For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വളരെ ചീപ്പായി ഭാവനയോട് സംസാരിച്ചു, പലതവണ നിർത്താൻ ആവശ്യപ്പെട്ടു, അവസാനം തല്ലി'; ആസിഫ് അലിയുടെ അനുഭവം!

  |

  മലയാളം സിനിമയിൽ വളരെ സക്സസ് ഫുള്ളായി മാറി കൊണ്ടിരിക്കുന്ന നായക നടനാണ് ആസിഫ് അലി. ഇന്ന് ആസിഫ് അലി ഇല്ലാത്ത സിനിമകൾ മലയാളത്തിൽ വളരെ കുറവാണ്. മലയാളത്തിലെ ഒരു വിധം എല്ലാ പ്രമുഖ സംവിധായകർക്കൊപ്പവും അഭിനയിക്കാൻ ആസിഫ് അലിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

  അടുത്തിടെ റോഷാക്ക്, കൂമൻ, കാപ്പ തുടങ്ങിയ സിനിമകളിൽ ആസിഫ് അലി കാഴ്ച വെച്ച പ്രകടനം സിനിമാ ലോകം ചർച്ച ചെയ്തതാണ്.

  Also Read: ഭാര്യയെ ഫോളോ ചെയ്യാനും ഫോണില്‍ ബന്ധപ്പെടാനും പലരും ശ്രമിക്കുന്നു; ഒറ്റപ്പെട്ടതിനെക്കുറിച്ചും അപര്‍ണ

  കാപ്പ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പമാണ് ആസിഫ് അലി അഭിനയിച്ചിരിക്കുന്നത്. കാപ്പയിൽ കോട്ട മധുവിനെ കുറിച്ചാണ് പറയുന്നതെങ്കിലും സ്ക്രീൻ സ്പേസ് കൂടുതൽ ആസിഫ് അലിയുടെ കഥാപാത്രത്തിനാണെന്ന് അടുത്തിടെ പൃഥ്വിരാജ് പറഞ്ഞിരുന്നു.

  സിനിമ പാരമ്പര്യം ഒന്നും തന്നെ ഇല്ലാതെ വില്ലൻ വേഷം ചെയ്ത് സിനിമയിൽ എത്തിയാണ് ഇന്ന് കാണുന്ന സ്റ്റാർഡം ആസിഫ് അലി ഉണ്ടാക്കിയെടുത്തത്.

  തുടക്കത്തിൽ എല്ലാവരും ഉപേക്ഷിച്ചിട്ടിരുന്ന സിനിമകളാണ് താൻ ചെയ്തിരുന്നതെന്ന് ആസിഫ് അലി മുമ്പൊരിക്കൽ‌ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഋതുവിലൂടെ വില്ലനായി തുടക്കം കുറിച്ച ശേഷം നായകന്റെ ഉടായിപ്പ് കൂട്ടുകാരന്റെ വേഷമായിരുന്നു ആസിഫ് അലി ചെയ്തിരുന്നത്.

  ശേഷമാണ് കാമ്പുള്ള കഥാപാത്രങ്ങളും നായക വേഷങ്ങളും ആസിഫ് അലിക്ക് ലഭിക്കാൻ തുടങ്ങിയത്. സിനിമയിലെ അടുത്ത സുഹൃത്തുക്കൾ ആരെല്ലാമാണെന്ന് ചോ​ദിച്ചാൽ ആസിഫ് പറയുന്ന പേരി‌ൽ ആദ്യത്തേത് നടി ഭാവനയുടെതായിരിക്കും.

  അത്രത്തോളം സൗഹൃദം നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച് ഇരുവർക്കും ഇടയിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിത ഭാവനയ്ക്കൊപ്പമുള്ള ഒരു ലൊക്കേഷൻ അനുഭവം പങ്കുവെച്ച ആസിഫ് അലിയുടെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

  ഒരു സിനിമയുടെ ഷൂട്ടിങിനിടെ അവിടെ കൂടി നിന്ന ചിലർ ഭാവനയോട് വളരെ മോശമായി പെരുമാറിയപ്പോൾ സഹികെട്ട് ആസിഫ് അലി അവരെ തല്ലിയിരുന്നു. ആ സംഭവമാണ് പൂർണ്ണിമയോട് ഒരു പരിപാ‍ടിയിൽ‌ പങ്കെടുത്ത് സംസാരിക്കവെ വർഷങ്ങൾക്ക് മുമ്പ് ആസിഫ് അലി പങ്കുവെച്ചത്.

  Also Read: 'പുകവലിക്കൊപ്പം മദ്യപാനം, ശ്രീനി ചേട്ടനൊക്കെ സ്വയം പീഡിപ്പിച്ച് നശിച്ചു, നല്ല മനുഷ്യനാണ്'; ശാന്തിവിള ദിനേശ്

  'എന്റെ വളരെ അടുത്ത സുഹൃത്തായ ഭാവനയോട് ഒരു കൂട്ടം യുവാക്കൾ ആസിഫിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കെ മോശമായി പെരുമാറി. ആ സംഭവം കണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിതീരും മുമ്പെ ആസിഫ് അവരെ പോയി വളരെ നല്ല കൈകാര്യം ചെയ്തു.'

  'ഭാവനയ്ക്ക് വേണ്ടി ആസിഫ് നിന്നുവെന്ന് അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി‌യെന്ന്' പൂർണ്ണിമ ഇന്ദ്രജിത്ത് പറഞ്ഞശേഷമാണ് സംഭവത്തെ കുറിച്ച് ആസിഫ് അലി വിവരിച്ചത്.

  'ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ അവർ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം അവരോട് ഞൻ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന്. ഞാൻ മാത്രമല്ല ഷൂട്ട് കണ്ടുകൊണ്ടിരുന്നവർ വരെ ആ യുവാക്കളെ വാൺ ചെയ്തിരുന്നു. അവർ‌ മദ്യപിച്ചിട്ടുണ്ടായിരുന്നു.'

  'വളരെ മോശമായി ചീപ്പായിട്ടാണ് അവർ ഭാവനെ കുറിച്ച് സംസാരിച്ചത്. രണ്ട് പ്രാവശ്യം ഞാൻ പറഞ്ഞിട്ട് കേട്ടില്ല. പിന്നെ ഞാൻ അടിച്ചു. എന്റെ കുറച്ച് പ്രശ്നങ്ങൾ ഇതൊക്കെയാണ്. ഞാൻ വളരെ സാധാരണക്കാരനാണ്. എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരും.'

  'അവർ ഒരു ലിമിറ്റ് ക്രോസ് ചെയ്തപ്പോഴാണ് എന്റെ കൈയ്യിൽ നിന്നും പോയി. അവന്റെ കിളിപോയി' ആസിഫ് അലി പറഞ്ഞു. ഭാവനയുടെ വിഷമഘട്ടങ്ങളിൽ അടക്കം നടിക്ക് വേണ്ടി സംസാരിക്കാൻ കരിയർ പോലും നോക്കാതെ മുന്നിൽ നിന്നിട്ടുള്ള നടൻ കൂടിയാണ് ആസിഫ് അലി.

  ഹണി ബീ അടക്കമുള്ള സിനിമകളിലെ ആസിഫ് അലി-ഭാവന കോമ്പോയ്ക്ക് നിരവധി ആരാധകരുണ്ട്. അതേസമയം അഞ്ച് വർഷത്തിന് ശേഷം മലയാള സിനിമയിൽ സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാവന.

  Read more about: asif ali bhavana
  English summary
  Once Asif Ali Fight With Strangers For Misbehaving To Actress Bhavana Old Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X