കേട്ടറിഞ്ഞ മമ്മൂട്ടിയെ ആയിരുന്നില്ല താൻ കണ്ടറിഞ്ഞത്, മെഗസ്റ്റാറിനെ കുറിച്ച് വൺ സംവിധായകൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് ചിത്രത്തിൽ താരം എത്തുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമൊക്കെ ഏറെ ചർച്ചയായിരുന്നു. മാർച്ച് 7 ന് ചിത്രത്തിന്റെ പുതിയ ടീസർ പുറത്തെത്തുന്നുണ്ട്. ഇപ്പോഴിത കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ സന്തോഷ് വിശ്വനാഥ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

താൻ കേട്ടറിഞ്ഞ മമ്മൂട്ടിയെ ആയിരുന്നില്ല കണ്ടതെന്നാണ് സന്തോഷ് പറയുന്നത്. തനിയ്ക്ക് ഇതിന് മുൻപ് മമ്മൂക്കയെ പരിചയമൊന്നുമില്ല. അദ്ദേഹത്തിന്റെ സിനിമകളിലൊന്നും ഞാന്‍ വര്‍ക്കും ചെയ്തിട്ടില്ല. വണ്ണിന്റെ വണ്‍ ലൈൻ സ്റ്റോറിയുമായി പോകുമ്പോഴാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. സ്‌നേഹത്തോടെയും ആദരവോടെയുമാണ് എന്നോട് അദ്ദേഹം ഇടപെട്ടത്. കേട്ടറിഞ്ഞ മമ്മൂക്കയായിരുന്നില്ല കണ്ടറിഞ്ഞ മമ്മൂക്കയെന്ന് സന്തോഷ് പറയുന്നു.
മലയാളത്തിൽ ഇതാദ്യമായിട്ടാണ് മമ്മൂട്ടി മുഖ്യമന്ത്രി കഥാപാത്രവുമായി എത്തുന്നത്. കഴിഞ്ഞ വർഷം തെലുങ്കിൽ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ബയോപിക്കായ യാത്രയിൽ വൈഎസ് ആറായി എത്തിയിരുന്നു. മികച്ച അഭിപ്രഭായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. വൈഎസ് ആറായി എത്തി ഒരു വർഷം പിന്നീടുമ്പോഴാണ് കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് വണ്ണിൽ അണിനിരക്കുന്നത്. ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ നടി അഹാനയുടെ സഹോദരിയും നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുകയാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.


Click it and Unblock the Notifications