അന്ന് അവന്‍ എന്നെ എടുത്ത് നടന്നു! ഇപ്പോള്‍ ഓമിയേയും! വീട്ടുകാരെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി അശ്വിന്‍

ദിയ കൃഷ്ണയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് അശ്വിന്‍ ഗണേഷും. അടുത്ത സുഹൃത്തുക്കളായി മാറിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. സുഹൃത്തുക്കളോടൊപ്പമായിരുന്നു ആദ്യം അശ്വിനെ കാണുന്നത്. അന്നെന്തോ തിരക്ക് കാരണം പെട്ടെന്ന് പോയിരുന്നു അശ്വിന്‍. അവന്‍ കഴിച്ചതിന്റെ പൈസ കൊടുക്കേണ്ടി വന്നതില്‍ കലിപ്പിലായിരുന്നു ദിയ. പിന്നീട് കണ്ടപ്പോള്‍ അശ്വിനായിരുന്നു ബില്‍ കൊടുത്തത്. സുഹൃത്തുക്കളോടൊപ്പം കൂടാനും, വൈബിനും പറ്റിയ ആള്‍ തന്നെയാണെന്ന് മനസിലാക്കുന്നത് അങ്ങനെയായിരുന്നു. ജോലിയിലെ കാര്യങ്ങളും, മറ്റ് വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കിടാറുണ്ടായിരുന്നു. വെജിറ്റേറിയനായിരുന്നെങ്കിലും പിന്നീട് ആ ശീലം അശ്വിന്‍ മാറ്റിയിരുന്നു. ചിക്കനും മുട്ടയുമൊക്കെ കഴിക്കാറുണ്ടെങ്കിലും മീനോ, ഉണക്കമീനോ തനിക്ക് പറ്റില്ലെന്ന് അശ്വിന്‍ പറഞ്ഞിരുന്നു. ആ മണം പോലും ബുദ്ധിമുട്ടാണ്.

ഗര്‍ഭിണിയായിരുന്ന സമയത്ത് ദിയ ഉണക്കമീനും, മീനുമൊക്കെ കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ശരിക്കും ബുദ്ധിമുട്ടിയിരുന്നു അശ്വിന്‍, സ്വന്തം വീട്ടിലേക്ക് മാറിയപ്പോള്‍ ഇഷ്ടം അറിഞ്ഞ് ഇതെല്ലാം കിട്ടുന്നുണ്ടായിരുന്നു. ഓമി ഇനി ഏത് ശീലമാണ് പഠിക്കുക എന്നറിയില്ല. അവന്‍ മീന്‍ കഴിക്കാത്തൊരാളായി മാറട്ടെ എന്നാണ് പ്രാര്‍ത്ഥനയെന്നും അശ്വിന്‍ പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ഓമിക്ക് സോളിഡ് ഫുഡ് കൊടുത്ത് തുടങ്ങിയത്. സെറിലാക്ക് ഉള്‍പ്പെടയുള്ള കുറുക്കുകളായിരുന്നു ആദ്യം കൊടുത്തത്. വീട്ടിലുണ്ടാക്കുന്ന റാഗിപ്പൊടിയും, കായപ്പൊടിയുമൊക്കെ കൊടുക്കാനായിരുന്നു എല്ലാവരും പറഞ്ഞത്. ഫുഡ് കൊടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ദിയയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇതെങ്ങനെയാണ്, ഇത്രയധികം ഭക്ഷണം ഒരു ദിവസം കൊടുത്തതെന്നായിരുന്നു ചോദ്യങ്ങള്‍.

Aswin Ganesh facebook post
Photo Credit: Aswin Ganesh / Facebook

ഒരുദിവസം ഇത്രയധികം ഭക്ഷണം കൊടുക്കരുതെന്നൊക്കെ എനിക്കും അറിയാം. കുറേ ദിവസത്തെ വീഡിയോകള്‍ ഒന്നിച്ച് ചേര്‍ത്താണ് വ്‌ളോഗായി പോസ്റ്റ് ചെയ്യുന്നത്. ഉടുപ്പ് മാറുന്നത് പോലെ ഭക്ഷണം കൊടുത്തില്ല ഞാന്‍ എന്നായിരുന്നു ദിയയുടെ മറുപടി. പ്രണയം പരസ്യമാക്കിയപ്പോള്‍ മുതല്‍ അശ്വിന്റെ വീട്ടുകാരെക്കുറിച്ചുള്ള ചോദ്യങ്ങളുമായും ആരാധകരെത്താറുണ്ട്. അച്ചാറുകളും, പപ്പടവുമൊക്കെയായി മീനമ്മാസ് കിച്ചണുമായി സജീവമാണ് അശ്വിന്റെ അമ്മ. അമ്മയുടെ കൈപ്പുണ്യത്തെക്കുറിച്ച് വാചാലരായി ഓസിയും അശ്വിനും എത്താറുണ്ട്. അടുത്തിടെയായി വീഡിയോകളിലൊന്നും അവരെ കാണിക്കാത്തിലും ചിലര്‍ പരാതി പറഞ്ഞിരുന്നു.ഓമിയെ കൊഞ്ചിക്കാനും, കളിപ്പിക്കാനുമൊക്കെ അവര്‍ക്കും ആഗ്രഹം കാണില്ലേ, വല്ലപ്പോഴുമെങ്കിലും അങ്ങോട്ടേക്ക് പോയിക്കൂടേയെന്നായിരുന്നു ചോദ്യങ്ങള്‍.

ഇപ്പോഴിതാ തന്റെ ചേട്ടനും ഓമിയും ഒന്നിച്ചുള്ളൊരു ചിത്രവുമായെത്തിയിരിക്കുകയാണ് അശ്വിന്‍. അന്ന് അവന്‍ എന്നെ എടുത്ത് നടന്നു. ഇപ്പോള്‍ എന്റെ മകനെയും എന്ന ക്യാപ്ഷനോടെയായിരുന്നു അശ്വിന്‍ ചിത്രം പങ്കുവെച്ചത്. അശ്വിന്റെ ചേട്ടനും, ചേച്ചിയും മകളുമെല്ലാം ഇടയ്ക്ക് ഓമിക്ക് അരികിലേക്ക് എത്താറുണ്ട്. സ്വന്തം വീട്ടുകാരെ കാണാനില്ലല്ലോ എന്ന പരാതിക്ക് അശ്വിന്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ജോലിത്തിരക്കിലും ഓസിയെ സഹായിക്കാനും, അമ്മയെ സഹായിക്കാനുമെല്ലാം അശ്വിന്‍ മുന്നിലുണ്ടാവാറുണ്ട്. എന്റെ കാര്യങ്ങള്‍ മാത്രമല്ല, ഓസിയും ആഗ്രഹിക്കുന്നത് പോലെ അവളുടെ ലക്ഷ്യങ്ങളിലേക്ക് എത്തണമെന്നും അശ്വിന്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X