'ആദ്യമൊന്നും ഒട്ടും കംഫേർട്ടായിരുന്നില്ല, ഞാൻ അദ്ദേഹത്തിന്റെ ഷോൾഡറിൽ മൂക്ക് ചീറ്റിയെന്നാണ് ലാലു കരുതുന്നത്'

തെന്നിന്ത്യൻ സിനിമാലോകത്ത് ഒട്ടനവധി മികച്ച വേഷങ്ങളിലൂടെ കഴിവ് തെളിയിച്ച നടിയാണ് ശോഭന. 1980-1990 കാലയളവിലാണ് തെന്നിന്ത്യൻ സിനിമാലോകത്ത് ശോഭന ചന്ദ്രകുമാർ പിള്ള എന്ന ശോഭന നിരവധി സിനിമകളുടെ ഭാഗമായത്. തമിഴിൽ തുടങ്ങി പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും വരെ നിരവധി സിനിമകളിൽ ശോഭന അഭിനയിക്കുകയുണ്ടായി.

1970 മാർച്ച് 21ന് താരം തിരുവനന്തപുരത്താണ് ജനിച്ചത്. 1980ൽ തമിഴിൽ അരങ്ങേറിയ ശോഭന 1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്രമേനോൻ്റെ നായികയായി മലയാള സിനിമയിൽ എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ശോഭനയെ പിന്നീട് ഒരുപിടി നല്ല വേഷങ്ങൾ തേടിയെത്തി.

Shobana  Mohanlal

മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ചുരുങ്ങിയ സമയം കൊണ്ട് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു താരം. പതിനാലാം വയസിൽ തന്‍റെ സിനിമയിൽ നായികയായെത്തിയ ശോഭനയെ ചോക്ലേറ്റ‌് കൊടുത്താണ് സെറ്റിൽ പിടിച്ചിരുത്തിയതെന്ന് മുമ്പൊരു അഭിമുഖത്തിൽ ബാലചന്ദ്രമേനോൻ പറ‍ഞ്ഞിട്ടുണ്ട്. അഭിനയ ലോകത്ത് ശ്രദ്ധേയരായ മമ്മൂട്ടി, രജിനികാന്ത്, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി ശോഭന തിളങ്ങിയിട്ടുണ്ട്.

യാത്രയിലെ തുളസി, ചിലമ്പിലെ അംബിക, ഇന്നലെയിലെ മായ, കളിക്കളത്തിലെ ആനി, പപ്പയുടെ സ്വന്തം അപ്പൂസിലെ ഭാമ, മണിച്ചിത്രതാവിിലെ ഗംഗ, തേന്മാവിൻ കൊമ്പത്തിലെ കാര്‍ത്തുമ്പി, മിന്നാരത്തിലെ നീന, മാനത്തെ വെള്ളിത്തേരിലെ മെർലിൻ, ഹിറ്റ്‍ലറിലെ ഗൗരി, തിരയിലെ ഡോ. രോഹിണിയൊക്കെ ശോഭന അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായിക വേഷം ശോഭന ചെയ്തിട്ടുണ്ടെങ്കിലും മലയാളികൾ ലാലേട്ടനൊപ്പം ശോഭനയെ കാണുന്നകാണ് ഏറെ ഇഷ്ടം. ഇന്നും മോഹൻലാൽ‌-ശോഭന ജോഡിയോട് കിടിപിടിക്കുന്ന മറ്റൊരു ജോഡി മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ആരാധകർ പറയാറുള്ളത്. ഒരു കാലത്ത് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വരെ ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ മുമ്പൊരു അഭിമുഖത്തിൽ മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കിട്ട ശോഭനയുടെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിനുള്ള ഒരു തെറ്റിദ്ധാരണ മാറ്റാൻ നാൽപ്പത് വർഷമായി താൻ ശ്രമിക്കുകയാണെന്നും എന്നാൽ ഇതുവരെയും അത് നടന്നിട്ടില്ലെന്നുമാണ് ശോഭന നടി സുഹാസിനിയുമായുള്ള അഭിമുഖത്തിനിടെ പറഞ്ഞത്. അമ്പതോളം സിനിമകളിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

Shobana  Mohanlal

'മോഹൻലാലും ഞാനും ഒരേ എയ്ജ് ​ഗ്രൂപ്പിലുള്ളവരെ പോലെയായിരുന്നു. ആദ്യകാലങ്ങളിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും കുട്ടികളാണ്. അതുകൊണ്ട് തന്നെ ആദ്യമൊന്നും ഒരുമിച്ചുള്ള അഭിനയം ഒട്ടും കംഫേർട്ടായിരുന്നില്ല. ഞാൻ എപ്പോഴും നോക്കി പേടിപ്പിക്കുന്ന മുഖഭാവത്തോടെയാണ് ഇരുന്നിരുന്നത് ആ സമയങ്ങളിൽ. എന്റെ ഭാവം കണ്ട് അദ്ദേഹവും കൺഫ്യൂഷനിലാകും. പിന്നെ ഒരു ഘട്ടം എത്തിയപ്പോൾ അതെല്ലാം മാറി.'

'കെട്ടിപിടിക്കുന്ന സീനിൽ അഭിനയിച്ചശേഷം മോഹൻലാൽ എന്നോട് എപ്പോഴും പറയും ഞാൻ അദ്ദേഹത്തിന്റെ ഷോൾ‌ഡറിൽ മൂക്ക് ചീറ്റിയെന്നാണ് അദ്ദേഹം കരുതുന്നത്. അത് അങ്ങനെയല്ലെന്നും ​കണ്ണിലെ ​​ഗ്ലിസറിനാണ് ഷോൾഡറിൽ വീണതെന്നും ഞാൻ പറഞ്ഞു. പക്ഷെ അദ്ദേഹം സമ്മതിച്ചില്ല. കഴിഞ്ഞ നാൽപ്പത് വർഷമായി തിരുത്താൻ ശ്രമിക്കുകയാണ്.'

'പക്ഷെ എവിടെ വെച്ച് കണ്ടാലും ലാലു അത് പറഞ്ഞ് കളിയാക്കുമെന്ന്', ശോഭന ഓർമകൾ പങ്കിട്ട് പറയുന്നു. വർഷങ്ങൾക്കുശേഷം ശോഭനയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ സിനിമ അണിയറയിൽ പുരോ​ഗമിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. എല്‍ 360 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

Read more about: shobana mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X