മധുരരാജ റിലീസ് ചെയ്ത് ഒരുവര്‍ഷം! മെഗാസ്റ്റാര്‍ തകര്‍ത്താടിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം

By Prashant V R

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും മധുരരാജ നേട്ടമുണ്ടാക്കിയിരുന്നു. മെഗാസ്റ്റാറിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായും സിനിമ മാറിയിരുന്നു.

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖ് ഒരുക്കിയ ചിത്രമായിരുന്നു മധുരരാജ. കഴിഞ്ഞ വര്‍ഷം വിഷു റിലീസായി എപ്രില്‍ 12നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മധുരരാജ റിലീസ് ചെയ്ത ഒരു വര്‍ഷം ആയിരിക്കുകയാണ്. മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് ആരാധകര്‍.

മധുരരാജ ആയുളള

മധുരരാജ ആയുളള മമ്മൂട്ടിയുടെ തിരിച്ചുവരവ് തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. പോക്കിരി രാജ പോലെ മധുരരാജയിലും മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഉണ്ടായിരുന്നു. മധുരരാജയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയത്. പോക്കിരിരാജ പുറത്തിറങ്ങി ഒമ്പത് വര്‍ഷത്തിന് ശേഷമായിരുന്നു രണ്ടാം ഭാഗവുമായി സംവിധായകന്‍ എത്തിയത്.

വിഷു റിലീസായി

വിഷു റിലീസായി എത്തിയ സിനിമ ആരാധകരും പ്രേക്ഷകരും തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ടിരുന്നു. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ നെല്‍സണ്‍ ഐപ്പായിരുന്നു നിര്‍മ്മിച്ചത്. നെടുമുടി വേണു, ജഗപതി ബാബു, സിദ്ധിഖ്, വിജയരാഘവന്‍, ജയ്, അനുശ്രീ, ഷംന കാസിം, അന്ന രാജന്‍,മഹിമാ നമ്പ്യാര്‍ തുടങ്ങിയവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. വമ്പന്‍ താരനിര അണിനിരന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയമായും മാറിയിരുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളില്‍ തരംഗമായി മാറിയ ചിത്രമായിരുന്നു മധുരരാജ. കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്ത സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയിരുന്നത്. ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന മാസ് എന്റര്‍ടെയ്നര്‍ ചിത്രം തന്നെയായിരുന്നു മധുരരാജ. അവധിക്കാല റിലീസായി ലൂസിഫറിന് പിന്നാലെയായിരുന്നു മധുരരാജയും റിലീസ് ചെയ്തിരുന്നത്.

എല്ലാവരും പ്രതീക്ഷിച്ചതു പോലെ

എല്ലാവരും പ്രതീക്ഷിച്ചതു പോലെ സിനിമ തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറുകയായിരുന്നു. കൂടാതെ പുലിമുരുകന് ശേഷം അടുത്ത നൂറ് കോടി ക്ലബില്‍ ഇടംപിടിക്കാനും വൈശാഖിന് സാധിച്ചു. മമ്മൂക്കയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായ മധുരരാജ ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. പോക്കിരിരാജയുടെ വന്‍ വിജയത്തിനു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു മധുരരാജ.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ തന്നെയായിരുന്നു മധുരരാജയുടെ രണ്ടാം ഭാഗം ഒരുങ്ങിയിരുന്നത്. ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചതു പോലെയുളള ഒരു പ്രകടനം മെഗാസ്റ്റാറില്‍ നിന്നുണ്ടായിരുന്നു. മധുരരാജയായി പഴയതു പോലെ ഗംഭീര പ്രകടനം തന്നെയായിരുന്നു മമ്മൂട്ടി കാഴ്ചവെച്ചിരുന്നത്. മെഗാസ്റ്റാറിന്റെ കോമഡിയും പഞ്ച് ഡയലോഗുകളും ആക്ഷന് രംഗങ്ങളും തന്നെയായിരുന്നു ഇത്തവണയും ശ്രദ്ധേയമായി മാറിയിരുന്നത്.

കേരളത്തിലും വിദേശത്തുമായി

കേരളത്തിലും വിദേശത്തുമായി വമ്പന്‍ റിലീസായിട്ട് തന്നെയാണ് മധുരരാജയും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കോമഡിയും ആക്ഷനും റൊമാന്‍സും എല്ലാം ഒത്തുച്ചേര്‍ന്നുളള ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടെയ്നര്‍ തന്നെയായിരുന്നു മധുരരാജ. മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച മറ്റ് താരങ്ങളും ശ്രദ്ധേയ പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവെച്ചു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X