പ്രായം പത്തറുപതായി! ഇവര്‍ക്കെന്തൊരു എനര്‍ജി! മമ്മൂട്ടിക്കും മോഹന്‍ലാലിനും അറഞ്ചം പുറഞ്ചം ട്രോള്‍!

അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ കേരളം ഒന്നടങ്കം ദുരിതം അനുഭവിച്ചപ്പോള്‍ സഹായഹസ്തങ്ങളും കേരളത്തിലേക്ക് ഒഴുകുകയായിരുന്നു. സിനിമാമേഖലയില്‍ നിന്നുള്ള സഹായവും വിസ്മരിക്കാനാവാത്തതാണ്. നവകേരള നിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തുന്നതിന് വേണ്ടി പ്രത്യേക സ്റ്റേജ് പരിപാടി നടത്തുമെന്ന് താരസംഘടനയായ അമ്മ അറിയിച്ചിരുന്നു. കേരളത്തില്‍ പരിപാടി നടത്തുന്നതിനേക്കാള്‍ നല്ലത് വിദേശത്ത് വെച്ചായിരിക്കുമെന്നായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്. അബുദാബിയില്‍ വെച്ചായിരുന്നു ഒന്നാണ് നമ്മള്‍ നടത്തിയത്.

സിനിമാതിരക്കുകളില്‍ നിന്നും മാറി താരങ്ങളെല്ലാം പരിപാടിക്കായി ഒരുമിച്ചെത്തിയിരുന്നു. റിഹേഴ്‌സല്‍ ക്യാംപിലേക്ക് താരങ്ങളെത്തിയപ്പോള്‍ മുതല്‍ ആരാധകരും ഇതിനൊപ്പമായിരുന്നു. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പരിപാടി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തത്. പരിപാടിയുടെ ആദ്യഭാഗം സംപ്രേഷണം ചെയ്തതിന് പിന്നാലെ തന്നെ ട്രോളുകളും പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

ഒന്നാണ് നമ്മള്‍

ഒന്നാണ് നമ്മള്‍

സുനാമി ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി നേരത്തെ താരസംഘടനയായ അമ്മ സ്റ്റേജ് ഷോ നടത്തിയിരുന്നു. പ്രതിഫലം വാങ്ങിക്കാതെയാണ് താരങ്ങള്‍ പരിപാടിയുമായി സഹകരിക്കാറുള്ളത്. അത്തരത്തില്‍ പ്രളയക്കെടുതിക്ക് ശേഷമുള്ള നവകേരളനിര്‍മ്മാണെന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഇത്തവണ അമ്മ ഒരുമിച്ചത്. അബുദാബിയില്‍ വെച്ചായിരുന്നു പരിപാടി നടത്തിയത്. നിറഞ്ഞ സദസ്സുകള്‍ താരങ്ങളുടെ അവിസ്മരണീയ പ്രകടനത്തിന് മുന്നില്‍ ഫ്‌ളാറ്റാവുകയായിരുന്നു.

മമ്മൂട്ടിയുടെ ഡാന്‍സ്

മമ്മൂട്ടിയുടെ ഡാന്‍സ്

ഡാന്‍സിന്റെ കാര്യത്തില്‍ എന്നും പഴി കേള്‍ക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ള താരങ്ങളിലൊരാളാണ് മമ്മൂട്ടി. തന്നെക്കൊണ്ട് കഴിയില്ലെന്നറിഞ്ഞിട്ടും കീഴടങ്ങാതെ അദ്ദേഹം അതിനായി പരിശ്രമിച്ചിരുന്നു. യുവതാരങ്ങളെപ്പോലും പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണ് താന്‍ ഇത്തരത്തിലൊരു കാര്യത്തിനായി ഇറങ്ങുന്നതെന്ന് താരം പറഞ്ഞിരുന്നു. ഇത്തവണയും മമ്മൂട്ടി ഡാന്‍സുമായെത്തിയിരുന്നു. മാനേ മധുരക്കരിമ്പേ എന്ന ഗാനത്തിനൊപ്പമായിരുന്നു താരം ഇത്തവണ ചുവട് വെച്ചത്. ഹണി റോസും ഒപ്പമുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ പാട്ട്

മോഹന്‍ലാലിന്റെ പാട്ട്

അഭിനയം മാത്രമല്ല ആലാപനത്തിലും മികവ് തെളിയിച്ച് മുന്നേറുന്ന താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. ഇത്തവണത്തെ പരിപാടിയിലും ഗാനവുമായി താരമെത്തിയിരുന്നു. മഞ്ജു വാര്യര്‍ക്കൊപ്പവും അല്ലാതെയുമായി നിരവധി ഗാനങ്ങളായിരുന്നു മോഹന്‍ലാല്‍ ആലപിച്ചത്. ആലാപനത്തിന് പുറമെ സ്‌കിറ്റും നൃത്തവുമായും അദ്ദഹമെത്തിയിരുന്നു.

