twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    100 പേര്‍ സിനിമ പഠിപ്പിച്ചപ്പോള്‍ സംഭവിച്ചതിങ്ങനെ, പഠന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക്

    |

    ദൈവത്തിന്റെ സ്വന്തം നാട് അതിജീവനത്തിന്റെ പാതയിലാണ്. നേരത്തെ നിപ്പ വന്നപ്പോഴും രണ്ട് തവണ പ്രളയം വന്നപ്പോഴും ഇപ്പോള്‍ കൊറോണ വന്നപ്പോഴും നാടും നാട്ടുകാരും ഒന്നിച്ച് നിന്നു. ഇതോടെ പ്രതിസന്ധികളെ മറികടക്കാന്‍ കേരളത്തിന് അതിവേഗം സാധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാമ്പത്തിക സഹായവുമായി നിരവധി ആളുകളാണ് വന്നത്.

    ഇപ്പോഴിതാ സിനിമാക്കാരും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. ഓണ്‍ലൈനിലൂടെ സിനിമ പഠിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ചെയ്യുന്നത്. രജിസ്‌ട്രേഷന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. അടുത്തൊരു സെക്ഷന്‍ കൂടി നടക്കാന്‍ പോവുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്.

    സിനിമ പഠിക്കാന്‍ അവസരം

    സംവിധാനം, എഡിറ്റിംഗ്, ഛായാഗ്രഹണം എന്ന തലങ്ങളെകുറിച്ച് കൂടുതലറിയാം. പരിചയസമ്പന്നരില്‍ നിന്നും. ഡ്രീം ക്യാച്ചര്‍ നടത്തുന്ന ലൈവ് സെക്ഷനില്‍ അടുത്തതായി വരുന്നത് പ്രശസ്ത എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന്‍, പ്രശസ്ത ഛായാഗ്രാഹകന്‍ സാനു വര്‍ഗ്ഗീസ് എന്നിവരാണ്. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലായി നാല്‍പതോളം സിനിമകളുടെ എഡിറ്റര്‍ മഹേഷ് നാരായണന്‍ 'ടേക്ക് ഓഫ്' എന്ന സിനിമയിലൂടെയാണ് സംവിധാനത്തിലേക്ക് ചുവടുവെച്ചത്.

     സിനിമ പഠിക്കാന്‍ അവസരം

    പ്രശസ്ത ഛായാഗ്രാഹകന്‍ സാനു വര്‍ഗ്ഗീസ് മലയാളം, ഹിന്ദി, തമിഴ്(വിശ്വരൂപം 1&2), തെലുഗ് എന്നീ ഭാഷകളിലെ സിനിമകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. സാനു വര്‍ഗ്ഗീസിന്റെ മലയാള സിനിമകളാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ''ടേക്ക് ഓഫ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 2.5'. ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ച മലയാള ചലച്ചിത്രമാണ് 'ടേക്ക് ഓഫ്'. ഇവരുടെ തന്നെ വരാന്‍ പോവുന്ന ചിത്രമാണ് ഫഹദ് നായകനാകുന്ന 'മാലിക്'.

    സിനിമ പഠിക്കാന്‍ അവസരം

    ലൈവ് വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ നിങ്ങളുമായി സംവിധാനം, എഡിറ്റിംഗ്, ഛായാഗ്രഹണം, എന്നീ മേഘലകളില്‍നിന്നും നേടിയ എക്‌സ്പീരിയന്‍സ് പങ്കിടാനാണ് ഇവര്‍ എത്തുന്നത്. 90 മിനുറ്റ്‌സ് ദൈര്‍ഖ്യമുള്ള ലൈവ് സെഷനില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ രജിസ്‌ട്രേഷന്‍ തുകയായ 300 രൂപ അടച്ചു നിങ്ങളുടെ സ്‌പേസ് ബുക്ക് ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമായിരിക്കും എന്‍ട്രി. വിജയകരമായ രജിസ്‌ട്രേഷനും പേയ്മെന്റിനും ശേഷം പാര്‍ട്ടിസിപ്പന്റ്സിന് ടീമിനൊപ്പം ഇന്ററാക്ട് ചെയ്യാന്‍ സാധിക്കും.

     സിനിമ പഠിക്കാന്‍ അവസരം

    മാത്രമല്ല ഡ്രീം ക്യാച്ചര്‍ നടത്തുന്ന ഈ പരിപാടിയുടെ രജിസ്‌ട്രേഷന്‍ തുക 300 രൂപ 100% മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ്. സെഷന് ശേഷം 24 മണിക്കൂറിനുള്ളില്‍ തന്നെ തുക ദുരിതാശ്വാസ നിധിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും അത് സംബന്ധിച്ച മുഴുവന്‍ രേഖകളും ഡ്രീം ക്യാച്ചര്‍ ഒഫീഷ്യല്‍ പേജിലൂടെ തന്നെ പുറത്തു വിടുന്നതുമായിരിക്കും.

     സിനിമ പഠിക്കാന്‍ അവസരം

    ഇതിന് മുന്‍പ് ഡ്രീം ക്യാച്ചര്‍ നടത്തിയ 'ബോബി-സഞ്ജയ്, മനു അശോകന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ലൈവ് സെക്ഷനില്‍ 100 പേര് പങ്കെടുത്തത് വളരെ വിജയകരമായിരുന്നു. 100 പേര് കൂടാതെ ടീം അംഗങ്ങളുടെയും ചേര്‍ത്ത് 32,100 രൂപ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. വരൂ ഈ കാലത്തെ നമുക്ക് അതിജീവിക്കാം, സിനിമ പഠിക്കാം. ഏപ്രില്‍ 22 ന് വൈകുന്നേരം മൂന്ന് മണിക്കാണ് അടുത്ത സെക്ഷന്‍.

    English summary
    Online Film Studies: Next Section On April 22th
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X