മമിത ബൈജുവിന്റെ ആസ്തി 6.5 കോടി, പ്രായം 25... ആ സംഭവത്തെ കുറിച്ച് നടി

തണ്ണീര്‍മത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പർ ശരണ്യ. അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 7 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ടീനേജ് റൊമാൻസിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഫൺ ചിത്രമാണിത്. ശരണ്യ എന്ന പെൺകുട്ടിയുടെ കോളേജ് ജീവിതവും പ്രണയവുമൊക്കെ മുൻനിർത്തിയാണ് കഥ മുന്നോട്ട പോവുന്നത്.

ടൈറ്റിൽ കഥാപാത്രമായ ശരണ്യയായി എത്തുന്നത് അനശ്വരയാണ്. മികച്ച അഭിപ്രായമാണ് നടിയുടെ പ്രകടനത്തിന് ലഭിക്കുന്നത്. ശരണ്യയ്ക്കൊപ്പം തന്നെ മമിതയുടെ പ്രകടനവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ശരണ്യയുടെ സുഹൃത്ത് സോനയായിട്ടാണ് താരം എത്തിയിരിക്കുന്നത്. ശരണ്യ മാത്രമല്ല സോനയും സൂപ്പറാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

മമിത ബൈജു

2007ൽ പുറത്ത് ഇറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് മമിത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വരത്തൻ, ഹണീ ബീ 2, വൃകൃതി എന്നിങ്ങനെ മികച്ച ചിത്രങ്ങൾ നേടിയെത്തിയിരുന്നു. ഓപ്പറേഷൻ ജാവയിലൂടെയാണ് മമിത പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടൻ തുടങ്ങിയത്. ബാലു വർഗീസിന്റെ കാമുകി അൽഫോൺസ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. ഓപ്പറേഷൻ ജാവയ്ക്ക് തൊട്ട് പിന്നാലെയായിരുന്നു 'ഖോ ഖോ എന്ന ചിത്രവും എത്തിയത്. ഈ കഥാപത്രവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.

ഗോസിപ്പ്

സിനിമയിൽ എത്തിയിട്ട് വളരെ കുറച്ച് നാളുകൾ മാത്രമേ അയിട്ടുളളൂ . ചെയ്ത ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. ചെറിയ സമയത്തിനുള്ളിൽ കേൾക്കേണ്ടി വന്ന ഗോസിപ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ബിഹൈുന്റ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് തന്നെ ഞെട്ടിപ്പിച്ചുവെന്നാണ് നടി പറയുന്നത്. എന്റെ ആസ്തി 6.5 കോടിയാണെന്ന്. ഏതോ സൈറ്റിൽ വന്നു. അത് കേട്ട് ഞാൻ തന്നെ ഞെട്ടി പോവുകയായിരുന്നു. അതില്‍ തന്നെ എന്റെ പ്രായം 25 ആണെന്നാണ് പറയുന്നത്ത . ഇതൊക്കെ എവിടെ നിന്ന് കണ്ടെത്തി, ആര് എഴുതുന്നു എന്ന് എനിക്കറിയില്ല- മമിത പറഞ്ഞു.

ക്രഷ്

നുണ പറയാന്‍ താന്‍ മിടുക്കിയാണെന്നാണ് മമിത പറയുന്നുണ്ട്. പെട്ടന്ന് ആരും കണ്ടു പിടിയ്ക്കില്ല. പക്ഷെ ചില ചിരിയിലൂടെ എന്റെ വീട്ടുകാര്‍ കള്ളത്തരം കണ്ടു പിടിയ്ക്കും. തന്റെ ഏറ്റവും വലിയ ശക്തിയെ കുറിച്ചും നടി പറയുന്നുണ്ട്. തോറ്റ് പിന്മാറാത്തതാണ് തന്റെ ഏറ്റവും വലിയ ശക്തി. ഫാമിലി ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല. ഇഷ്ടപ്പെട്ട നടന്മാര്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നായിരുന്നു മമിതയുടെ മറുപടി . കൂടാതെ മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ യുവ നടന്മാരോടും സെലിബ്രിറ്റി ക്രഷ് തോന്നിയിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറയുന്നു.

9ാം ക്ലാസിൽ പഠിക്കുമ്പോൾ

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ മമിത സിനിമയിൽ എത്തുന്നത്. അച്ഛന്റെ സുഹൃത്തു വഴിയാണ് സിനിമയിലേയ്ക്ക് ക്ഷണം കിട്ടുന്നതെന്ന് മുൻപ് മാത്യബൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആദ്യം അത്ര താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും നടി അന്ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Recommended Video

Minnal Murali ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്, ഇന്ത്യൻ സിനിമയിൽ ഇതാദ്യം | FilmiBeat Malayalam
പേര്

പേരിലൂടെയാണ് നടി ആദ്യം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അധികം ആരും കേൾക്കാത്ത പേരായിരുന്നു ഇത്. ഈ പേര് ലഭിച്ചതിനെ കുറിച്ചും തുടക്കത്തിൽ നൽകിയ അഭിമുഖങ്ങളിൽ നടി പറഞ്ഞിരുന്നു. നമിത എന്നായിരുന്നു വീട്ടുകാർ ഇട്ട പേര്. എന്നാൽ പിന്നീ‍ട് സ്കൂളിൽ ചേർക്കാൻ ചെന്നപ്പാൾ പേര് മാറുകയായിരുന്നു എന്നാണ് നടി പറയുന്നത്. പേരിനെ കുറിച്ച് നടി അന്ന് പറഞ്ഞത് ഇങ്ങനെ... '[നമിതയെന്നാണ് വീട്ടിലിട്ടപേര്. പക്ഷേ ജനനസർട്ടിഫിക്കറ്റിൽ പേര് തെറ്റി. സ്‌കൂളിൽ ചേർക്കാൻ ചെന്നപ്പോൾ ഇക്കാര്യം പറഞ്ഞു. പേര് മാറ്റാൻ കൊടുക്കുന്നുണ്ടെന്ന്. അപ്പോൾ ഹെഡ്മിസ്ട്രസ് പറഞ്ഞു. ഇപ്പോൾ തന്നെ അഞ്ചാറ് നമിതയുണ്ട്. ഇതാകുമ്പോൾ വേറിട്ട് നിൽക്കട്ടെ' അങ്ങനെയാണ് മമിത എന്ന പേര് ലഭിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു.

Read more about: cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X