twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'റൊമാന്റിക്കാവാൻ പറഞ്ഞപ്പോൾ നാണം വന്നു, സഹികെട്ട് അനൂപ് മേനോൻ ദേഷ്യപ്പെട്ടു'; അനുഭവം പറഞ്ഞ് സുരഭി ലക്ഷ്മി

    |

    തന്റെ അഭിനയപാടവം കൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു ഇടം സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി സുരഭി തന്റെ അഭിനയ ജീവിതം തുടരുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് സുരഭി. സിനിമയിലെത്തി ഇത്രയും വർഷങ്ങൾ പിന്നിടുമ്പോഴും തനിക്ക് ഇനിയും അഭിനയത്തിൽ മനസിലാക്കാനും പഠിക്കാനുമുണ്ടെന്നാണ് സുരഭി ലക്ഷ്മി പറയുന്നത്. തുടക്കകാലത്ത് നാൽപത്ത് വയസുള്ള സ്ത്രീയായി വരെ സുരഭി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

    'എത്ര പേർക്കൊപ്പം കിടന്നുവെന്ന് ചോദിച്ചു, അതുകൊണ്ടാണ് ഒന്ന് പൊട്ടിച്ചിട്ട് മറുപടി കൊടുത്തത്'; സുരഭി ലക്ഷ്മി'എത്ര പേർക്കൊപ്പം കിടന്നുവെന്ന് ചോദിച്ചു, അതുകൊണ്ടാണ് ഒന്ന് പൊട്ടിച്ചിട്ട് മറുപടി കൊടുത്തത്'; സുരഭി ലക്ഷ്മി

    ഇനി കള്ളൻ ഡിസൂസ, പദ്മ തുടങ്ങിയ സിനിമകളാണ് സുര‌ഭിയുടെതായി റിലീസിനെത്താനുള്ളത്. കള്ളൻ ഡിസൂസ ഇന്ന് തിയേറ്ററുകളിൽ എത്തേണ്ട സിനിമയായിരുന്നു. എന്നാൽ കൊവിഡ് രൂക്ഷമായതിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. 2019ൽ പൂർത്തിയായ സിനിമയായിരുന്നു കള്ളൻ ഡിസൂസ എന്നാൽ കൊവിഡ് മൂലമാണ് റിലീസ് നീട്ടയത്. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ നായകൻ. അടുത്തിടെ സിനിമയിലെ ​ഗാനങ്ങൾ‌ പുറത്തിറങ്ങിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 35 കാരിയായ സുരഭി ചിത്രത്തിൽ അഞ്ച് വയസോളം പ്രായമുള്ള കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.

    'നാ​ഗ ചൈതന്യയുമായി വീണ്ടും ഒരുമിക്കുന്നു?'; വിവാഹമോചനം അറിയിച്ചുള്ള പ്രസ്താവന നീക്കം ചെയ്ത് സാമന്ത!'നാ​ഗ ചൈതന്യയുമായി വീണ്ടും ഒരുമിക്കുന്നു?'; വിവാഹമോചനം അറിയിച്ചുള്ള പ്രസ്താവന നീക്കം ചെയ്ത് സാമന്ത!

    റൊമാന്റിക് രം​ഗങ്ങൾ അഭിനയിക്കുമ്പോൾ

    നവാഗതനായ ജിത്തു.കെ.ജയൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. റംഷി അഹമ്മദ് പ്രൊഡക്ഷൻസിൻറെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പദ്മ അനൂപ് മേനോന്റെ സിനിമയാണ്. ടൈറ്റിൽ റോളിലാണ് സുരഭി എത്തുന്നത്. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. പദ്മയിൽ അനൂപ് മേനോന്റെ ഭാര്യയാണ് സുരഭി ലക്ഷ്മി. ചിത്രത്തിലെ റൊമാന്റിക് രം​ഗങ്ങൾ അഭിനയിക്കാൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സുരഭി ഇപ്പോൾ.

