'ഐശ്വര്യ റായ് കൈ എടുത്ത് എന്റെ തോളത്തിടുന്ന സീന്‍ 28 തവണ എടുത്തു'; കലാഭവന്‍ മണിയുടെ വാക്കുകള്‍ വീണ്ടും വൈറല്‍
നടന്‍ കലാഭവന്‍ മണിയെ ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഒരു വിങ്ങലാണ്. 2016ല്‍ അപ്രതീക്ഷിതമായിട്ടാണ് നടന്റെ വേര്‍പാട് ഉണ്ടാവുന്നത്. ഇതിനോട് അനുബന്ധിച്ച് നിരവധി ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴും മണിയുടെ മരണം ഒരു ദുരൂഹതയായി തുടരുകയാണ്.
അതേസമയം തമിഴില്‍ എന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ കലാഭവന്‍ മണി അഭിനയിച്ചതിനെ പറ്റിയുള്ള വിശേഷങ്ങള്‍ വീണ്ടും വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ കലാഭവന്‍ മണി തന്നെയാണ് രജനികാന്തിനെയും ഐശ്വര്യ റായിയെയും പരിചയപ്പെട്ട കഥ പറഞ്ഞത്...

ശങ്കര്‍ സാറാണ് എന്നെ വിളിക്കുന്നത്. സല്ലാപം സിനിമയിലെ കഥാപാത്രമാണ് എനിക്ക് ഗുണം ചെയ്തത്. ഫ്‌ളൈറ്റ് ടിക്കറ്റ് ഒക്കെ കിട്ടിയിരുന്നെങ്കിലും പക്ഷേ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും എനിക്ക് ഫ്‌ളൈറ്റ് മിസ്സായി. ഇക്കാര്യം പറഞ്ഞ് സാറിനെ വിളിച്ചെങ്കിലും അദ്ദേഹം കാര്‍ എടുത്ത് വരാനാണ് പറഞ്ഞത്.
അങ്ങനെ ഒരു സുഹൃത്തിനെയും കൂട്ടി കാറില്‍ ഗോവ വരെ എത്തി. അവിടെ അഞ്ചാറ് കാരവന്‍ നിര്‍ത്തിയിട്ടുണ്ട് ഉണ്ടായിരുന്നു. മാനേജര്‍ എന്റെ അടുത്ത് വന്നിട്ട് മണിസാര്‍ നിങ്ങളുടെ കാരവന്‍ ഇതാണെന്ന് പറഞ്ഞു കാണിച്ചു തന്നു. ഓ കാരവനോ സന്തോഷമെന്ന് പറഞ്ഞ് ഞാന്‍ അതില്‍ കയറി, മേക്കപ്പ് ഒക്കെ ഇട്ടു.
ഒരു തെങ്ങ് ചെത്തുകാരന്റെ കഥാപാത്രമാണ്. എന്നിട്ട് നിന്ന് പുറത്തിറങ്ങി ശങ്കര്‍ സാറിനെ എന്റെ വേഷമൊക്കെ കാണിച്ചുകൊടുത്തു. പെട്ടെന്ന് ചെറിയൊരു കൈ എന്റെ തോളത്ത് വന്നു. ആരെണെന്ന് അറിയാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ രജനികാന്ത് സാര്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ആ സമയത്ത് എന്റെ കയ്യില്‍ ഒരു വെട്ടുകത്തി ഉണ്ടായിരുന്നു. സാറിനെ കണ്ട ആവേശത്തില്‍ അതെന്റെ കയ്യില്‍ നിന്ന് താഴെ വീണു.
പിന്നാലെ രജനികാന്ത് സംവിധായകനോട് 'ശങ്കര്‍ സാര്‍ നോക്കി ചെയ്യൂ, കലാഭവന്‍ മണി ഒരു കില്ലാടി ആണ്' എന്നൊക്കെ പറഞ്ഞു. ഇതിന് പിന്നാലെ നടി ഐശ്വര്യ റായും എന്റെ അടുത്തുവന്നു.

ഐശ്വര്യ റായി എന്റെ അടുത്ത് വന്നിട്ട് എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു. ഹായ് കലാഭവന്‍ മണി സാര്‍ ഹൗ ആര്‍ യൂ... അയാം വെരി ഫൈന്‍. എന്നിട്ട് ഐശ്വര്യ റായ് എന്റെ ഒരു സിനിമ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. ഏത് സിനിമയാണെന്ന് ചോദിച്ചപ്പോള്‍ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയാണെന്ന് പറഞ്ഞു.
അത് നല്ല സിനിമയാണെന്നും സൂചിപ്പിച്ചു. മാത്രമല്ല അതിന് അവാര്‍ഡ് കിട്ടാത്തതുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടായല്ലോ എന്നും അവര്‍ ചോദിച്ചു. ഇത്തരം കാര്യങ്ങളൊക്കെ അവരൊക്കെ അറിയുന്നുണ്ട്. ഇതിനിടെ അവരെന്റെ ദേഹത്ത് കൈ ഇട്ടു. എന്തോ എന്റെ ദേഹത്ത് പെയിന്റ് അടിച്ചതുപോലെയാണ് അപ്പോള്‍ തോന്നിയത്. ഒന്നാമത്തെ കാര്യം ഞാന്‍ ബ്ലാക്ക് ആയിട്ടാണ് ഇരിക്കുന്നത്. ഞാന്‍ ആണെങ്കില്‍ ഷര്‍ട്ട് ഇട്ടിട്ടില്ല, ഈ കൈ എന്റെ ദേഹത്തേക്ക് ഇടുമ്പോള്‍ എന്തോ ഒരു ഇടിവെട്ട് ഏറ്റ പോലെ തോന്നി.
ഐശ്വര്യ റായി എന്റെ തോളില്‍ കൈ ഇട്ടു പോകുന്ന സീന്‍ ഒരു ഇരുപതിയെട്ട് പ്രാവിശ്യം എങ്കിലും എടുത്തു. കാരണം ഞാന്‍ ഡയലോഗ് പറയും, ഇവര് ചിരിക്കും. അപ്പോള്‍ ശങ്കര്‍ സാര്‍ പറഞ്ഞത് 'മണി സാര്‍ പരവാലെ സെര്‍ അവര്‍ റൊമ്പ റെസികര്‍ എടുത്തിഡ്‌ളം പരവാലെ ഇരുപത്തിയൊന്‍പതാമത് ടേക്ക് പോണ പോലും പരവാലെ..' എന്നാണ്.


Click it and Unblock the Notifications











