For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആവേശം കൂടി കാര്‍ സ്റ്റാര്‍ട്ട് ചെയ്താണ്; പിന്നെ കണ്ടത് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതാണെന്ന് രസ്‌ന പവിത്രൻ

  |

  മലയാളികള്‍ക്കും തമിഴ് സിനിമാപ്രേമികള്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് രസ്‌ന പവിത്രന്‍. മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെയാണ് രസ്‌നയെ തേടി നല്ല അവസരങ്ങള്‍ കൂടുതലും എത്തിയിരുന്നത്. 'തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍' എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് ശേഷം കൈനിറയെ സിനിമകള്‍ നടിയെ തേടി എത്തിയിരുന്നു. മലയാളത്തില്‍ ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നിങ്ങനെ നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു.

  2019 ലായിരുന്നു രസ്നയുടെ വിവാഹം. ഭര്‍ത്താവ് ഡാലിന്‍ സുകുമാരനൊപ്പം തന്റെ വിശേഷങ്ങള്‍ നടി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഡ്രൈവിങ് പഠിക്കാന്‍ ഇറങ്ങി പണി വാങ്ങിയ നിമിഷത്തെ കുറിച്ച് പറയുകയാണ് നടി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഡ്രൈവിങ് തന്നെ നിര്‍ത്തേണ്ട അവസരം വരുത്തിയ അപകടത്തെ കുറിച്ച് രസ്‌ന വ്യക്തമാക്കുന്നത്.

  ''അച്ഛന്റെ പരാതിയെ തുടര്‍ന്ന് ഡ്രൈവിങ് പഠിക്കാന്‍ ഇറങ്ങിയ കഥയാണ് രസ്‌ന പറയുന്നത്. 'വീട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായിട്ടും വാഹനം ഓടിക്കുന്നില്ല എന്ന അച്ഛന്റെ പരാതി മാറ്റാനാണ് ഞാനും ചേച്ചിയും കൂടി ഡ്രൈവിങ് പഠിക്കാന്‍ തീരുമാനിച്ചത്. ശേഷം വളരെ രസകരമായ ഒത്തിരി അനുഭവങ്ങളാണ് തങ്ങള്‍ക്ക് ഉണ്ടായതെന്ന് കൂടി നടി വ്യക്തമാക്കുന്നു. വഴിയില്‍ വെച്ച് വണ്ടി ഓഫ് ആയി പോവുക. ക്ലച്ച് കൊടുക്കാതെ ഗിയര്‍ മാറ്റുക, ഗിയര്‍ മാറി വീഴുക, ഹാഫ് ക്ലച്ചില്‍ കാര്‍ പുറകോട്ട് പോവുക അങ്ങനെ സംഭവബഹുലമായിരുന്നു ഡ്രൈവിങ് പരിശീലനം.

  തുടക്കത്തില്‍ സ്റ്റിയറിങ് പിടിക്കുമ്പോള്‍ തന്നെ ആവേശമായിരുന്നു. ബ്രേക്ക് ചവിട്ടാതെ തന്നെ ഞാന്‍ പറയുന്നിടത്ത് വണ്ടി നില്‍ക്കുന്നു. മിക്കവാറും രണ്ട് ദിവസം കൊണ്ട് തന്നെ പഠിക്കുമെന്നായിരുന്നു ചിന്ത. ഡ്രൈവിങ് പഠിക്കുന്ന കാറില്‍ ക്ലച്ചും ബ്രേക്കും രണ്ട് ഭാഗത്തും ഉണ്ടെന്നും ആദ്യമൊക്കെ കൃത്യമായി ക്ലച്ചും ബ്രേക്കും ചവിട്ടിയത് ആശാന്‍ ആണെന്ന് പിന്നീടാണ് മനസിലാകുന്നത്. അങ്ങനെ നീണ്ട കാലത്തിനൊടുവില്‍ ഡ്രൈവിങ് പഠിച്ചു. ലൈസന്‍സ് കിട്ടിയാല്‍ മാത്രം പോരല്ലോ, സ്റ്റിയറിങ് ബാലന്‍സ് കൂടി വേണം.

  അമ്മയെ കുറിച്ച് അവളെപ്പോഴും പറയും; നല്ല മാറ്റമുണ്ട്, ജൂഹി റുസ്തഗിയുടെ തിരിച്ച് വരവിനെ കുറിച്ച് നടി നിഷ സാരംഗ്

  അങ്ങനെയാണ് ഞായറാഴ്ചകളില്‍ അടുത്ത വീട്ടിലെ ചേട്ടനൊപ്പം ഞാനും ചേച്ചിയും ഡ്രൈവിങ് പഠിക്കാന്‍ ഇറങ്ങുന്നത്. ഒരു ഗ്രൗണ്ടിലേക്കാണ് പോയത്. അവിടെ വണ്ടി ഓടിക്കുന്നത് റിസ്‌ക് ആണെന്ന് കുറച്ച് പേര്‍ പറഞ്ഞിരുന്നു. ഒരുപാട് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. അതുകൊണ്ട് തിരക്കില്ലാത്ത ഇട റോഡിലായിരുന്നു ഓടിച്ച് നോക്കാന്‍ പോയത്. ആശാന്റെ കൂടെ വണ്ടി ഓടിച്ചിട്ടുള്ള അമിത ആവേശത്തില്‍ വാഹനം ഓടിക്കാന്‍ കൂളായി തന്നെ ഞാനിരുന്നു. വണ്ടിയില്‍ കയറി ഫസ്റ്റ് ഇട്ട് ആക്‌സിലേറ്ററില്‍ കാല് കൊടുത്തത് മാത്രമേ ഓര്‍മ്മയുള്ളു. പിന്നീട് കാണുന്നത് അടുത്തുള്ള പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതാണ്. കാറിന്റെ ഒരു ഭാഗം മൊത്തം തകര്‍ന്ന് പോയി. ഹെഡ് ലൈറ്റും പൊട്ടി. അന്നത്തോടെ വാഹനം ഓടിക്കുന്നത് ഞാന്‍ നിര്‍ത്തി. പേടി കൊണ്ടല്ല, ആകെ നാണക്കേട് ആയിരുന്നുവെന്നും'' രസ്‌ന പറയുന്നു.

  4 സീരിയലുകളിൽ നിന്ന് പുറത്താക്കി; മമ്മൂട്ടി ചിത്രത്തിൽ വില്ലത്തിയായതിന് ശേഷം നടന്നതിനെ പറ്റി ബിന്ദു രാമകൃഷ്ണൻ

  Recommended Video

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  ഇനിയും ഒരുപാട് ഡ്രൈവ് ചെയ്യണമെന്നുള്ളത് തന്റെ ഇപ്പോഴത്തെ മോഹമാണന്ന് കൂടി നടി പറയുന്നു. വിദേശ രാജ്യങ്ങളില്‍ വാഹനമോടിക്കാനാണ് കൂടുതല്‍ ഇഷ്ടം. കേരളത്തില്‍ റോഡുകള്‍ വളരെ മോശമാണ്. വിദേശ നാടുകളില്‍ റോഡുകള്‍ നല്ലതായത് കൊണ്ട് യാത്ര സുഗമമാണ്. എത്ര ദൂരം വേണമെങ്കിലും മടുപ്പില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമെന്നും നടി സൂചിപ്പിക്കുന്നു.


  നാല് വർഷത്തെ കരിയറിൽ മനസ് കൊണ്ട് ആഗ്രഹിച്ച നിമിഷം; പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

  Read more about: actress നടി
  English summary
  Oozham Actress Rasna Pavithran Opens Up About Her Driving Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X