അര മണിക്കൂര്‍ വൈകിയാണ് എത്തിയത്, മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് സംവിധായകൻ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടിചിത്രമാണ് വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. ഇതാദ്യമായിട്ടാണ് മമ്മൂട്ടി മുഖ്യമന്ത്രി ഗെറ്റപ്പിൽ എത്തുന്നത്. ബോബി - സഞ്ജയിയുടെ തിരക്കഥയിൽ സന്തോഷ്‌ വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം റിലീസിനായി കാത്തിരിക്കുകയാണ്.

one- mammootty

ഇപ്പോഴിത ആദ്യമായി മമ്മൂട്ടിയെ കാണാന്‍ പോയ അനുഭവത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് സംവിധായകൻ സന്തോഷ്‌ വിശ്വനാഥ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ....

"വണ്‍ എന്ന സിനിമയുടെ കഥ പറയാന്‍ പോയത് മമ്മുക്കയുടെ വീട്ടിലാണ്. മമ്മുക്ക പറഞ്ഞ സമയത്തിനും അര മണിക്കൂര്‍ വൈകിയാണ് ഞാന്‍ അവിടെ എത്തിയത്. ആളുകള്‍ മമ്മുക്കയെക്കുറിച്ച് പറഞ്ഞു വച്ചിരിക്കുന്ന ഒരു രീതി ഉണ്ടല്ലോ, 'ചൂടനാണ്‌ പെട്ടെന്ന്‍ ദേഷ്യം വരുമെന്നൊക്കെ'. ആ അവസരത്തില്‍ ഞാന്‍ താമസിച്ചു അവിടെ എത്തിയാല്‍ മമ്മുക്ക എങ്ങനെ പ്രതികരിക്കും എന്ന ചിന്ത തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഒരു രാജാവിനെ പോലെ മമ്മുക്ക അവിടെ ഇരുപ്പുണ്ട്.‌

അടുത്തായി ബോബിയും സഞ്ജയുമുണ്ട്. ബോബി കഥ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാന്‍ അവിടെ ചെന്നതും ഒരു വീട്ടില്‍ ഒരു ഗസ്റ്റ് വന്നാല്‍ എങ്ങനെ പെരുമാറണോ അതെ രീതിയില്‍ തന്നെ മമ്മുക്ക എന്നോട് പെരുമാറി. മമ്മുക്ക ഹസ്തദാനം നല്‍കി എന്നെ സ്വീകരിച്ചു. അപ്പോള്‍ തന്നെ ഞാന്‍ പകുതി കൂളായി. പിന്നെ എനിക്കും അവരുടെ ചര്‍ച്ചയിലേക്ക് ഈസിയായി ഇറങ്ങിചെല്ലാന്‍ കഴിഞ്ഞു". സന്തോഷ്‌ വിശ്വനാഥ് പറയുന്നു.

വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്നും സന്തോഷ് വിശ്വനാഥ് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ഒരു പൊളിറ്റിക്കൽ സിനിമയാണെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയെ അനുകൂലിച്ച് ചെയ്ത സിനിമയല്ലെന്നും അഭിമുഖത്തിൽ വ്യക്തമാക്കി. മമ്മൂട്ടിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X