ഞാൻ അഭിനയം നിർത്താം നീ അഭിനയിച്ചോളൂവെന്ന് സംയുക്തയോട് പറഞ്ഞു; നടി സിനിമ വിട്ടതിനെ കുറിച്ച് ബിജു പറഞ്ഞത്!

നാല് വർഷം കൊണ്ട് പതിനെട്ട് സിനിമകളിൽ നായിക. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, രണ്ട് ഫിലിം ഫെയർ പുരസ്കാരം... കൂടാതെ മറ്റ് നിരവധി പുരസ്കാരങ്ങളും. ചുരുങ്ങിയ കാലയളവിൽ സംയുക്ത വർമ മലയാള സിനിമയിൽ നിന്നും കൈപിടിയിലാക്കിയ നേട്ടങ്ങളാണിത്. തുടർന്നും അഭിനയിച്ചിരുന്നുവെങ്കിലെന്ന് സംയുക്തയുടെ കാര്യത്തിൽ മലയാളികൾ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ വിവാ​ഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി പിന്നീട് തിരിച്ചെത്തിയതേയില്ല. കുടുംബജീവിതവും യോ​ഗയും മറ്റുമായി സംതൃപ്തി നിറഞ്ഞ ജീവിതം നയിക്കുകയാണ് നടി.

ഒരു കാലത്ത് വിവാഹത്തോടെ അഭിനയം നിർത്തുക എന്നത് മലയാള സിനിമയിലെ നായികമാർക്കിടയിൽ ഒരു ട്രെന്റായിരുന്നു. സംയുക്ത അഭിനയം അവസാനിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ പഴികൾ കേട്ടത് ബിജു മേനോനാണ്. മാത്രമല്ല മാധ്യമങ്ങൾ നിരന്തരമായി അടുത്ത കാലം വരെ സംയുക്ത അഭിനയത്തിലേക്ക് തിരികെ വരാത്തതിനെ കുറിച്ച് ബിജുവിനോട് ചോ​ദിക്കുമായിരുന്നു.

Samyuktha Varma biju menon

ഉത്തരം പറഞ്ഞ് ബിജു മേനോനും തളർന്നു. എന്നാൽ നടി സോഷ്യൽ‌മീഡിയയിൽ ആക്ടീവായ ശേഷം ആരാധകരും മാധ്യമങ്ങളും ആ ചോദ്യം ചോദിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ പുതുമോടിയിൽ സംയുക്തയും ബിജു മേനോനും കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത തുടർന്നും അഭിനയിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. ആ പഴയ അഭിമുഖം ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സംയുക്ത അഭിനയത്തിൽ തുടരുമോയെന്ന ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞത് ബിജു മേനോനാണ്. ഞാനും സംയുക്തയും അഭിനയിക്കാൻ പോകുന്നു... രണ്ടുപേരും രണ്ട് ലൊക്കേഷനിലായിരിക്കും രണ്ട് സമയത്തായിരിക്കും. ഞാൻ എന്റെ വർക്ക് കഴിഞ്ഞ് വരുമ്പോൾ സംയുക്ത ചിലപ്പോൾ ലൊക്കേഷനിലാവും.

സംയുക്ത വരുമ്പോൾ ഞാൻ ചിലപ്പോൾ ലൊക്കേഷനിലാകും അല്ലെങ്കിൽ ഡബ്ബിങിന് പോയിട്ടുണ്ടാകും. വിവാഹത്തിന്റെ ഉദ്ദേശം തന്നെ പരസ്പരം ഒരു ലൈഫ് ഷെയർ ചെയ്യുക എന്നതല്ലേ. ആ അവസരങ്ങൾ നമുക്ക് കുറയും. ഒരുമിച്ചുള്ള ഞങ്ങളുടെ ജീവിതം ഭയങ്കരമായി കുറയും. വല്ലപ്പോഴും മാത്രം പരസ്പരം കാണുന്ന അവസ്ഥ വരും. അതുകൊണ്ടാണ് കുറച്ച് നാളത്തേക്ക് ഇനി അഭിനയിക്കില്ലെന്ന തീരുമാനത്തിലേക്ക് സംയുക്ത എത്തിയത്.

ഞാൻ അഭിനയിക്കാതിരിക്കാം നീ അഭിനയിച്ചോളാൻ സംയുക്തയോട് ഞാൻ പറഞ്ഞിരുന്നു. കാരണം അഭിനയം എനിക്ക് വലിയ ടെൻഷനുള്ള പണിയാണെന്നാണ് ബിജു മേനോൻ പറഞ്ഞത്. പിന്നീട് സംയുക്തയും സിനിമ വിടുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി. ഈ ഫീൽഡിൽ വന്ന സമയത്ത് ഞാനും വിചാരിച്ചിരുന്നു ടാലന്റഡായ നടിമാരൊക്കെ എന്തിനാണ് അഭിനയം നിർത്തിപോകുന്നതെന്ന്.

Samyuktha Varma biju menon

അവർ അഭിനയം നിർത്തി പോകുന്നത് കാണുമ്പോൾ എനിക്കും വിഷമം തോന്നിയിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞ് സീരിയസായി ചിന്തിച്ച് നോക്കുമ്പോഴാണ് കാര്യങ്ങൾ മനസിലാവുക. സിനിമയിലുള്ളവർക്ക് മനസിലാകും ബ്രേക്ക് എടുക്കുന്നതിന് പിന്നിലെ കാരണം. ഇനി ഒരിക്കലും അഭിനയിക്കില്ലെന്ന് ഞാൻ പറയില്ല. കാരണം എനിക്ക് പേടിയാണ്.

ഞാൻ പ്ലാൻ ചെയ്ത പോലെയല്ല എന്റെ ലൈഫ് പോകുന്നതെന്നാണ് സംയുക്ത പറഞ്ഞത്. ബിജു മേനോനെ 2002ലാണ് സംയുക്ത വർമ വിവാ​ഹം ചെയ്തത്. ഇരുവരും ഇപ്പോൾ ഒരു ആൺകുഞ്ഞിന്റെ മാതാപിതാക്കളാണ്. തൃശൂർ സ്വദേശിയായ സംയുക്ത തൃശൂർ കേരള വർമ കോളേജിൽ പഠിക്കുമ്പോഴാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

സംയുക്ത സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ മലയാളത്തിൽ തിരക്കുള്ള നടനായിരുന്നു ബിജു മേനോൻ. കഴിഞ്ഞ വർഷം താരദമ്പതികൾ ഇരുപതാം വിവാ​ഹ വാർഷികം ആഘോഷിച്ചിരുന്നു. ബിജു മേനോൻ ഇപ്പോഴും മലയാളത്തിൽ ഡിമാന്റുള്ള നടനാണ്.

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X