twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേമം പൊട്ടിച്ചെറിഞ്ഞ മലയാളത്തിലെ കീഴ്‌വഴക്കങ്ങള്‍

    By Aswini
    |

    മലയാളത്തില്‍ ഒരു തരംഗമായി മാറിയ പ്രേമം എന്ന ചിത്രം റിലീസായിട്ട് മെയ് 29 ന് ഒരു വര്‍ഷം തികഞ്ഞു. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം സിനിമാ പ്രേമികള്‍ക്ക് ഇപ്പോഴും ഹരമാണ്.

    പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

    പ്രേക്ഷകര്‍ വിശ്വസിച്ചു പോന്നതോ, ശീലിച്ചതോ ആയ ഒരുപാട് കീഴ് വഴക്കങ്ങളെ തിരുത്തി എഴുതിക്കൊണ്ടാണ് പ്രേമം എന്ന ചിത്രം വിജയം ഉറപ്പിച്ചത്. പ്രേമം റിലീസ് ചെയ്തതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിയ്ക്കുന്ന വേളയില്‍ ആ തിരുത്തി എഴുതപ്പെട്ട കീഴ് വഴക്കങ്ങള്‍ ഒന്ന് പരിശോധിയ്ക്കാം

    ട്രെയിലറോ ടീസറോ ഇല്ലാതെ

    പ്രേമം പൊട്ടിച്ചെറിഞ്ഞ മലയാളത്തിലെ കീഴ്‌വഴക്കങ്ങള്‍

    ഈ കാലത്ത് മലയാളത്തില്‍ ട്രെയിലറോ ടീസറോ ഒന്നും തന്നെ ഇല്ലാതെ ഒരു സിനിമ റിലീസ് ചെയ്യാം എന്നും അത് വന്‍ വിജയമാക്കി തീര്‍ക്കാം എന്നും പ്രേമം എന്ന ചിത്രത്തിന്റെ ടീം തെളിയിച്ചു. ട്രെയിലറും ടീസറും ഒന്നുമില്ലാത്തതില്‍ ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും, അതിലൊന്നുമല്ല കാര്യം ചിത്രത്തിന്റെ ക്വാളിറ്റിയിലാണെന്നതിന് പ്രേമം ഒരു ഉദാഹരണമാണ്

    ഒമ്പത് പാട്ടുകള്‍

    പ്രേമം പൊട്ടിച്ചെറിഞ്ഞ മലയാളത്തിലെ കീഴ്‌വഴക്കങ്ങള്‍

    ഒരു മലയാള സിനിമയില്‍ ഒമ്പത് പാട്ടുകള്‍ എന്നത് അത്ഭുതം തന്നെയാണ്. തട്ടിനും മുട്ടിനും പാട്ടുകളിടുന്ന തെന്നിന്ത്യന്‍ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതൊരു മേന്മകുറവായിട്ട് മാത്രമേ വിലയിരുത്തപ്പെട്ടുള്ളൂ. എന്നാല്‍ ഒമ്പത് പാട്ടുകളും ഉപയോഗിക്കേണ്ടിടവും അതിന് കൃത്യമായ സ്ഥാനം നിശ്ചയിക്കേണ്ടിടവും പ്രേമം ടീം മനസ്സിലാക്കി. അതുകൊണ്ട് തന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ വിജയിച്ചതും

    കഥയില്ലാത്ത സിനിമ

    പ്രേമം പൊട്ടിച്ചെറിഞ്ഞ മലയാളത്തിലെ കീഴ്‌വഴക്കങ്ങള്‍

    പ്രേമം എന്ന ചിത്രത്തെ വിലയിരുത്തുകയാണെങ്കില്‍ ഒരു കഥയില്ലാത്ത ചിത്രമാണ്. അതേ സമയം കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയുള്ള യാത്രയും. ജീവിതത്തിലെ ചില നല്ല മുഹൂര്‍ത്തങ്ങളും മറ്റും ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നതാണ് സിനിമയുടെ വിജയം

    തമിഴ് നാട്ടില്‍ ലഭിച്ച സ്വീകരണം

    പ്രേമം പൊട്ടിച്ചെറിഞ്ഞ മലയാളത്തിലെ കീഴ്‌വഴക്കങ്ങള്‍

    മലയാള സിനിമയ്ക്ക് കേരളത്തില്‍ മാത്രം വിജയം നേടാന്‍ കഴിയുമായിരുന്ന അവസ്ഥയിലൂടെയായിരുന്നു നമ്മുടെ പോക്ക്. എന്നാല്‍ പ്രേമത്തിന്റെ വിജയം അതിനെയെല്ലാം പൊളിച്ചെഴുതി. 250 ദിവസമാണ് തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഒരു മലയാള സിനിമയ്ക്കും ഇത്രയും അധികം സ്വീകരണം അന്യസംസ്ഥാനത്ത് ലഭിച്ചിട്ടില്ല

    പുതുമുഖ താരങ്ങള്‍

    പ്രേമം പൊട്ടിച്ചെറിഞ്ഞ മലയാളത്തിലെ കീഴ്‌വഴക്കങ്ങള്‍

    നായികാരുടെ കാര്യം മാത്രമല്ല, ഒത്തിരി പുതുമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ എത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് പരിചയമുള്ള ഒരു മുഖം മാത്രമാണ് ഉണ്ടായിരുന്നത്, നായകന്‍ നിവിന്‍ പോളി. ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നവര്‍ക്കും പുതുമുഖ താരങ്ങള്‍ക്കും പ്രേമം കരിയര്‍ ബ്രേക്ക് നല്‍കി.

    English summary
    One Year Of Premam: 5 Things That Premam Taught The Malayalam Film Industry!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X