For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഹേഷ് ബാബുവിനോടൊപ്പം അഭിനയിക്കണമെങ്കിൽ കോടികൾ വേണം,നടി ചോദിച്ചത് വൻ പ്രതിഫലം

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഹേഷ് ബാബു. തെലുങ്കിലാണ് നടൻ സജീവമെങ്കിലും മറ്റ് ഭാഷകളിലും നടന് കൈനിറയെ ആരാധരുണ്ട്. മഹേഷ് ബാബുവിന്റ ചിത്രങ്ങൾ പലതും ടോളിവുഡ് സിനിമ ലോകത്തിന് അപ്പുറം കാഴ്ചക്കാരെ നേടുന്നുണ്ട്. താരങ്ങൾക്കിടയിൽ പോലും നടന് ആരാധകരുണ്ട്. ഇപ്പോഴിത ടോളിവുഡ് കോളങ്ങളിൽ വൈറൽ ആവുന്നത് ത്രിവിക്രം ശ്രീനിവാസ്- മഹേഷ് ബാബു ചിത്രത്തെ കുറിച്ചാണ്. ചിത്രത്തിനായി വൻ തുകയാണ് നടി പ്രതിഫലമായി ചോദിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. നടിയുടെ പ്രതിഫലം നടനെ ഉൾപ്പെടെ ഞെട്ടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

  Mahesh babu

  സെക്കൻഡ് ഹീറോയായിട്ടാണ് ശ്രീ ലീലയെ സംവിധായകൻ ത്രിവിക്രം ശ്രീനിവാസൻ സമീപിച്ചത്. എന്നാൽ ഒരു കോടി രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. ഒരു സമയത്ത് മഹേഷ് ബാബു ചിത്രത്തിൽ മുഖം കാണിക്കാനായി നടി ആഗ്രഹച്ചിരുന്നു. എന്നാൽ ആ നടിയാണ് ഇപ്പോൾ ഒരു കോടി രൂപ പ്രതിഫലം ചോദിച്ചിരിക്കുന്നത്. ശ്രീ ലീലയ്ക്ക് പകരമായി മറ്റൊരു താരത്തെ സംവിധായകൻ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

  എല്ലാ രക്ഷിതാക്കളെയും പോലെയാണ് എന്റെ വാപ്പച്ചിയും, മമ്മൂട്ടിയെ കുറിച്ച് ദുൽഖർ സൽമാൻ

  പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച സൂചനകള്‍ ഇതുവരെ ലഭ്യത. ചിത്രത്തിന്റെ പൂജ കഴിഞ്ഞിട്ടുണ്ട്. ഏപ്രിലില്‍ ആണ് ചിത്രം പൂര്‍ണമായും ഷൂട്ടിംഗ് തുടങ്ങുക. 'അതഡു' എന്ന ചിത്രത്തില്‍ 2005ലാണ് മഹേഷ് ബാബു ത്രിവിക്രമിന്റെ സംവിധാനത്തില്‍ ആദ്യമായി നായകനാകുന്നത്. ആദ്യമായി ഒന്നിച്ച ചിത്രം തന്നെ വൻ ഹിറ്റായിരുന്നു. 'ഖലേജ' എന്ന ആക്ഷൻ കോമഡി ചിത്രത്തിലും ത്രിവിക്രമിന്റെ സംവിധാനത്തില്‍ മഹേഷ് ബാബു നായകനായി.

  ത്രിവിക്രമിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത് എസ് രാധാകൃഷ്‍ണയാണ്. ഹാരിക ആൻഡ് ഹസ്സിനെ ക്രിയേഷൻസിന്റെ ബാനറിലാണ് നിര്‍മാണം. മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയ്‍ക്ക് പുറമേ ആരൊക്കെയാകും അഭിനയിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല. ത്രിവിക്രം ശ്രീനിവാസ് ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും പ്രഖ്യാപിച്ചിട്ടില്ല.ത്രിവിക്രം ശ്രീനിവാസാകും ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മഹേഷ് ബാബു ചിത്രം ത്രിവിക്രം വീണ്ടും സംവിധാനം ചെയ്യുമ്പോള്‍ വൻ ഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. മഹേഷ് ബാബുവിന്റെ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  അച്ഛനും അമ്മയും കണ്ടെത്തിയ കുട്ടി, എന്നാൽ സുരേഷ് ഗോപിയ്ക്ക് വേണ്ടി രാധികയെ കണുന്നത് മറ്റൊരു താരം

  മേജർ ആണ് ഇനി പുറത്ത് വരാനുളള മഹേഷ് ബാബുവിന്റെ ചിത്രം. മെയ് 27 ന് -നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ഫെബ്രുവരി 11-നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് മേജർ. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രമൊരുങ്ങുന്നത്.

  ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്.

  2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.

  Read more about: mahesh babu
  English summary
  Once Dreamed Of Working With Mahesh babu; Now Asking For Huge Remuneration To Work With Him, Actor In Shock?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X