twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജനന സർട്ടിഫിക്കറ്റിൽ നമിതയ്ക്ക് പകരം മമിതയായി, പേരിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി നടി

    |

    ഓപ്പറോഷൻ ജാവ എന്ന ചിത്രത്തിലൂടെ മലായാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ താരമാണ് മമിത ബൈജു. 2017 ൽ പുറത്തിറങ്ങിയ സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് നടി വെളളിത്തിരയിൽ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് 2020 ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ഖോ ഖോയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017 ൽ സിനിമയിൽ എത്തിയ മമിത യുവതാരങ്ങളും സിനിമയിൽ സജീവമായിരുന്നു. സഹോദരി കഥാപാത്രത്തിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. 'ഹണിബി ടുവി'ൽ ആസിഫ് അലിയുടെ സഹോദരി,'കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സിൽ' ടൊവിനോയുടെ, 'വികൃതി'യിൽ സൗബിന്റേയും 'വരത്തനിൽ' അർജുന്റേയും സഹോദരിയായിട്ടായിരുന്നു നടി എത്തിയത്. യുവതാരങ്ങളുടെ ആസ്ഥാന പെങ്ങളായി തിളങ്ങുമ്പോഴാണ് ഓപ്പറേഷൻ ജാവയിൽ വ്യത്യസ്തമായ കഥാപാത്രം ലഭിക്കുന്നത്.

    കിടിലന്‍ ഫോട്ടോഷൂട്ടുമായി കുടുംബ വിളക്കിലെ ശീതള്‍, അമൃത നായരുടെ വൈറല്‍ ചിത്രങ്ങള്‍ കാണാംകിടിലന്‍ ഫോട്ടോഷൂട്ടുമായി കുടുംബ വിളക്കിലെ ശീതള്‍, അമൃത നായരുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

    ജീവിതത്തിലേക്ക് പുതിയ വർണ്ണം,മെഹന്ദി- ഹൽദി ചിത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട നീനുജീവിതത്തിലേക്ക് പുതിയ വർണ്ണം,മെഹന്ദി- ഹൽദി ചിത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട നീനു

    ഓപ്പറേഷൻ ജാവയിൽ ബാലു വർഗീസിന്റെ കാമുകിയായിട്ടാണ് മമിത എത്തിയത്. നടിയുടെ അൽഫോൺസ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രം പുറത്ത് ഇറങ്ങിയതിന് പിന്നാലെ തേപ്പ്കാരി എന്ന പേര് നടിയ്ക്ക് ലഭിക്കുകയായിരുന്നു. ഇപ്പോഴിത സിനിമ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ചും പേരിന് പിന്നിലെ കഥയും വെളിപ്പെടുത്തുകയാണ് മമിത. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ പുറത്തിറങ്ങിയതിന് ശേഷം ഉത്തരത്തിലുള്ള ചില സന്ദേശങ്ങൾ വന്നിരുന്നുവെന്നും നടി പറയുന്നുണ്ട്.

    സിദ്ധുവിനോടൊപ്പം നൃത്തം ചെയ്ത് വേദിക, കൂടെ പ്രതീഷും, പൊളിച്ചെന്ന് ആരാധകർ, വീഡിയോ വൈറൽസിദ്ധുവിനോടൊപ്പം നൃത്തം ചെയ്ത് വേദിക, കൂടെ പ്രതീഷും, പൊളിച്ചെന്ന് ആരാധകർ, വീഡിയോ വൈറൽ

     പ്രേക്ഷകർ പറയുനനത്

    ഓപ്പറേഷൻ ജാവയിലെ അൽഫോൺസ എന്ന കഥാപാത്രത്തെ കുറിച്ച് മമിത പറയുന്നത് ഇങ്ങനെ... ജീവിതത്തെ പ്രായോഗികമായി സമീപിക്കുന്ന പെൺകുട്ടിയാണ്. തേപ്പുകാരി എന്ന് വിളിക്കുന്നവരുമുണ്ട്. 'ഒരു പ്രാവശ്യം പോട്ടെ, രണ്ട് പ്രാവശ്യം ആന്റണിയെ തേക്കണ്ടായിരുന്നു' എന്ന് ചിലർ മെസേജ് അയച്ചുിരുന്നു. എന്റെ ആത്മവിശ്വാസം കൂട്ടിയ സിനിമകളാണ് 'ഓപ്പറേഷൻ ജാവ' യും 'ഖോ ഖോ' യും. ഇത് കഴിഞ്ഞപ്പോൾ ഉറപ്പിച്ചു - സിനിമ തന്നെയാണ് എന്റെ വഴിയെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറയുന്നു.

