'അപകടത്തോടെ കിടപ്പിലായി, തലയിൽ പതിനെട്ട് സ്റ്റിച്ചുണ്ടായിരുന്നു, മമ്മിയും ഡാഡിയും ഉറങ്ങാതെ പ്രാർത്ഥിച്ചു'

പേളി മാണി എന്നാൽ ആരാധകർക്ക് പോസിറ്റിവിറ്റിയാണ്. ഹേറ്റേഴ്സ് തീരെ ഇല്ലാത്ത അവതാരകരുടെ പട്ടികയിലാണ് പേളിക്കും സ്ഥാനം. വിവാഹശേഷം താരത്തിനുള്ള ആരാധകരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചുവെന്നതാണ് സത്യം. എപ്പോഴും ചിരിയും കളിയും തമാശയുമെല്ലാമായി ലൈം ലൈറ്റിൽ നിറഞ്ഞ് നിൽക്കുന്ന പേളി ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. ഇന്ന് രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ പേളി ഒരു കാലത്ത് വാഹനങ്ങളോട് കമ്പമുള്ള ആളായിരുന്നു.

ബൈക്ക് അടക്കം പേളി അനായാസമായി കൈകാര്യം ചെയ്യും. ഡിഫോർ ഡാൻസിലൂടെയാണ് പേളി ആരാധകരെ നേടിയെടുത്തതെങ്കിലും ബൈക്കർ ഗേളായിട്ടാണ് കേരളക്കരയുടെ മനസ് പേളി കവർന്നെടുത്തത്. മൂത്തമകൾ നിലയുടെ വരവിനുശേഷം ഒരിക്കൽ ഭർത്താവ് ശ്രീനിഷ് ഒരു ആഢംബര ബൈക്ക് പേളിക്ക് സമ്മാനമായി നൽകിയിരുന്നു.

Pearle Maaney
Photo Credit: https://www.instagram.com/pearlemaany

ഇപ്പോൾ പേളിയുടെ ​​ഗ്യാരേജിൽ ഔഡി കാർ അടക്കം നിരവധി ആഢംബര വാഹനങ്ങളുണ്ട്. എന്തുകാര്യമായാലും വളരെ തമാശ രീതിയിൽ അവതരിപ്പിക്കുന്ന പേളി ഒരിക്കൽ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ​ഗുരുതരമായ വാഹനാപകടത്തെ തുടർന്ന് പേളി ഏറെനാൾ കിടപ്പിലായിരുന്നു. ഒരിക്കൽ നിറകണ്ണുകളോടെയാണ് ഡിഫോർ ഡാൻസ് വേദിയിൽ വെച്ച് തന്റെ അപകടത്തെ കുറിച്ചും അതിനുശേഷമുള്ള തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്നും പേളി തുറന്ന് പറഞ്ഞത്.

ആ അപകടത്തെ തിരിച്ചറിവുകളുടെ സമയമായാണ് പേളി കണക്കാക്കുന്നത്. ഡി ഫോർ ഡാൻസ് വേദിയിൽ മത്സരാർത്ഥികളിൽ ഒരാളുടെ പ്രകടനം കണ്ട് പേളി വളരെ ഇമോഷണലായി. അന്നയായിരുന്നു അന്ന് പെർഫോം ചെയ്തത്. ആ ആക്ട് കണ്ടപ്പോൾ തനിക്ക് തന്റെ അമ്മയെ ഓർമ വന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പേളി സംസാരിച്ച് തുടങ്ങുന്നത്.

അന്നയുടെ ആക്ട് കണ്ടപ്പോൾ പെട്ടന്ന് എനിക്ക് എന്റെ മമ്മിയെ ഓർമ വന്നു. 2012ൽ എനിക്ക് ഒരു സീരിയസ് കാർ ആക്സിഡന്റ് സംഭവിച്ചിരുന്നു. ആ അപകടത്തെ തുടർന്ന് കുറേനാൾ ഞാൻ കിടപ്പിലായിരുന്നു. ബാത്ത് റൂമിൽ പോലും ഒറ്റയ്ക്ക് പോകാനുള്ള ശേഷിയുണ്ടായിരുന്നില്ല. പതിനെട്ട് സ്റ്റിച്ച് എന്റെ തലയിലുണ്ടായിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ അഹങ്കാരമുണ്ടായിരുന്ന സമയത്താണ് കാർ അപകടം സംഭവിച്ചത്.

മമ്മിയും ഡാഡിയും ഒന്നും പറയുന്നത് അനുസരിക്കാതെ എല്ലാത്തിനോടും റിബലായിരുന്നു ‍ഞാൻ. എനിക്ക് അപകടം സംഭവിച്ചശേഷം ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ മമ്മിയും ഡാഡിയുമെല്ലാം ഉറങ്ങാതെ എനിക്കൊപ്പമായിരുന്നു. ഒരു ദിവസം രാത്രി മൂന്ന് മണിക്ക് ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ കണ്ടത് മമ്മിയും ഡാഡിയും എന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരുന്ന് കയ്യിൽ കുരിശും പിടിച്ച് പ്രാർത്ഥിക്കുന്നതാണ്.

pearle maaney
Photo Credit: https://www.instagram.com/pearlemaany

അതുകൊണ്ട് തന്നെ മമ്മിയോടും ഡാഡിയോടും ഞാൻ വലിയൊരു നന്ദി പറയുന്നു എന്നാണ് പേളി അന്ന് പറഞ്ഞത്. യുട്യൂബ് ചാനലിൽ സജീവമായശേഷവും ഒരിക്കൽ പേളി മാണി അപകടത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ അപകടത്തിനുശേഷം താൻ ഒഴിവാക്കി എന്നാണ് പേളി പറഞ്ഞത്. 2012 ഡിസംബർ 26ന് രാത്രിയായിരുന്നു പേളി മാണിക്ക് കാർ അപകടം സംഭവിച്ചത്.

പുതിയ വെർണ കാറിൽ ക്രസ്തുമസ് സെലിബ്രേഷൻ കഴിഞ്ഞ് തിരികെ വരികയായിരുന്നു പേളി. വരുന്നവഴി നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ കാർ ചെന്നിടിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു. അന്ന് പേളി ആങ്കറിങ് മേഖലയിൽ ചുവടുറപ്പിച്ച് വരുന്ന സമയമായിരുന്നു. അപകടത്തിനുശേഷം ജീവിത രീതിയാകെ മാറ്റി താരം.

ഇന്ന് ഏറ്റവും താരമൂല്യമുള്ള അവതാരകരിൽ ഒരാളാണ് പേളി. അപകടത്തിനുശേഷം ഉണ്ടായ ഭയം കൊണ്ടാകാം. ലോങ് ജേണിക്ക് പുറപ്പെടുമ്പോഴെല്ലാം ഭർത്താവ് ശ്രീനിഷാണ് ഡ്രൈവ് ചെയ്യാറുള്ളത്. അധികം വാ​ഹനം നിരത്തിലില്ലെങ്കിൽ മാത്രമെ പേളി ഡ്രൈവ് ചെയ്യാറുള്ളു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X