വിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നെങ്കിൽ ജീവിതം മാറിയേനെ, ഭാരതിയെ താലികെട്ടാൻ കഴിഞ്ഞതിൽ അഹങ്കരിക്കുന്നു!
വിദ്യാർത്ഥിയായിരിക്കെ അനാവരണത്തിൽ നായകനായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറിയ നടനായിരുന്നു സത്താർ. പിന്നീട് 250 ഓളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. മലയാളം ഉൾപ്പടെ മൂന്ന് ഭാഷകളിൽ മികച്ച നടനെന്ന ഖ്യാതി നേടി. പഠനകാലത്ത് കലോത്സവങ്ങളിൽ സകല ഇനങ്ങൾക്കും പേരുകൊടുത്ത് മത്സരിച്ച സത്താർ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ഒരു ജോലിക്ക് ശ്രമിക്കുകയായിരുന്നു. അക്കാലത്താണ് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പത്രപരസ്യം കണ്ട് അപേക്ഷ അയച്ചതും അനാവരണത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി ജയഭാരതിയെയാണ് സത്താർ ജീവിതസഖിയാക്കിയത്. നായിക നിരയിൽ കത്തിനിൽക്കുമ്പോഴാണ് സത്താറുമായി നടി അടുപ്പത്തിലാകുന്നത്. കെ. നാരായണന്റെ ബീന എന്ന സിനിമയുടെ ചിത്രീകരണ വേളകളിൽ മൊട്ടിട്ട ആ പ്രണയം വിവാഹത്തിൽ എത്തിച്ചേർന്നു.

ഇരുവരുടേയും പ്രണയവും വിവാഹവും സിനിമാ മേഖലയിലുള്ളവരേയും ആരാധകരേയും ഒരുപോലെ അക്കാലത്ത് അത്ഭുതപ്പെടുത്തി. 1979ൽ ആയിരുന്നു വിവാഹം. എന്നാൽ 2019ൽ പൊരുത്തക്കേടുകളാൽ ഇരുവരും വേർപിരിഞ്ഞു. ഇരുവർക്കും കൃഷ് ജെ സത്താർ എന്നൊരു മകനുണ്ട്. മകന്റെ ജനനത്തോടെയാണ് ഇരുവരും വഴി പിരിഞ്ഞത്. വിവാഹജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് ഒരിക്കൽ സത്താർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.
വിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നെങ്കിൽ തന്റേയും ജയഭാരതിയുടേയും ജീവിതം മാറിയേനെയെന്നാണ് സത്താർ മുമ്പൊരിക്കൽ അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എനിക്ക് പറഞ്ഞ് വെച്ചിരുന്ന പെണ്ണായിരുന്നു. അതുകൊണ്ട് എനിക്ക് കെട്ടേണ്ടി വന്നു. പണ്ടുള്ളവർ പറയുന്നത് പോലെ വീട് കെട്ടുന്നതും കല്യാണം നടക്കുന്നതുമെല്ലാം സ്വർഗത്തിൽ നിന്നും നിശ്ചയിക്കുന്നതാണ്.
അതിനെ നമ്മൾ സ്വീകരിച്ചെ പറ്റൂ. അതിന്റെ പേരിൽ നമ്മൾ വിഷമിക്കുന്നത് എന്തിനാണ്. ആ ബന്ധം ശരിയായി പോയില്ല എന്നത് ചിലപ്പോൾ നമ്മുടെ കുഴപ്പമാകും അല്ലെങ്കിൽ നമ്മൾ രണ്ടുപേരുടേയും കുഴപ്പമാകും. അഡ്ജസ്റ്റ് ചെയ്ത് പോകാവുന്നതേയുള്ളു ജീവിതം. രണ്ട് കൈയ്യും കൂടി അടിച്ചാൽ അല്ലേ ഒച്ച കേൾക്കുകയുള്ളു. എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തുകൂടാ. അത് മനുഷ്യന്റെ അഹങ്കാരമാണ്.
ആളികത്തിയാൽ എല്ലായിടത്തും തീ പടർന്ന് പിടിക്കും. കുറച്ച് തണുപ്പിച്ച് വെള്ളമൊഴിച്ച് നിർത്തണം. ഒന്നും ഊതി കത്തിക്കരുത്. ലാഘവത്തോടെ എടുക്കണം. ഭാരതിയെ ഞാൻ വിളിക്കാറുണ്ട്, ഭാരതി എന്നേയും വിളിക്കാറുണ്ട്. ഞങ്ങൾ ഇടയ്ക്കിടെ കാണാറുണ്ട് ഒന്നിച്ച് ജീവിക്കുന്നുവെന്നത് വ്യത്യസ്തമായ ഒരു കാര്യമല്ലേ. പിന്നെ എല്ലാവരും സുഖമായി ജീവിക്കുന്നുവെന്ന് തറപ്പിച്ച് നമുക്ക് പറയാനാവില്ല.

ചിലർ ഭയം കാരണം അഡ്ജസ്റ്റ് ചെയ്യും. വിട്ടുവീഴ്ച ചെയ്ത് സുഖകരമായി മുന്നോട്ട് പോകണം എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് ഒരു കുട്ടിയൊക്കെ ആയി കഴിയുമ്പോൾ. കുട്ടിയെ കുറിച്ചെങ്കിലും നമ്മൾ ഓർക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഞങ്ങളൊക്കെ അനുഭവത്തിൽ നിന്നും പഠിച്ചു. ഞാൻ വിവാഹം കഴിക്കുമ്പോൾ ഭാരതി സൂപ്പർ ആർട്ടിസ്റ്റായിരുന്നു.
ഭാരതിയുടെ കഴുത്തി മിന്നുകെട്ടുക എന്നത് അന്ന് ആർക്കും ആലോചിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. അതിന് സാധിച്ചതിൽ ഞാൻ അഹങ്കരിക്കുന്നു. അത് പിന്നീട് എവിടെ എത്തി എന്നത് വ്യത്യസ്തമായ കാര്യമാണ്. ഒരു പക്ഷെ എന്റെ കയ്യിൽ ഇരുപ്പ് ആയിരിക്കാം. അല്ലെങ്കിൽ ഭാരതിയുടെ പ്രശ്നം ആയിരിക്കാം. എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തില്ലെന്നത് സ്വയം ചോദിക്കേണ്ട കാര്യമാണ്.
എടുത്ത് ചാടി തീരുമാനം എടുക്കരുത്. അഡ്ജസ്റ്റ്മെന്റ് ആവശ്യമാണെന്നും സത്താർ പറയുന്നു. കരൾ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിക്കെ 2019ൽ സത്താർ അന്തരിച്ചു. സിനിമയിൽ മാത്രമല്ല ടിവി സീരിയലുകളിലും സത്താർ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