    യുവതാരങ്ങളുടെ പെങ്ങൾ

    യുവതാരങ്ങളുടെ പെങ്ങൾ കഥാപാത്രത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു 'ഓപ്പറേഷൻ ജാവ', ഖോ ഖോ എന്നി ചിത്രങ്ങളിലെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ മമിതയെ തേടി എത്തുന്നത്. 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് നടി 'സർവോപരി പാലാക്കാരനിൽ' അഭിനയിക്കുന്നത്. അച്ഛന്റെ ഒറ്റ നിർബന്ധം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ പോയതെന്നാണ് നടി പറയുന്നത്. വെസ്റ്റേൺ ഡാൻസ് വളരെ ഇഷ്ടമാണ്. സ്കൂളിൽ വെള്ളിയാഴ്ചകളിലാണ് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത്. ഒരു വെള്ളിയാഴ്ചയായിരുന്നു 'സർവോപരി പാലാക്കാരൻ' ഷൂട്ടിങ്ങും. അതിനാൽ തന്നെ തനിക്ക് പോകാൻ ആദ്യം താൽപര്യമുണ്ടായിരുന്നില്ല. ഷൂട്ടിന് പോയി നോക്കാമെന്ന് പപ്പ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. കിട്ടിയ ചാൻസ് അല്ലേ, കളയേണ്ട എന്നായി പപ്പ. അങ്ങനെയാണ് സെറ്റിലെത്തുന്നത്. അവിടെ എല്ലാവരും ഭയങ്കര ജോളി. അതോടെ ഞാനും ഹാപ്പിയാവുകയായിരുന്നു.

    യുവതാരങ്ങളുടെ പെങ്ങൾ

    'സർവോപരി പാലാക്കാരന്റെ' ക്യാമറാമാൻ ആൽബിച്ചേട്ടൻ വഴിയാണ് 'ഹണീബി ടു'വിൽ എത്തുന്നത്. ആസിഫ് അലിയുടെ സഹോദരി കഥാപാത്രമായിരുന്നു. പിന്നീട് യുവതാരങ്ങളുടെ ആസ്ഥാന പെങ്ങളായി മാറുകയായിരുന്നെന്നും നടി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.'കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സിൽ' ടൊവിചേട്ടന്റെയും 'വികൃതി'യിൽ സൗബിക്കയുടെയും'വരത്തനിൽ' അർജുൻ ചേട്ടന്റെയും അനിയത്തിയായി അഭിനയിച്ചു. കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സിന് ശേഷമാണ് ഓപ്പോറേഷൻ ജാവയിലെ അൽഫോൺസ എന്ന കഥാപാത്രത്തെ അഭിനയിക്കുന്നത്.

    ആദ്യം  ഡോക്ടർ

    സിനിമയിൽ എത്തുന്നതിന് മുൻപ് വരെ ഡോക്ടർ ആകണമെന്നായിരുന്നു നടിയുടെ ആഗ്രഹം. എന്നാൽ ഇപ്പോൾ മനസ്സിൽ സിനിമ കയറിയതോടെ അത് മാറിയെന്നു മമിത പറയുന്നു. ഡോക്ടർ ആകുകയായിരുന്നു എന്റെ ആഗ്രഹം. ഇപ്പോൾ സിനിമ മനസ്സിൽ കയറിയതിനാൽ ഇനി സിനിമ കൂടി ഒപ്പം കൊണ്ടു പോകാവുന്ന ഒരു കോഴ്സാണ് തിരഞ്ഞെടുക്കുക എന്നതാണ്. കോട്ടയം സ്വദേശിയാണ് മമിത. ഡോക്ടർ കെ. ബൈജുവിന്റേയും മിനി ബൈജുവിന്റേയും മകളാണ് മമിത.

    Recommended Video

    ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി
    പേരിന്  പിന്നിലെ  കഥ

    പേരിന് പിന്നിലെ കഥയും നടി അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. നമിത എന്നായിരുന്നു അമ്മയും അച്ഛനും ഇട്ട പേര്. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ മമിത എന്നായിപ്പോയി. സ്കൂളിൽ ചേരുന്ന സമയത്ത് അവിടുത്തെ സിസ്റ്ററാണ് പേരിനെ കുറിച്ച് പറഞ്ഞത്. എന്നാൽ പിന്നീട് പേര് മാറ്റാമെന്ന് പറഞ്ഞപ്പോൾ സിസ്റ്റർ അതിന് സമ്മതിച്ചില്ല. അവിടെ കുറേ നമിതമാരുണ്ട്. അതുകൊണ്ട് മമിത തന്നെ മതി. എനിക്കും മമിതയാണ് ഇഷ്ടം. സ്വീറ്റ് എന്നാണ് അർഥമെന്നും നടി പറയുന്നു.

    Read more about: cinema
    English summary
    Operation Java Actress Mamitha Baiju Oepns Up about Her name behind The Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X