»   » ഒരു കഥയും രണ്ട് സംവിധായകരും അടികൂടുന്നത് കുഞ്ഞാലി മരക്കാര്‍ക്ക് വേണ്ടി മാത്രമല്ല! ഈ സിനിമകളുമുണ്ട്!!

ഒരു കഥയും രണ്ട് സംവിധായകരും അടികൂടുന്നത് കുഞ്ഞാലി മരക്കാര്‍ക്ക് വേണ്ടി മാത്രമല്ല! ഈ സിനിമകളുമുണ്ട്!!

Posted By:
Subscribe to Filmibeat Malayalam

കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കി മലയാളത്തില്‍ നിര്‍മ്മിക്കുന്ന രണ്ട് സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ പുറത്ത് വന്നിരുന്നു. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ സിനിമ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അതേ കഥയുമായി സന്തോഷ് ശിവനും മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മ്മിക്കുകയാണ്.

ഇതിഹാസ പുരുഷന്മാരുടെ ജീവിതകഥ പറയുന്ന സിനിമകള്‍ നിര്‍മ്മിക്കുന്നതിന് ഇതുപോലെ തന്നെ മുമ്പും തര്‍ക്കങ്ങള്‍ നടന്നിട്ടുണ്ട്. പ്രശസ്ത സിനിമാ നിര്‍മാതാക്കളായ ഭാരതിരാജയും ബാലയും ഒരു കഥ കൊണ്ട് രണ്ട് സിനിമ എടുക്കുന്നതിന് വേണ്ടി മത്സരിച്ചത് സിനിമാ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

കുഞ്ഞാലി മരക്കാര്‍

കോഴിക്കോട്ടെ സാമുതിരിയുടെ മുസ്ലിം പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരുടെ ജീവിതകഥ ആസ്പദമാക്കി സിനിമ വരുന്ന കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നതാണ്. മമ്മൂട്ടി നായകനാകുന്ന സിനിമയെ കുറിച്ച് മാത്രമായിരുന്നു കേട്ടിരുന്നതെങ്കില്‍ ഈ നവംബര്‍ ഒന്നിനായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലി മരക്കാര്‍ ആണെന്ന് പറഞ്ഞത്. പിന്നാലെ മമ്മൂട്ടി ചിത്രത്തില്‍ നിന്നും പോസ്റ്ററും ട്രെയിലറും പുറത്തിറക്കിയിരുന്നെങ്കിലും മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കാന്‍ എട്ട് മാസത്തെ സമയം കൊടുത്തിരിക്കുകയാണ് പ്രിയദര്‍ശന്‍. അതിനുള്ളില്‍ സിനിമ വന്നിട്ടില്ലെങ്കില്‍ താനും നിര്‍മ്മിക്കുമെന്നാണ് സംവിധായകന്റെ നിലപാട്.

ബോക്‌സിങ് ഇന്‍ നോര്‍ത്ത് മദ്രാസ്

സൂര്യയെ നായകനാക്കി പാ രഞ്ജിത്ത് ബോക്‌സിങ് പ്രമേയമാക്കി ഒരു സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിരുന്നു. അടുത്തിടെ ഡയറക്ടേഴ്‌സ് മദ്രാസ് എന്ന രീതിയില്‍ സിനിമ തുടങ്ങാനും ഉദ്ദേശിച്ചിരുന്നു. എന്നാല്‍ എഴുത്തുകാരനായ മിഞ്ചൂര്‍ ഗോപി 'ബോക്‌സേഴ്‌സ് സെറ്റില്‍ഡ് ഇന്‍ നോര്‍ത്ത് മദ്രാസ്'എന്നതില്‍ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

കുറ്റ്രൈാ പരമ്പരൈ

പ്രമുഖ സംവിധായകന്മാരായ ഭാരതിരാജയും ബാലയും തമ്മില്‍ തര്‍ക്കിച്ചിരുന്ന സിനിമയായിരുന്നു കുറ്റ്രാ പരമ്പരൈ. പത്താമ്പൊതാം നൂറ്റാണ്ടില്‍ ബ്രീട്ടിഷുകാരുടെ ക്രൂരകൃത്യങ്ങളുടെ കഥയുമായി വരുന്ന സിനിമ ചെയ്യുന്നതിന് ഇരു സംവിധായകരും ഒരുങ്ങിയിരുന്നു. സംവിധായകന്‍ ബാലയും സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. വേല രാമമൂര്‍ത്തിയുടെ പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഭാരതിരാജയുടെ സിനിമയുടെ പൂജ കഴിഞ്ഞിരിക്കുകയാണ്. ആര്യ അഥര്‍വ, അരവിന്ദ് സ്വാമി, വിശാല്‍ എന്നിവരായിരിക്കും ചിത്രത്തില്‍ അഭിനയിക്കുന്നത്.

ബാറ്റില്‍ ഓഫ് സാരഗ്രഹി


ഒരു കഥയുമായി രണ്ട് സിനിമകള്‍ക്ക് വേണ്ടിയുള്ള തര്‍ക്കമാണ് മുമ്പ് കണ്ടിരുന്നതെങ്കില്‍ ബാറ്റില്‍ ഓഫ് സാരഗ്രഹി ആസ്പദമാക്കി മൂന്ന് സിനിമകളായിരുന്നു ഉണ്ടായിരുന്നത്. 1897 ല്‍ 1000 ത്തോളം അംഗങ്ങളുള്ള സേനയോട് വെറും 36 ഇന്ത്യന്‍ സിക്ക് സൈനികര്‍ നടത്തിയ പോരാട്ടിത്തിന്റെ കഥയായിരുന്നു പറഞ്ഞിരുന്നത്. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, രണ്‍ദീപ് ഹൂഡ എന്നിവരെ നായകന്മാരാക്കി സിനിമ നിര്‍മ്മിക്കുന്നതിനായി മൂന്ന് പേരായിരുന്നു മുന്നോട്ട് വന്നിരുന്നത്.

English summary
One story, two directors; and the wait continues

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam