'അസിൻ പ്രസവിച്ചാൽ ഉടനെ അവിടെ പറന്നെത്തണം... ചാർട്ടർ ഫ്ലൈറ്റ് വരെ റെഡിയാക്കി'; അക്ഷയ് കുമാറിനെ കുറിച്ച് രാഹുൽ

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അസിന്‍. കേരളത്തില്‍ ജനിച്ച അസിന്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. 2001ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോള്‍ അസിന്റെ പ്രായം വെറും പതിനഞ്ച് മാത്രം. അസിന്റെ ആദ്യ സിനിമയായിരുന്നു അത്. പിന്നീട് തമിഴിലും തെലുങ്കിലുമായി അസിന്‍ തിളങ്ങി.

അസിന്‍ തോട്ടുങ്കല്‍ എന്നാണ് താരത്തിന്റെ മുഴുവൻ പേര്. ഭരതനാട്യം, കഥകളി എന്നിവയില്‍ പരിശീലനം തേടിയ താരമാണ് അസിന്‍. മോഡലിങ് രംഗത്ത് നിന്നാണ് അസിന്‍ സിനിമയിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് തുടങ്ങി ആറ് ഭാഷകള്‍ അസിന്‍ സംസാരിക്കും.

Asin  Akshay Kumar

ഗജിനി, റെഡി, ഹൗസ്ഫുൾ 2 തുടങ്ങിയ സിനിമകളിലൂടെയാണ് ബോളിവുഡിൽ അസിൻ പ്രശസ്തയായത്. മുൻനിര നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് അസിൻ വിവാഹിതയായത്. 2016 ജനുവരിയിലാണ് മൈക്രോമാക്സ് ഉടമയായ രാഹുൽ ശർമ്മയെ അസിൻ വിവാഹം ചെയ്തത്. തൊട്ടടുത്ത വർഷം തന്നെ ദമ്പതികൾക്ക് അവരുടെ ആദ്യത്തെ കുഞ്ഞ് പിറന്നു. മകൾക്ക് ഇരുവരും അരിൻ ശർമ്മ എന്നാണ് പേരിട്ടിരിക്കുന്നത്.

അസിനും രാഹുലിനും കുഞ്ഞ് പിറന്നതിൽ സന്തോഷിച്ചവരിൽ പ്രധാനി അക്ഷയ് കുമാറായിരുന്നു. അസിനും രാഹുലും ഒന്നിക്കാനുള്ള കാരണവും അക്ഷയ് കുമാറാണ്. ഇരുവരുമായും നല്ലൊരു സൗഹൃദം അക്ഷയ്ക്കുണ്ട്. സുഹൃത്ത് എന്നതിലുപരിയായി കുടുംബാം​ഗമാണ് അസിനും രാഹുലിനും അക്ഷയ്. അസിന് കുഞ്ഞ് പിറന്നപ്പോൾ ആ​ദ്യം കാണാനെത്തിയവരിൽ ഒരാൾ അക്ഷയ് കുമാറാണ്.

ഇപ്പോഴിതാ നടനെ കുറിച്ച് അസിന്റെ ഭർത്താവ് രാഹുൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ജിയോ സിനിമയിലെ ധവാൻ കരേങ്കെ എന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെ ടോക്ക് ഷോയിൽ ഒരിക്കൽ അക്ഷയ് കുമാർ അതിഥിയായി എത്തിയിരുന്നു. അതിനിടയിൽ രാഹുൽ ശർമ്മയുടെ ഒരു വീഡിയോ ക്ലിപ്പ് ഷോയിൽ പ്രദർശിപ്പിച്ചു. ഏഴ് വർഷം മുമ്പ് തന്റെ മകൾ അരിൻ ശർമ്മ ജനിച്ചപ്പോൾ ആ സന്തോഷവാർത്ത അറിയിക്കാൻ താൻ ആദ്യം വിളിച്ചത് അക്ഷയ് കുമാറിനെയാണെന്ന് രാഹുൽ വീഡിയോയിൽ പറഞ്ഞു.

ആ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഞങ്ങൾക്ക് കുഞ്ഞ് പിറക്കുന്നതിൽ ഏറ്റവും സന്തോഷിച്ചൊരാളാണ് അദ്ദേഹം. കുഞ്ഞ് ജനിച്ചയുടനെ അവിടെയെത്താൻ അദ്ദേഹം രാവിലെ മുതൽ കൊച്ചിയിലേക്ക് വരാൻ ഒരു വിമാനം സ്റ്റാൻഡ്‌ബൈയിൽ വെച്ചിരുന്നു. എൻ്റെ കുടുംബം വരുന്നതിന് മുമ്പുതന്നെ അദ്ദേഹമാണ് ആദ്യം വന്നത്.

Asin  Akshay Kumar

അത് എൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മയാണ്. ജീവിതത്തിൽ വലിയ എന്തെങ്കിലും ചെയ്യേണ്ടിവരുമ്പോൾ അക്ഷയ് കുമാർ എൻ്റെ ബലമായി ഉണ്ടെന്ന് കരുതിയാണ് മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിൽ നിന്നാണ് എനിക്ക് ഈ ശക്തി ലഭിക്കുന്നത് എന്നാണ് വികാരഭരിതനായി രാഹുൽ അക്ഷയ് കുമാറിനെ കുറിച്ച് പറഞ്ഞത്. വിവാഹശേഷം അസിൻ പൂർണ്ണമായും സിനിമ ഉപേക്ഷിച്ചു.

സോഷ്യൽമീഡിയയിൽ സജീവമായ താരം മകളുടെയും ഭർത്താവിന്റെയും വിശേഷങ്ങൾ പങ്കിടാറുണ്ട്. ബോളിവുഡിന്റെ ഖിലാഡി കുമാറാണ് അക്ഷയ് കുമാര്‍. 30 വര്‍ഷമായി നടൻ ഹിന്ദി സിനിമയുടെ ഭാഗമായിട്ട്. ഖിലാഡി എന്ന ആക്ഷന്‍ ത്രില്ലറാണ് ആരാധകരുടെ പ്രിയപ്പെട്ട അക്കിയുടെ തലവര മാറ്റിയത്.

More from Filmibeat

Read more about: asin akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X