    അനൂപ് മേനോൻ ദേഷ്യപ്പെട്ടു

    'റൊമാന്റിക് രം​ഗങ്ങൾ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പദ്മയിലെ റൊമാന്റിക് രം​ഗങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അനൂപ് മേനോനോടൊപ്പമുള്ള രം​ഗങ്ങൾ ചെയ്യുമ്പോൾ നാണം വന്നു. അവസാനം അദ്ദേഹം തന്നെ ദേഷ്യപ്പെട്ടിട്ട് നീയെന്തിങ്കിലുമൊക്കെ കാണിക്കാൻ പറഞ്ഞു അവസാനം. അനൂപേട്ടൻ 'നീ എന്തോന്നാ ചെയ്യുന്നേ' എന്ന് ചോദിച്ച് വഴക്ക് പറയുമായിരുന്നു. ഹോട്ട് ആന്റ് സെക്‌സി ആയി അഭിനയിക്കാൻ ആവശ്യപ്പെട്ടാൽ ആ സിനിമയുടെ കഥ എനിക്ക് കൺവിൻസിങ് ആയാൽ ചിലപ്പോൾ ചെയ്‌തേക്കും. എന്നാൽ വെറുതേ ഗ്ലാമർ കാണിക്കാൻ വേണ്ടി ചെയ്യില്ല. അതിനൊന്നും എന്നെ ആരും വിളിക്കുകയും ഇല്ല. അത്തരം ഒരു ഗ്ലാമർ രംഗം സിനിമയ്ക്ക് അത്യാവശ്യമായി എനിക്ക് തോന്നിയാൽ ഒരു അഭിനേത്രി എന്ന നിലയിൽ ചെയ്യുന്നതിൽ തെറ്റില്ല എന്നതാണ് എന്റെ വിശ്വാസം. ഫൂലൻ ദേവിയുടെ കഥ പറഞ്ഞ ബാന്റിഡ് ക്യൂൻ എന്ന സിനിമയിൽ സീമ ബിശ്വാസ് എന്ന നടി നഗ്നയായി നടന്നിട്ടുണ്ട്. അത് യഥാർത്ഥ സംഭവമാണ്. ഫൂലൻ ദേവി അങ്ങനെ നടന്നിട്ടുണ്ട്. അത്തരത്തിൽ കണ്ടന്റ് ബേസ്ഡ് ആയിട്ടുള്ള സിനിമകൾക്ക് വേണ്ടി ചെയ്യും.'

    Recommended Video

    ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ | FilmiBeat Malayalam
    ജിമ്മിൽ പോകാൻ കാരണം

    'ലോക് ഡൗൺ കാലത്ത് വെറുതേ കിടന്ന് സിനിമ കാണൽ തന്നെയായിരുന്നു പണി. അതോടെ നന്നായി വണ്ണം വച്ചു. ഇനി നിന്നെ സിനിമയിൽ അമ്മയായി അല്ല, അമ്മൂമ്മയായി വിളിക്കും എന്ന് ഒരു സുഹൃത്ത് പറഞ്ഞതോടെയാണ് ജിമ്മിൽ പോകാൻ തുടങ്ങിയത്. അതോടെ സിക്‌സ് പാക്ക് വെച്ച് നടക്കുന്നവരോട് വല്ലാത്ത ബഹുമാനം തോന്നി. ഒരുപാട് കാര്യങ്ങൾ ഉപേക്ഷിച്ചിട്ടാണ് ബോഡി ഫിറ്റ്നസ് നിലനിർത്തുന്നവർ‌ വർക്കൗട്ട് ചെയ്യുന്നത്. അതിന് നല്ല ക്ഷമ ആവശ്യമാണ്' സുരഭി ലക്ഷ്മി പറയുന്നു.

    Read more about: anoop menon surabhi lakshmi
    English summary
    'once Anoop Menon scold me'; Surabhi Lakshmi open up about padma movie experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X