twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ കടയ്ക്കൽ ചന്ദ്രൻ ശരിക്കും ആരാണ്, വെളിപ്പെടുത്തലുമായി സന്തോഷ് വിശ്വനാഥ്

    |

    പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് വൺ. കേരളമുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് താരം ചിത്രത്തിലെത്തിയത്. വണ്ണിന്റെ പ്രഖ്യാപനം മുതൽ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയായിരുന്നു ആരാധകർ കാത്തിരുന്നത്. കാരണം മമ്മൂട്ടിയുടെ മുഖ്യമന്ത്രി ഗെറ്റപ്പാണ്. ഇതാദ്യമായിട്ടാണ് മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്നത്.

    സാരിയിലും മോഡേൺ വസ്ത്രത്തിലും ഗ്ലാമറസായി നടി പാർവതി നായർ

    കേരളം പോളിങ്ങ് ബൂത്തിലേയ്ക്ക് പേകാൻ തയ്യാറെടുക്കുമ്പോഴാണ് വൺ എന്ന ചിത്രവുമായി മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുൻപ് നിരവധി ആരോപണങ്ങൾ പ്രമേയവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. എന്നാൽ സിനിമ റിലീസ് ആയതോടെ അത് മാറിയിരിക്കുകയാണ്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ് വണ്ണിലൂടെ സംവിധായകൻ വരച്ചിടുന്നത്. ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ. ഇപ്പോഴിത യഥാർഥത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ കടയ്ക്കൽ ചന്ദ്രൻ ആരാണെന്ന് പറയുകയാണ് സംവിധായകൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    സാമ്യം

    കേരളം ഭരിച്ച മുഖ്യമന്ത്രിമാരുമായി യാതൊരുവിധ സാമ്യവും കടയ്ക്കൽ ചന്ദ്രന് ഇല്ലെന്നാണ് സംവിധായകൻ പറയുന്നത്. ട്രെയിലർ കണ്ടിട്ടാണ് ആളുകൾ അങ്ങനെ വിലയിരുത്തിയതെന്നാണ് സംവിധായകൻ പറയുന്നത്. കൂടാതെ ആരേയും മാത്യകയാക്കിയിട്ടില്ലെന്നും സംവിധായകൻ പറയുന്നു. നിലവിലെ ഒരു രാഷ്ട്രീയ നേതാവുമായും രാഷ്ട്രീയ പാർട്ടിയുമായും ഒരു സാമ്യവും സിനിമയിലെ വസ്തുതകൾക്ക് ഉണ്ടാകരുതെന്ന് ആദ്യം തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. മമ്മൂട്ടിയും അതിനു പൂർണ പിന്തുണ നൽകി. ചിത്രത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേരോ കൊടിയോ ഒന്നും അതുകൊണ്ടുതന്നെ ഉപയോഗിച്ചിട്ടില്ലെന്നും സംവിധായകൻ പറയുന്നു.,

    കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ചത്

    കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കടയ്ക്കൽ ചന്ദ്രൻ. രാഷ്ട്രീയ ഉള്ളുകളികളല്ല, ജനകീയമായൊരു പ്രശ്‌നമാണ് ചിത്രത്തിന്റെ പ്രമേയം. ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒരു കാര്യമാണു സിനിമ പറയുന്നത്. ഇതൊക്കെ ഇവിടെ നടക്കുമോ എന്ന് സിനിമ കണ്ടുകഴിഞ്ഞു ചോദ്യമുയരാം. എന്നാൽ, ഒരു 25 വർഷത്തിനിടയ്ക്ക് ഇവിടെ സംഭവിച്ചേക്കാവുന്ന കാര്യാമാണിത്. അതിലേക്കുള്ള ചർച്ചയ്ക്കു വേദിയൊരുക്കുകയാണ് വൺ എന്ന ചിത്രം.

    ഭരണപക്ഷം പ്രതിപക്ഷം

    ഒപ്പം സമീപകാലത്തു ശ്രദ്ധിക്കപ്പെട്ട ചില കാര്യങ്ങൾ ചർച്ചചെയ്തു പോകുന്നുണ്ട്. കഥാപാത്രത്തെ പ്രത്യയശാസ്ത്രപരമായി ഏതെങ്കിലും പക്ഷത്തു നിർത്താനല്ല ശ്രമിച്ചിരിക്കുന്നത്. ഭരണപക്ഷം, പ്രതിപക്ഷം എന്നു മാത്രമാണു വേർതിരിച്ചിരിക്കുന്നത്. പ്രതിപക്ഷത്തെ പ്രധാനിയായ മുരളി ഗോപിയുടെ കഥാപാത്രം മുൻ മുഖ്യമന്ത്രിയാണ്.

    കടയ്ക്കൽ ചന്ദ്രന്റെ രൂപം

    തിരക്കഥയിലെ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ മൂർത്തരൂപത്തിൽ ഡിസൈൻ ചെയ്തതു മമ്മൂക്ക തന്നെയാണ്. കഥാപാത്രത്തിന്റെ രൂപഭാവാദികൾ എങ്ങനെയൊക്കെ ആയിരിക്കണമെന്ന നിർദേശങ്ങളിൽ ഏറിയ പങ്കും അദ്ദേഹത്തിന്റേതു തന്നെ. മുൻപു ചെയ്ത രാഷ്ട്രീയ കഥാപാത്രങ്ങളുമായി സാമ്യം വരാതിരിക്കാൻ മമ്മൂക്കയെടുത്ത മുൻകരുതലായിരുന്നു ആ പ്ലാനിങ്.. ഇതിന് മുൻപ് രാഷ്ട്രീയ ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് മലയാളത്തിൽ ഒരു മുഖ്യമന്ത്രി വേഷം ചെയ്യുന്നത്. തമിഴിൽ മക്കൾ ആട്ചി, തെലുങ്കിൽ യാത്ര എന്നീ പൊളിറ്റിക്കൽ ചിത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. വൺ ചെയ്യാമെന്നേറ്റ ശേഷമാണ് യാത്ര ചെയ്യുന്നത്. യാത്രയ്ക്ക് എന്റെ പ്രോജക്ടുമായി എന്തെങ്കിലും സാമ്യമുണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ അത് മറ്റൊരു ചിത്രമായിരുന്നു.

    English summary
    One Movie Director Santhosh Viswanatn About Orgin Of mammootty's Character Kadakakkal Chandren
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X