ഉണ്ട പോലെ തരംഗമായ മെഗാസ്റ്റാറിന്റെ ബ്ലോക്ക്ബസ്റ്റര്‍! അബ്രഹാമിന്റെ സന്തതികള്‍ ഇറങ്ങി ഒരു വര്‍ഷം

By Midhun Raj

Recommended Video

തരംഗമായ മെഗാസ്റ്റാറിന്റെ ബ്ലോക്ക്ബസ്റ്റര്‍

ഒരിടവേളയ്ക്കു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തിയ ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ തകര്‍ത്തോടികൊണ്ടിരിക്കുകയാണ്. മമ്മൂക്കയുടെ മികച്ച പോലീസ് വേഷങ്ങളിലൊന്നാണ് ചിത്രത്തിലേതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആരാധകര്‍ക്കൊപ്പം പ്രേക്ഷകരുടെയും പിന്തുണ കൊണ്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുന്നത്.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ഉണ്ട നേട്ടമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം മമ്മൂക്കയുടെ അബ്രഹാമിന്റെ സന്തതികളും ഇതേപോലെ തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. മമ്മൂക്കയുടെ കരിയറിലെ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായാണ് അബ്രഹാമിന്റെ സന്തതികള്‍ മാറിയിരുന്നത്. മെഗാസ്റ്റാര്‍ ചിത്രം പുറത്തിറങ്ങി ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

ബ്ലോക്ക് ബസ്റ്റര്‍ ചിത്രം

ബ്ലോക്ക് ബസ്റ്റര്‍ ചിത്രം

മലയാളത്തിന്റെ മെഗാസ്റ്റാറിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. കേരളത്തിനു പുറമെ വിദേശത്തും നിറഞ്ഞ സദസുകളിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. മെഗാസ്റ്റാറിന്റെ ഡെറിക്ക് എബ്രഹാം എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. നടന്റെ കരിയറില്‍ ഇറങ്ങിയ മികച്ചൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായും അബ്രഹാമിന്റെ സന്തതികള്‍ മാറിയിരുന്നു. തിയ്യേറ്ററുകളില്‍ തരംഗമായി മാറിയ സിനിമയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയ്‌ക്കൊപ്പം മികച്ച ബോക്‌സ് ഓഫീസ് കളക്ഷനും ലഭിച്ചിരുന്നു.

മമ്മൂക്കയുടെ പ്രകടനം തന്നെയാണ്

മമ്മൂക്കയുടെ പ്രകടനം തന്നെയാണ്

ഡെറിക്ക് അബ്രഹാമായുളള മമ്മൂക്കയുടെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂക്ക പോലീസ് റോളില്‍ എത്തിയ ചിത്രം കൂടിയായിരുന്നു. വര്‍ഷങ്ങളായി സിനിമകളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഹനീഫ് അദേനിയുടെ തിരക്കഥയിലായിരുന്നു സംവിധായകന്‍ ചിത്രം ഒരുക്കിയിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഹൗസ്ഫുള്‍ ഷോകളുമായിട്ടായിരുന്നു ചിത്രം മുന്നേറിയിരുന്നത്.

അന്‍സണ്‍ പോളിന്റെ പ്രകടനത്തിനും

അന്‍സണ്‍ പോളിന്റെ പ്രകടനത്തിനും

മമ്മൂക്കയ്‌ക്കൊപ്പം അന്‍സണ്‍ പോളിന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. മമ്മൂക്കയുടെ അനിയനായി കൈയ്യടി നേടിയ കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ നടനും എത്തിയിരുന്നത്. ഏട്ടനും അനിയനുമായി ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ ഇരുവരും നടത്തിയിരുന്നത്. ആന്‍സണു പുറമെ കനിഹ, സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.

നൂറിലധികം ദിവസങ്ങള്‍

നൂറിലധികം ദിവസങ്ങള്‍

നൂറിലധികം ദിവസങ്ങള്‍ തിയ്യേറ്ററുകളില്‍ പിന്നിട്ട ചിത്രം ലോകമൊട്ടാകെ 20000ത്തിലധികം ഷോകളും പൂര്‍ത്തിയാക്കിയിരുന്നു.കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളത്തിലെ രണ്ടാമത്തെ സിനിമയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കളക്ഷന്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ടിഎ്ല്‍ ജോര്‍ജ്ജ് ,ജോബി ജോര്‍ജ്ജ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

അബ്രഹാമിന്റെ സന്തതികള്‍ പോലെ ഉണ്ടയും

അബ്രഹാമിന്റെ സന്തതികള്‍ പോലെ ഉണ്ടയും

അബ്രഹാമിന്റെ സന്തതികള്‍ പുറത്തിറങ്ങി ഒരു വര്‍ഷമാകുന്ന വേളയിലാണ് മമ്മൂക്കയുടെ പുതിയ ചിത്രം ഉണ്ടയും തരംഗമാകുന്നത്. ഉണ്ടയിലും മമ്മൂക്ക പോലീസ് വേഷത്തിലാണ് എത്തുന്നതെന്നാണ് മറ്റൊരു പ്രത്യേകത. അബ്രഹാമിന്റെ സന്തതികള്‍ പോലെ തിയ്യേറ്ററുകളില്‍ വലിയ വിജയത്തിലേക്കാണ് സിനിമ കുതിക്കുന്നത്. ആരാധകര്‍ക്കൊപ്പം പ്രേക്ഷകരും സിനിമ ഏറ്റെടുത്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X