗത്തെ നിറസാന്നിധ്യമായിരുന്നു ടി.പി മാധവന്‍. 1975ല്‍ രംഗം എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര ടി.പി മാധവൻ സിനിമാ രംഗത്തെത്തിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളല്ല ടി.പി ചെയ്യുന്നതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത മുഖമാണ് ടിപി മാധവന്റേത്.

    കാരണം ഏത് സിനിമയിലായാലും എവിടെയെങ്കിലും ഒരു ചെറിയ വേഷത്തില്‍ ടി.പി മാധവന്റെ സാന്നിദ്ധ്യമുണ്ടാകും.

    Also Read: വഷളാകുന്ന രോഗം, കാത്തിരിക്കാന്‍ വയ്യ! സമാന്തയെ സിനിമകളില്‍ നിന്നും പുറത്താക്കുന്നോ?Also Read: വഷളാകുന്ന രോഗം, കാത്തിരിക്കാന്‍ വയ്യ! സമാന്തയെ സിനിമകളില്‍ നിന്നും പുറത്താക്കുന്നോ?

    1980കളിലും 90കളിലുമൊക്കെ എല്ലാ സിനിമയിലും ഒരു ചെറിയ റോളെങ്കിലും ടി.പി മാധവന് സംവിധായകര്‍ കരുതിവെച്ചിരുന്നു. 500 അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച ടി.പി മാധവന്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ മാല്‍ഗുഡി ഡെയ്‌സിലാണ് ഒടുവിലായി അഭിനയിച്ചത്.

    സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ടവം, നരംസിംഹം തുടങ്ങിയവയാണ് ടി.പി മാധവന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

    പെണ്ണുകാണാൻ ഞാൻ പോയിരുന്നില്ല

    ചെറിയ വേഷങ്ങള്‍ മാത്രം അവതരിപ്പിച്ചുകൊണ്ട് 40 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ തിളങ്ങി നിന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് ടി.പി മാധവന്‍. 2015 ൽ ഹരിദ്വാർ യാത്രക്കിടയിൽ താരത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. ചികിത്സക്ക് ശേഷം ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ കഴിയുകയാണ്.

    മുമ്പൊരിക്കൽ ജോൺ ബ്രിട്ടാസ് അവതാരകനായ ജെ.ബി ജം​ഗ്ഷനിൽ അതിഥിയായി വന്നപ്പോൾ തന്റെ ഭാര്യയെ കുറിച്ച് ടി.പി മാധവൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ‌ വൈറലാകുന്നത്. 'ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ശ്രീനിവാസൻ എഴുതിയത് എന്റെ ജീവിതം കണ്ടിട്ടാണ്.'

    പണക്കാരിയായിരുന്നു ഭാര്യ

    'ഞാൻ കല്യാണം കഴിച്ചത് എന്നെക്കാളും പൈസയുള്ളൊരു വീട്ടിലെ പെണ്ണിനെയാണ്. പെണ്ണുകാണാൻ പോലും ഞാൻ പോയില്ല. പെണ്ണ് കണ്ടാൽ കല്യാണം കഴിക്കുമായിരുന്നില്ലായിരിക്കും.'

    'അവർ തൃശൂരിലെ വലിയൊരു കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. അവരെ ഞാൻ കല്യാണം കഴിച്ചു. അവർ ഒരു സ്ട്രോങ് ലേഡിയായിരുന്നു. യൂണിയൻ ലീഡേഴ്സൊക്കെയായി മീറ്റിങൊക്കെ കൂടുമായിരുന്നു. അന്ന് യൂണിയൻ ലീഡേഴ്സ് കരുണാകരനും അച്യുതാനന്ദനുമൊക്കെയായിരുന്നു.'

    Also Read: 'ശരത്ത് എനിക്ക് അനിയനപ്പോലെയായിരുന്നു, എന്റെ കുഞ്ഞിനെ കാണണമെന്ന് അവൻ ആ​ഗ്രഹിച്ചിരുന്നു'; സോണിയ പറയുന്നുAlso Read: 'ശരത്ത് എനിക്ക് അനിയനപ്പോലെയായിരുന്നു, എന്റെ കുഞ്ഞിനെ കാണണമെന്ന് അവൻ ആ​ഗ്രഹിച്ചിരുന്നു'; സോണിയ പറയുന്നു

    സിനിമയിൽ പോയതിന് ഡിവോഴ്സ് ചെയ്തു

    'സിനിമയിലേക്ക് ചാൻസ് കിട്ടിയപ്പോൾ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന്. പക്ഷെ പിന്നീട് അവർ സിനിമയിൽ അഭിനയിക്കാൻ പോയതിന്റെ പേരിൽ എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചു.'

    'സിനിമയിൽ അഭിനയിച്ച് തിരിച്ച് വന്നപ്പോൾ വീട്ടിൽ ഡിവോഴ്സ് നോട്ടീസ് വന്ന് കിടപ്പുണ്ടായിരുന്നു. എന്റെ മകൻ ഇന്നൊരു സിനിമാ സംവിധായകനാണ്. അക്ഷയ്കുമാറിനെ വെച്ച് എയർലിഫ്റ്റ് എന്ന സിനിമ സംവിധാനം ചെയ്ത രാജാകൃഷ്ണ മേനോൻ എന്റെ മകനാണ്.'

    എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചു

    'മകൻ എനിക്ക് വേണ്ടി പകരം വീട്ടിയതുപോലെയായി. അവനെ ഓർത്ത് ഞാൻ‌ അഭിമാനിക്കുന്നു. എന്റെ ഡിവോഴ്സ് നടന്നിട്ട് മുപ്പത് വർഷമായി. ഒരു ഒറ്റയാന്റെ മനസാണ് എനിക്ക്. ഒരു കാര്യം രണ്ട് വട്ടം ഞാൻ‌ ആലോചിക്കും.'

    'ജോത്സ്യത്തിലും എനിക്ക് വിശ്വാസമുണ്ട്. വാരഫലം ദിവസവും വായിക്കും. ഇന്നും ആ ശീലമുണ്ട്' ടി.പി മാധവൻ പറഞ്ഞു. ഗിരിജ മേനോനാണ് ടി.പി മാധവൻ്റെ ഭാര്യ. ബോളിവുഡിലെ പ്രമുഖ യുവ സംവിധായകൻ കൂടിയായ രാജകൃഷ്ണ മേനോൻ ആണ് മകൻ.

    മകൻ എനിക്ക് വേണ്ടി പകരം വീട്ടിയതുപോലെയായി

    അദ്ദേഹം ചെയ്ത നാല് സിനിമകളും വലിയ വിജയമായിരുന്നു. ബോളിവുഡിലെ സംവിധായകനായ മകൻ രാജാകൃഷ്ണ മേനോന്‍ താരത്തെ തിരിഞ്ഞ് നോക്കുന്നില്ല എന്ന തരത്തിൽ വിമർശനവും ഉയർന്നിരുന്നു.

    അടുത്തിടെ പത്തനാപുരം ഗാന്ധി ഭവനില്‍ കഴിയുന്ന നടന്‍ ടി.പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യാ നായര്‍ പറഞ്ഞ വാക്കുകൾ ഏറെ മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു.

    Read more about: actor
    English summary
    Once Actor T.P Madhavan Open Up About The Reason Behind His Divorce, Video Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X