സന്തുഷ്ടരായിരുന്നു, അവരുടെ ഇമേജ് തകരരുതല്ലോ, എല്ലാത്തിനും തെളിവുണ്ട്; കാവ്യയെ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ!
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയായി. വിധി പ്രഖ്യാപനം വരാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. വർഷങ്ങളോളം നീണ്ട നിയമപോരാട്ടമായിരുന്നു അതിജീവിതയുടേത്. കേസ് വീണ്ടും ചർച്ച വിഷയമായതോടെ ദിലീപിന്റെ ഭാവിയെ കുറിച്ചാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾ. കേസിൽ നടൻ എട്ടാം പ്രതിയാണ്. വിധി വന്ന് കഴിയുമ്പോൾ ഒന്നുകിൽ നടന്റെ ഉയർത്തെഴുന്നേൽപ്പോ അല്ലെങ്കിൽ സിനിമ ജീവിതമടക്കം കൂടുതൽ ആഴങ്ങളിലേക്ക് കൂപ്പ് കുത്തുകയോ ചെയ്യും.
കേസിൽ ആരോപണ വിധേയനായശേഷം ഇക്കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ഭൂരിഭാഗം സമയവും കോടതി വരാന്തകൾ കയറി ഇറങ്ങിയാണ് നടൻ ചിലവഴിക്കുന്നത്. സിനിമ പോലും മറന്ന് പോകുന്ന ഘട്ടങ്ങളുണ്ടായതായി ദിലീപ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

എന്നാൽ നടൻ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്ന കുറച്ച് ശതമാനം ആളുകളും കേരളത്തിലുണ്ട്. കേസും പ്രശ്നങ്ങളും തീർക്കാൻ ആർക്കും താല്പര്യമില്ലെന്നത് പലപ്പോഴും തനിക്ക് തോന്നിയിട്ടുള്ളതായും നടൻ പറഞ്ഞിട്ടുണ്ട്. മഞ്ജുവുമായി ജീവിതം ആരംഭിച്ച് സിനിമയിൽ പച്ച പിടിച്ച് തുടങ്ങിയപ്പോൾ മുതൽ ദിലീപിന് ചുറ്റും ശത്രുക്കളും പെരുകിയിരുന്നു. സിനിമാക്കാരൻ എന്നതിലുപരി സിനിമയിലെ ബിസിനസ് വ്യക്തമായി മനസിലാക്കിയ താരം കൂടിയാണ് ദിലീപ്.
അതുകൊണ്ട് തന്നെയാണ് സൂപ്പർ താരങ്ങൾ പോലും മടിച്ച് നിന്നപ്പോൾ ദിലീപ് ധൈര്യസമേതം മുന്നോട്ട് വന്ന് ട്വന്റി ട്വിന്റി നിർമ്മിച്ച് വൻ വിജയമാക്കി തീർത്തത്. തന്റെ ആദ്യ വിവാഹബന്ധം തകർന്നതിൽ പോലും പലർക്കും പങ്കുള്ളതായി നടൻ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. 1998ൽ ആണ് ഞാൻ കല്യാണം കഴിച്ചത്. അത് പെട്ടന്നുള്ള ഒരു കല്യാണമായിരുന്നു.
സത്യം പറഞ്ഞാൽ മൂന്ന്, നാല് വർഷം മുമ്പ് വരെ വളരെ സന്തോഷകരമായ ജീവിതം തന്നെയായിരുന്നു ഞങ്ങളുടേത്. പക്ഷെ അതിന് ഇടയിൽ കുറേ കാര്യങ്ങൾ സംഭവിച്ചു. എന്താണ് എന്റെ കുടുംബജീവിതത്തിൽ സംഭവിച്ചത് എന്നതിന്റെ വിശദമായ കാര്യങ്ങളെല്ലാം 2013ൽ ജൂൺ അഞ്ചാം തിയ്യതി ഞാൻ കോടതിയിൽ സബ്മിറ്റ് ചെയ്ത ഒരു ഡിവോഴ്സ് പെറ്റീഷൻ ഉണ്ടായിരുന്നു.
ഡിവോഴ്സ് പെറ്റീഷൻ എന്നല്ല അതിനെ പറയേണ്ടത്... ശരിക്കും പറഞ്ഞാൽ എന്റെ കുടുംബ ചരിത്രമെന്ന് വേണമെങ്കിൽ പറയാം. അതിൽ പ്രതികളുണ്ട്, കക്ഷികളുണ്ട്, സാക്ഷികളുണ്ട്. നൂറ് ശതമാനം വിശ്വസിക്കാവുന്ന തെളിവുകൾ അടക്കമാണ് കോടതിയിൽ പെറ്റീഷൻ വെച്ചത്. അതിൽ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ... എല്ലാവരും ഉപയോഗിക്കുന്ന ഒരു വാക്കാണ്... പ്രമുഖർ. പ്രമുഖർ ഒരുപാട് പേരുണ്ട്.

ആ പ്രമുഖർക്ക് ഇമേജ് എന്ന് പറയുന്ന വലിയൊരു വിഷയമുണ്ട്. അതിനെ എല്ലാം ഞാൻ മാനിക്കുന്നതുകൊണ്ട് അവരുടെ നല്ല മുഖങ്ങളൊന്നും പുറത്ത് വരാതിരിക്കാൻ ഞാൻ തന്നെയാണ് രഹസ്യ വിചാരണ എന്ന വിഷയം കൂടി ഡിവോഴ്സ് പെറ്റീഷനൊപ്പം വെച്ചത് എന്നാണ് ദിലീപ് പറഞ്ഞത്. തന്റെ പേരിലുണ്ടായിരുന്ന ദിലീപിന്റെ സ്വത്ത് വകകൾ എല്ലാം തിരികെ നൽകിയ ശേഷമാണ് മഞ്ജു വിവാഹബന്ധം വേർപ്പെടുത്തിയത്.
ജീവനാംശമായി ഒന്നും കൈപറ്റിയതുമില്ല. മകളുടെ സംരക്ഷണം ദിലീപിനാണെന്ന് അറിഞ്ഞപ്പോൾ ജനപിന്തുണ നടനൊപ്പമായിരുന്നു. അത് മാറി മറിഞ്ഞത് കാവ്യ മാധവനുമായുള്ള നടന്റെ വിവാഹം 2016ൽ നടന്നശേഷമാണ്. കാവ്യയെ ജീവിതത്തിലേക്ക് ദിലീപ് കൂട്ടിയില്ലായിരുന്നുവെങ്കിൽ പ്രേക്ഷകർക്ക് നടനെ കുറിച്ചുള്ള അഭിപ്രായം തന്നെ മാറിമറിഞ്ഞേനെ എന്നും ചിലർ അഭിപ്രായപ്പെടുന്നു.
കാവ്യയെ സ്വന്തമാക്കാൻ വേണ്ടി ദിലീപ് മനപൂർവം കഥകൾ മെനഞ്ഞ് മഞ്ജു വാര്യരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയെന്നാണ് നടന് എതിരെ ഏറ്റവും കൂടുതൽ പ്രചരിച്ചിട്ടുള്ള ആരോപണം. എന്നാൽ വിവാഹജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് ഇന്നേവരെയും മഞ്ജു എവിടേയും തുറന്ന് സംസാരിച്ചിട്ടില്ല.


Click it and Unblock the Notifications











