ഭാര്യ ഒറ്റയ്ക്ക് എടുത്ത തീരുമാനത്തിൽ കലി, പത്ത് ദിവസം ഭാര്യ അമലയോട് മിണ്ടാൻ പോലും നാഗാർജുന തയ്യാറായില്ല!
പത്തൊമ്പത് വയസ്സുള്ളപ്പോഴാണ് അമല മുഖര്‍ജി എന്ന കൊല്‍ക്കത്തക്കാരി സിനിമയിലേക്ക് വരുന്നത്. അഭിനേത്രിയാവുന്നതിന് മുമ്പ് തന്നെ നല്ലൊരു ഭരതനാട്യം നര്‍ത്തകിയായി അറിയപ്പെട്ടിരുന്നു അമല. ഒരു ഫാഷന്‍ ഷോയ്ക്കിടെയാണ് തമിഴ് സംവിധായകന്‍ ടി.രാജേന്ദ്രന്‍ അമലയെ കാണുന്നതും സിനിമയിലൊരു വേഷം നല്‍കുന്നതും. അങ്ങനെ അമലയുടെ കരിയര്‍ തന്നെ വഴിമാറി. മൈഥിലി എന്നൈ കാതലി എന്ന ആ സിനിമ സൂപ്പര്‍ഹിറ്റായി. പിന്നീടവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി പറന്നുനടന്ന് അഭിനയിക്കുകയായിരുന്നു ഒരു കാലത്ത് അമല. അതിനിടയില്‍ അഞ്ച് ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. രജിനികാന്ത്, കമല്‍ഹാസന്‍, വിജയകാന്ത്, പ്രഭു, ചിരഞ്ജീവി, നാഗാര്‍ജുന, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി.

സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് 1992ല്‍ അക്കിനേനി നാഗാര്‍ജുനയുമായുള്ള നടിയുടെ വിവാഹം നടന്നത്. വിവാഹശേഷം അവര്‍ സിനിമയില്‍നിന്ന് പൂര്‍ണമായും അകന്നു. പിന്നീട് മകൻ അഖിൽ പിറന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ സിസിന്ദ്രി എന്ന സിനിമയിൽ അഖിൽ അഭിനയിച്ചു. ചിത്രം വൻ വിജയമായിരുന്നു. പിന്നീട് 2015ൽ അഖിൽ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
വലിയ വിജയങ്ങൾ കരിയറിൽ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ അഖിൽ. അഖിലിൻ്റെ കരിയറിന് വേണ്ടി ശക്തമായ പദ്ധതികളാണ് നാഗാർജുനയും അമലയും ആവിഷ്കരിക്കുന്നത്. അമല ഒരു മൃഗസ്നേഹി കൂടിയാണ്. റെഡ് ക്രോസ് അംഗം കൂടിയാണ് താരം. അതുകൊണ്ട് തന്നെ നാഗാർജുനയുടെ വീട്ടിൽ ധാരാളം വളർത്ത് നായ്ക്കൾ അമലയുടെ സംരക്ഷണയിലുണ്ട്.
അക്കൂട്ടത്തിലുള്ള ലാബ്രഡർ എന്ന നായയോട് നാഗാർജുനയ്ക്ക് വലിയ ഇഷ്ടമാണ്. നാഗാർജുനയുമായി വളരെ അടുപ്പവും ലാബ്രഡർ എന്ന നായയ്ക്കുണ്ട്. വീട്ടിലെത്തിയാൽ നാഗാർജുന ആദ്യം തിരക്കുന്നതും ഈ നായയേയാണ്. ഒരിക്കൽ അമല ലാബ്രഡോറിനെ പരിശീലനത്തിന് അയച്ചു. ഇക്കാര്യം നാഗാർജുനനോട് പറഞ്ഞിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയ നാഗാർജുന ലാബ്രഡോറിനെ അന്വേഷിച്ചു. എന്നാൽ കണ്ടില്ല.
ശേഷം അമലയാണ് നായയെ ഒരു മാസത്തെ പരിശീലനത്തിന് അയച്ചുവെന്ന് നാഗാർജുനയോട് പറഞ്ഞത്. ഇത് കേട്ട് കലിപൂണ്ട നാഗാർജുന അമലയ്ക്ക് നേരെ ആക്രോശിച്ചു. എന്നോട് പറയാതെ എന്തിനാണ് ലാബ്രഡോറിനെ പരിശീലനത്തിന് അയച്ചതെന്ന് ചോദിച്ചാണ് കയർത്തത്. ഈ സംഭവത്തിന്റെ പേരിൽ പത്ത് ദിവസത്തോളം നാഗാർജുന അമലയോട് സംസാരിച്ചിട്ടില്ലത്രെ.

ലാബ്രഡറിനെ പരിശീലിപ്പിക്കേണ്ടത് എത്രത്തോളം ആവശ്യമുള്ള കാര്യമാണെന്ന് പിന്നീടാണ് നാഗർജുന മനസിലാക്കിയത്. തുടർന്ന് അമലയോട് തന്റെ തെറ്റ് താരം സമ്മതിക്കുകയും ചെയ്തു. അമല തന്നെയാണ് ഈ കഥ ഒരിക്കൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
അതേസമയം മകൻ നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നാഗാർജുന. അടുത്തിടെ നാഗാർജുനയുടെ വസതിയിൽ വെച്ച് തന്നെയാണ് ഇരുവരുടെയും മോതിരം മാറ്റം നടന്നത്. നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്.
2021ലാണ് നടി സാമന്തയുമായുള്ള വിവാഹബന്ധം നാഗചൈതന്യ വേര്‍പെടുത്തിയത്. നാഗചൈതന്യയും ശോഭിതയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിംഗ് സെഷനില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയത്.


Click it and Unblock the Notifications