സ്ഫടികത്തിലെ തോമാച്ചായനോ?

സ്ഫടികത്തിലെ തോമാച്ചായനോ?

മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ചായിരുന്നു ആരാധകരെല്ലാം ചര്‍ച്ച ചെയ്തത്. കട്ടത്താടിയും കൂളിങ് ഗ്ലാസുമൊക്കെയായാണ് താരമെത്തിയത്. കള്ളി ലുങ്കിയും ചുവന്ന കളറുമുള്ള ഷര്‍ട്ടുമണിഞ്ഞായിരുന്നു താരം സ്‌കിറ്റിനായെത്തിയത്. സ്‌കിറ്റിനിടയിലെ മോഹന്‍ലാലിനെ കണ്ടപ്പോഴാണ് സ്ഫടികത്തിലെ തോമാച്ചായനെ കണ്ട പോലെയുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

കുറച്ച് കഞ്ഞി എടുക്കട്ടെ

കുറച്ച് കഞ്ഞി എടുക്കട്ടെ

ഒടിയന്‍ ഇറങ്ങിയതിന് പിന്നാലെയായാണ് എന്ത് പറഞ്ഞ് കഴിഞ്ഞാലും കഞ്ഞി എടുക്കട്ടെ എന്ന ഡയലോഗ് പ്രയോഗിച്ച് തുടങ്ങിയത്. സിനിമയുടെ ഇടവേളയ്ക്ക് ശേഷം സുപ്രധാനമായൊരു ഡയലോഗുണ്ടെന്ന് പറഞ്ഞപ്പോള്‍ ഏതായിരിക്കും അതെന്നറിയാനായി കാത്തിരുന്നവരായിരുന്നു കഞ്ഞി എടുക്കട്ടെയെ കൊന്നുകൊല വിളിച്ചത്. രാജമാണിക്യവും ഒടിയന്‍ മാണിക്യനും വേദിയില്‍ കണ്ടപ്പോഴായിരുന്നു ഈ ഡയലോഗ്.

 പ്രായം അറുപത് കഴിഞ്ഞു എന്നിട്ടും

പ്രായം അറുപത് കഴിഞ്ഞു എന്നിട്ടും

സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രായം 60 പിന്നിട്ടിട്ടും ഇവരെങ്ങനെ ഇത്ര നന്നായി പെര്‍ഫോം ചെയ്യുന്നുവെന്നായിരുന്നു പലരും ചോദിച്ചത്. ഇതിനോടകം തന്നെ 60 പിന്നിട്ടവരുടെ പെര്‍ഫോമന്‍സില്‍ കണ്ണ് വെച്ച് ട്രോളര്‍മാരും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലും മമ്മൂട്ടിയും അന്ന് കാണിക്കുന്ന അര്‍പ്പണത്തെക്കുറിച്ചും ആത്മാര്‍ത്ഥതയെക്കുറിച്ചും വാചാലരായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഒടുക്കത്തെ കൗണ്ടര്‍

ഒടുക്കത്തെ കൗണ്ടര്‍

ദേഷ്യം വന്നാല്‍ തന്റെ വാളാണ് സംസാരിക്കുകയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അവന്റെ വാളിനെന്താ വായുണ്ടോയെന്നായിരുന്നു മമ്മൂട്ടിയുടെ കൗണ്ടര്‍. തനി ചട്ടമ്പികളായ ഗ്യാങ് ലീഡര്‍മാരായാണ് ഇരുവരും എത്തിയത്. ഒടുക്കത്തെ കൗണ്ടറായിരുന്നു സ്‌കിറ്റിലേതെന്നായിരുന്നു ട്രോളര്‍മാരും കണ്ടെത്തിയത്.

സ്റ്റേജിലെ അവാര്‍ഡ്

സ്റ്റേജിലെ അവാര്‍ഡ്

നമുക്ക് നാടിനായി ഒരുമിക്കാമെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്. അതേ നാടിനായി വിണ്ണിലെ താരങ്ങള്‍ ഒരുമിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X