മമ്മൂക്കയാണ് എന്റെ രാശി; അദ്ദേഹത്തിന് വേണ്ടി നൂറ് കോടി മുടക്കിയാലും നഷ്ടമില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്
മമ്മൂട്ടി ചിത്രം ഷൈലോക്ക് റിലീസിനെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. മാസ്റ്റര്‍പീസിന് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഷൈലോക്ക്. മമ്മൂട്ടി നെഗറ്റീവ് ഷേഡിലുള്ള റോളിലെത്തിയ ചിത്രം തിയറ്ററുകളിലും ബോക്‌സോഫീസിലും വലിയ വിജയം നേടിയെടുത്തു.
ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജായിരുന്നു നിര്‍മാണം. ഷൈലോക്കിന്റെ ഒന്നാം വാര്‍ഷികത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ രാശി ആണെന്ന് പറയുകയാണ് ജോബിയിപ്പോള്‍. ഷൈലോക്കിന് പതിനേഴ് കോടിയെ മുടക്കിയുള്ളു എങ്കിലും നൂറ് കോടി മുടക്കിയാലും മമ്മൂക്ക തനിക്ക് രാശിയാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നിര്‍മാതാവ് പറയുന്നു.

ജോബി ജോര്‍ജിന്റെ കുറിപ്പ് വായിക്കാം
മമ്മുക്കയും ഞാനും ഒരു യാത്ര കഴിഞ്ഞു വന്ന ദിനം വൈകുന്നേരം എന്റെ തൊഴിലുമായി ബന്ധപെട്ടു അജയ് വിളിച്ചു അതിനടയില്‍ ഒരു കാര്യം കൂടി മുന്‍പ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസര്‍ ബഡ്ജറ്റ് കൂടുതല്‍ ആയതിനാല്‍ മാറി, എന്റെ സിനിമ ചെയ്യാമോ? യെസ് ആയിരുന്നു ഉത്തരം കാരണം നായകന്‍ മമ്മുക്ക ആണ്... പിന്നെ നടന്നത് ചരിത്രം.
Recommended Video
17.80 കോടി ആണ് തീയറ്ററില്‍ എത്തിയത വരെ ഷൈലോക്കിന് ചിലവായത്. 17 അല്ല 100 കോടി മുടക്കിയാലും എനിക്കും, ഗൂഡിവിലിനും, മമ്മുക്ക രാശി ആണ്. അത് കൊണ്ട് ഞാന്‍ ധൈര്യമായി പറയും ബോസ്സ് ഡാ, മാസ്സ് ഡാ. നമ്മ തലൈവാര്‍ടാ. ഇത് പറയാന്‍ അവസരമൊരുക്കിയ ദൈവത്തിനും കേരളത്തിലെ സിനിമ പ്രേക്ഷകര്‍ക്കും, അജയ്, മറ്റെല്ലാവര്‍ക്കും നന്ദി.... NB- ഒരു കാര്യം കൂടി ഗൂഡിവിലിനു വേണ്ടി ഞാന്‍ എടുത്ത തീരുമാനം പലര്‍ക്കും പലതരത്തില്‍ കാവലായിട്ടുണ്ട്. സ്മരണ വേണം. എന്തായാലും ഇനിയും ആ കാവല്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.


Click it and Unblock the Notifications











