മനസിൽ തട്ടി പറയൂ; പൊതുവേദിയിൽ വെച്ച് സാമന്തയോട് പ്രണയം പറഞ്ഞ നാഗചൈതന്യ, അന്ന് നടി നൽകിയ മറുപടി!

മുപ്പത്തിയെട്ട് വർഷത്തെ ജീവിതത്തിനിടയിൽ നടി സാമന്ത നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്ന് പോയിട്ടുണ്ട്. ഒരു പരിധിവരെ പ്രേക്ഷകരും നടിക്കൊപ്പം പ്രതിസന്ധികളിൽ ഒപ്പം യാത്ര ചെയ്തു. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് സാമന്ത സിനിമയിലേക്ക് എത്തുന്നത്. ഇന്ന് കാണുന്ന സ്റ്റാർഡവും പണവുമെല്ലാം പതിനഞ്ച് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ്.

എല്ലാ താരങ്ങളുടേയും എന്നതുപോലെ സാമന്തയുടെ വ്യക്തി ജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏറെ വിവാ​ദം സ‍ൃഷ്ടിച്ചതും നടിയെ മാനസീകമായും ശാരീരികമായും ബാധിച്ചതും നാഗ ചൈതന്യയുമൊത്തുള്ള വിവാഹവും കുടുംബജീവിതവും പിന്നീടുണ്ടായ വിവാഹമോചനവും എല്ലാമാണ്. സാമന്ത-നാ​ഗചൈതന്യ വിവാഹമോചനം ജനങ്ങൾക്കിടയിൽ ചൂടേറിയ ചർച്ച വിഷയമായി മാറിയിരുന്നു.

Naga Chaitanya Samantha
Photo Credit: Naga Chaitanya / Samantha

ഏകദേശം ഏഴ് വർഷത്തോളം പ്രണയിച്ചശേഷമാണ് കുടുംബത്തിന്റെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. വിവാഹശേഷം നാല് വർഷം ഇരുവരും ഒരുമിച്ച് താമസിച്ചു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾ കാരണം വേർപിരിഞ്ഞു. 2021ലാണ് ഇരുവരുടേയും വിവാഹമോചനം സംഭവിച്ചത്. തുടർന്നുള്ള കുറച്ച് വർഷങ്ങൾ ഇരുവരും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചത്.

അക്കാലയളവിൽ സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ വിമർശിച്ചത് സാമന്തയെ ആയിരുന്നു. ഡിവോഴ്സിന് കാരണക്കാരി സാമന്തയാണെന്നും നടി വലിയൊരു തുക നാ​ഗചൈതന്യയിൽ നിന്നും ജീവനാംശമായി കൈപറ്റിയെന്നുമെല്ലാം പ്രചരിച്ചിരുന്നു. സോഷ്യൽമീഡിയ വഴിയുള്ള അധിക്ഷേപം പരിധി വിട്ടപ്പോൾ നടി നിയമപരമായി നീങ്ങി. കഴിഞ്ഞ വർഷം നാഗചൈതന്യ രണ്ടാമതും വിവാഹിതനായി.

നടി ശോഭിത ധൂലിപാലയാണ് ഇപ്പോൾ നടന്റെ സഹധർമ്മിണി. അതേസമയം സാമന്ത സിം​ഗിൾ ലൈഫ് തുടരുകയാണ്. കരിയറിനാണ് നടി ഏറെയും പ്രാധാന്യം കൊടുക്കുന്നത്. നടി എടുക്കുന്ന ഓരോ ചുവടും പ്രേക്ഷകർ ഉറ്റുനോക്കുകയാണ്. താരം രണ്ടാമതും വിവാഹം കഴിക്കുമോ? എന്നുള്ള ചോദ്യങ്ങളും ആരാധകർക്കുണ്ട്. ഇപ്പോഴിതാ നാഗചൈതന്യയുടേയും സാമന്തയുടേയും ഡേറ്റിങ് എറയുടെ തുടക്കകാലത്തെ ഒരു വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

ടിഎഫ്പിസി എന്ന യുട്യൂബ് ചാനലിന് നൽകിയ ഒരു പഴയ അഭിമുഖത്തിൽ പരസ്യമായി സാമന്തയോട് നാഗചൈതന്യ പ്രണയാഭ്യർത്ഥന നടത്തുന്നത് കാണാം. ഇരുവരും വേർപിരിയുന്നുവെന്ന് റൂമറുകൾ പടർന്ന് തുടങ്ങിയ സമയത്ത് കേൾക്കുന്ന വാർത്തകൾ ​ഗോസിപ്പ് മാത്രമാകണേയെന്ന് പ്രാർത്ഥിച്ച ആരാധകരാണ് ഏറെയും.

Naga Chaitanya Samantha
Photo Credit: Naga Chaitanya / Samantha

വിവാഹമോചനം നടന്നശേഷവും ഇരുവരും വീണ്ടും ഒരുമിക്കുമെന്ന് പ്രത്യാശിച്ച പ്രേക്ഷകർ വരെയുണ്ട്. പക്ഷെ അതൊന്നും സംഭവിച്ചില്ല. അവതാരകന്റെ ആവശ്യപ്രകാരമാണ് ​നാ​ഗചൈതന്യ സാമന്തയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഐ ലവ് യു സാം എന്ന് പറയാനാണ് അവതാരകൻ ആവശ്യപ്പെട്ടത്. എന്നാൽ ആദ്യം നാ​ഗചൈതന്യ പറഞ്ഞ രീതി സാമന്തയ്ക്ക് ഇഷ്ടപ്പെട്ടില്ല. താൻ ഇത് വിശ്വസിക്കില്ലെന്നും മനസിൽ തട്ടി പറയൂ എന്നുമാണ് സാമന്ത പറഞ്ഞത്.

നടിയുടെ ആവശ്യപ്രകാരം നാ​ഗചൈതന്യ വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. അത് സാമന്തയ്ക്കും ബോധിച്ചു. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച യേ മായു ചേസാവേയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. അന്ന് ഇരുവരും തങ്ങൾ യഥാർത്ഥത്തിൽ പ്രണയത്തിലാണെന്നത് പരസ്യപ്പെടുത്തിയിരുന്നില്ല.

ചൈതന്യയുമായി പ്രണയത്തിലായിരിക്കെ സാമന്ത അവരുടെ പ്രണയം അടയാളപ്പെടുത്താൻ മൂന്ന് ടാറ്റൂകൾ ചെയ്തിരുന്നു. അതിലൊന്ന് അവരുടെ ആദ്യ ചിത്രമായ യേ മായു ചെസാവെയെ സൂചിപ്പിക്കുന്ന 'YMC' എന്ന അക്ഷരങ്ങൾ അടങ്ങിയ ടാറ്റു ആയിരുന്നു. വിവാഹമോചനത്തിനുശേഷം ഈ ടാറ്റു സാമന്തയുടെ ശരീരത്തിൽ നിന്നും അപ്രത്യക്ഷമായി. ഡിവോഴ്സിനുശേഷം നടി അത് നീക്കം ചെയ്തു. പ്രണയകാലത്ത് ആവേശത്തിന്റെ പുറത്ത് ടാറ്റൂ ചെയ്തതിൽ പിന്നീട് നിരാശ തോന്നിയെന്നും ആരും താൻ ചെയ്തതുപോലുള്ള മണ്ടത്തരങ്ങൾ ആവർത്തിക്കരുതെന്നും നടി പിന്നീട് പറയുകയുണ്ടായി.

More from Filmibeat

Read more about: naga chaitanya samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X